'ആ കാശെല്ലാം ചേർത്ത് വീട് വച്ചു'! ഈ പ്രായത്തിലും ലാലേട്ടന്റെ ഫൈറ്റ് സീനുകൾ അതിശയം ആയിരുന്നു; മനോജ് മോസസ് പറയുന്നു!

എന്റെ ജന്മദിനം ആഘോഷിച്ചത് രാജസ്ഥാനിൽ ആണ്. അന്ന് ലാലേട്ടൻ വരും എന്ന് ഞാൻ വിചാരിച്ചിരുന്നില്ല. ലാലേട്ടന്റെ വരവ് തീർത്തും സർപ്രൈസ് ആയിരുന്നു. മറക്കാൻ പറ്റാത്ത ജന്മദിനം ആണ് കടന്നു പോയത്.

Samayam Malayalam
Authored byമാളു. എൽ | Samayam Malayalam 31 Jan 2024, 7:54 pm
അടുത്തിടെയാണ് ലിജോ ജോസ് പെല്ലിശേരി മോഹൻലാൽ കൂട്ടുകെട്ടിലെ മലൈക്കോട്ടൈ വാലിബൻ തീയറ്ററുകളിൽ എത്തിയത്. വാലിബൻ കണ്ട പ്രേക്ഷകർക്ക് തീരെ മറക്കാൻ പറ്റാത്ത ഒരു മുഖമാണ് വാലിബന്റെ ചിന്നപ്പയ്യൻ ആയി അഭിനയിച്ച മനോജ് മോസസിന്റെ മുഖം. മനോജ് മോസസ് ഇപ്പോൾ നൽകിയ ഒരു അഭിമുഖത്തിൽ മോഹൻലാലിനെ കുറിച്ച് പറയുന്ന വാക്കുകൾ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

Also Read: 'സൗന്ദര്യപ്പിണക്കങ്ങളൊക്കെ ഉണ്ടാകാറുണ്ട്'! ഞങ്ങൾ ഒരുമിച്ചല്ല എന്നാണ് എല്ലാവരും പറയുന്നത്; വിവാഹ മോചന വാർത്തയോട് പ്രതികരിച്ച് അമൃതയും പ്രശാന്തും!

"ലാലേട്ടനെ പോലെ ഒരു വലിയ നടൻ ഒപ്പം അഭിനയിക്കുമ്പോൾ ആദ്യം ടെൻഷൻ ആയിരുന്നു ഉണ്ടായിരുന്നത്. ഭയങ്കര ഫ്രണ്ട്‌ലി ആയിരുന്നു ലാലേട്ടൻ. അതുകൊണ്ട് സംസാരിക്കാനും അടുത്തിടപെടാനും കൂടുതൽ എളുപ്പമായി. വാലിബനിൽ പോയതിനു ശേഷമാണ് കാളവണ്ടി ഓടിക്കാൻ ഒക്കെ പഠിച്ചു. ഡാൻസിലേക്ക് ഞാൻ ഇറങ്ങുന്നത് തന്നെ ഒന്ന് സെറ്റിൽ ആവണം എന്നുള്ള ആഗ്രഹം കൊണ്ടാണ്. എന്റെ അച്ഛനും അമ്മയും കഷ്ടപ്പെടുന്നത് കുറെ നാളായി ഞാൻ കാണുന്നതാണ്. അതുകൊണ്ടുതന്നെ എന്റെ ഫാമിലി സെറ്റ് ചെയ്യണം എന്നുള്ളതായിരുന്നു എന്റെ ആഗ്രഹം. റിയാലിറ്റി ഷോയിൽ ഞാൻ വിൻ ചെയ്ത കാശ് എല്ലാം എന്റെ വീടിനു വേണ്ടിയിട്ടാണ് ഞാൻ സ്പെൻഡ് ചെയ്തത്. വാലിപ്പന്റെ സപ്പോർട്ടും റിയാലിറ്റി ഷോയുടെ സപ്പോർട്ടും കൊണ്ടാണ് ഞാൻ ഇപ്പോൾ വീട് വച്ചിരിക്കുന്നത്. ലിജോ സാർ പറഞ്ഞുകൊടുക്കുന്ന ഓരോ സീനും ലാലേട്ടൻ ചെയ്യുന്നത് എങ്ങനെയാണെന്ന് ഞാൻ നോക്കി നിന്നിട്ടുണ്ട്. ഷൂട്ടിന് പോയപ്പോൾ ഭാഷയുടെ പ്രശ്നം ഉണ്ടായിരുന്നതുകൊണ്ട് ഞാൻ കൂടുതലും സമയം സ്പെൻഡ് ചെയ്തിരുന്നത് ലാലേട്ടനും ലിജോ സാറിനും ഹരീഷേട്ടനും ഒപ്പമാണ്.

Also Watch:

ഞാൻ കണ്ടതിൽ നല്ലൊരു മനുഷ്യനാണ് ലിജോ സാർ. അത് സിനിമയിൽ ചാൻസ് തന്നത് കൊണ്ട് ഞാൻ പറയുന്നതല്ല. ഒരു ജെനുവിൻ പേഴ്സൺ ആണ്. ലാലേട്ടനിൽ നിന്നും അഭിനയവും ഡെഡിക്കേഷനും ആണ് കണ്ടുപഠിക്കാൻ ഉള്ളത്. മെയിനായും ലാലേട്ടന്റെ ഡെഡിക്കേഷൻ പറയണം. ഫൈറ്റ് സീനുകളിൽ ഒക്കെ ഒരു ഫൈറ്ററിന്റെ കയ്യിൽ നിന്നും ലാലേട്ടൻ അടി വാങ്ങുന്നത് ഒക്കെ ഞാൻ കണ്ടുകൊണ്ട് നിൽക്കുവാണ്. ഞാൻ നേരിട്ട് കാണുമ്പോൾ ആദ്യം ആലോചിച്ചത് ഇത്രേം വയസിലും ആൾ ഇങ്ങിനെ ഒക്കെ ചെയ്യുന്നുണ്ടല്ലോ എന്നാണ്. എനിക്ക് അത് ശരിക്കും അതിശയം ആയിരുന്നു. എനിക്ക് കുറെ കാര്യങ്ങൾ ലാലേട്ടനിൽ നിന്നും പഠിക്കാൻ പറ്റി. ആ മാങ്ങോട്ടു മല്ലന്റെ കൂടാരത്തിൽ ഉള്ള ഷൂട്ട് ഒന്നരമാസം എടുത്താണ് ചെയ്‍തത്. അപ്പോൾ എല്ലാ ദിവസവും ഞാൻ അവിടെ വേണം. എന്നും ഞാൻ നിന്ന് ലാലേട്ടന്റെ ഫൈറ്റ് ഒക്കെ അതിശയത്തോടെ കാണുകയായിരുന്നു" മനോജ് മോസസ് പറയുന്നു.

Also Read:
ഓതറിനെ കുറിച്ച്
മാളു. എൽ
സമയം മലയാളം പോർട്ടലിൽ സോഷ്യൽ മീഡിയ എക്സിക്യൂട്ടീവ്. സിനിമാ, വിനോദമേഖലകളിൽ സെലിബ്രിറ്റികളുടെ അഭിമുഖങ്ങളും മറ്റ് ലേഖനങ്ങളും ചെയ്യുന്ന മാളുവിന് ഓൺലൈൻ മാധ്യമമേഖലയിൽ എട്ടുവർഷത്തിലധികം പ്രവൃത്തിപരിചയമുണ്ട്. മലയാളത്തിലെ മറ്റ് പ്രമുഖ സ്ഥാപനങ്ങളിലും കണ്ടൻ്റ് ക്രിയേറ്ററായി പ്രവർത്തിച്ചിട്ടുണ്ട്.... കൂടുതൽ