ആപ്പ്ജില്ല

കാവ്യ മാധവന്റെ ശാസന ഏറ്റ ലക്ഷണമാണ്! മിഠായി വേണോയെന്ന ചോദ്യത്തിന് കുഞ്ഞുമഹാലക്ഷ്മി നൽകിയ മറുപടി! മാമാട്ടിയുടെ ക്യൂട്ട് വീഡിയോ വൈറൽ

പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട താരകുടുംബമാണ് ദിലീപിന്റേത്. സ്‌ക്രീനിലെ മികച്ച കെമിസ്ട്രി ജീവിതത്തിലേക്ക് ദിലീപും കാവ്യയും പകര്‍ത്തിയപ്പോള്‍ ആരാധകര്‍ക്ക് സന്തോഷമായിരുന്നു. ഇവരുടെ വിശേഷങ്ങളെല്ലാം സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറാറുണ്ട്.

Samayam Malayalam 9 Dec 2021, 12:03 pm
കുടുംബസമേതമായി ദുബായിലേക്കെത്തിയിരിക്കുകയാണ് ദിലീപ്. യാത്രയ്ക്കിടയിലെ ചിത്രങ്ങളും വീഡിയോയുമെല്ലാം സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. കാവ്യയ്‌ക്കൊപ്പമായി ദേ പുട്ടിലേക്ക് ദിലീപ് എത്തിയതിന്റെ ചിത്രങ്ങളായിരുന്നു ആദ്യം പുറത്തുവന്നത്. മഹാലക്ഷ്മിയുടെ വീഡിയോയായിരുന്നു കഴിഞ്ഞ ദിവസം പ്രചരിച്ചത്. കുഞ്ഞുമഹാലക്ഷ്മിയുടെ പുതിയ വീഡിയോയും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്.
Samayam Malayalam mahalakshmi dileep viral video dileep daughter mahalakshmi s cute video went trending
കാവ്യ മാധവന്റെ ശാസന ഏറ്റ ലക്ഷണമാണ്! മിഠായി വേണോയെന്ന ചോദ്യത്തിന് കുഞ്ഞുമഹാലക്ഷ്മി നൽകിയ മറുപടി! മാമാട്ടിയുടെ ക്യൂട്ട് വീഡിയോ വൈറൽ


മിഠായി വേണോ?

ദേ പുട്ട് റസ്റ്റോറന്റില്‍ നിന്നുള്ള വീഡിയോയാണ് ഫാന്‍സ് ഗ്രൂപ്പുകളിലൂടെ പ്രചരിക്കുന്നത്. മിഠായി വേണോ, ചോക്ലേറ്റ് വേണോ നിനക്ക് എന്ന ചോദ്യത്തിന് മിഠായി കഴിച്ചാല്‍ പുഴുപ്പല്ല് വരുമെന്നായിരുന്നു മഹാലക്ഷ്മിയുടെ മറുപടി. പല്ലിലേക്ക് കൈചൂണ്ടിയായിരുന്നു മഹാലക്ഷ്മി ഇത് പറഞ്ഞത്. മാമാട്ടിക്കുട്ടിയുടെ ഈ വീഡിയോയാണ് ഇപ്പോള്‍ തരംഗമായിക്കൊണ്ടിരിക്കുന്നത്. മുന്‍പ് ലോലി പോപ്പ് കഴിക്കുന്നത് കണ്ടിരുന്നല്ലോയെന്നായിരുന്നു ആരാധകരുടെ കമന്റുകള്‍.

കുടുംബസമേതം

കാവ്യ മാധവനും മഹാലക്ഷ്മിക്കുമൊപ്പമായി നടന്നുനീങ്ങുന്ന ദിലീപിന്റെ വീഡിയോയും ഫാന്‍സ് ഗ്രൂപ്പുകളിലൂടെ പുറത്തുവന്നിരുന്നു. മീനാക്ഷി ചെന്നൈയിലാണോയെന്നായിരുന്നു ആരാധകരുടെ ചോദ്യം. എംബിബിഎസ് പഠനത്തിരക്കുകളിലാണ് മീനാക്ഷി. ഇന്‍സ്റ്റഗ്രാമിലൂടെയായി വിശേഷങ്ങള്‍ പങ്കിട്ടെത്താറുണ്ട് താരപുത്രി. അടുത്തിടെയായിരുന്നു മീനാക്ഷി ഇന്‍സ്റ്റഗ്രാമില്‍ സജീവമായത്. കാവ്യയ്ക്കും മഹാലക്ഷ്മിക്കുമൊപ്പമുള്ള ചിത്രങ്ങളെല്ലാം മീനാക്ഷി പോസ്റ്റ് ചെയ്തിരുന്നു.

കുഞ്ഞുതാരം

വിജയദശമി ദിനത്തിലായിരുന്നു മഹാലക്ഷ്മി ജനിച്ചത്. അടുത്തിടെയായിരുന്നു താരപുത്രി മൂന്നാം പിറന്നാളാഘോഷിച്ചത്. പിറന്നാളിന് മുന്‍പായാണ് ആവണംകോട് സരസ്വതി ക്ഷേത്രത്തില്‍ വെച്ച് എഴുത്തിനിരുത്തിയത്. വി്ദ്യാരംഭം ചടങ്ങിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ വൈറലായിരുന്നു. ജനനം മുതലേ തന്നെ സെലിബ്രിറ്റിയായിരിക്കുകയാണ് മഹാലക്ഷ്മി. മാമാട്ടിയെന്നാണ് പ്രിയപ്പെട്ടവര്‍ മഹാലക്ഷ്മിയെ വിളിക്കുന്നത്.

വിശേഷങ്ങള്‍

വിവാഹത്തോടെ കാവ്യ മാധവന്‍ സിനിമയില്‍ നിന്നും മാറുകയായിരുന്നു. അഭിനയത്തിലേക്ക് എന്നാണ് തിരിച്ചുവരുന്നതെന്നായിരുന്നു ആരാധകരുടെ ചോദ്യം. സിനിമയില്‍ സജീവമല്ലെങ്കിലും പൊതുപരിപാടികള്‍ക്കെല്ലാം താരമെത്താറുണ്ട്. കുടുംബചിത്രങ്ങള്‍ ദിലീപും ഫേസ്ബുക്കിലൂടെ പങ്കിടാറുണ്ട്. ഇവരുടെ കുടുംബത്തിലെ വിശേഷങ്ങളെല്ലാം ആരാധകര്‍ കൃത്യമായി അറിയുന്നുണ്ട്.

മഹാലക്ഷ്മി ദിലീപിന്റെ വീഡിയോ

View this post on Instagram A post shared by DILEEP_GIRLS_ FANS_CLUB (13k+) (@dileep_girlz_fans_club)

ബ്രോ ഡാഡിയ്ക്ക് വേണ്ടി ഒരുമിച്ച് ഗാനമാലപിച്ച് മോഹൻലാലും പൃഥ്വിരാജും

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്