ആപ്പ്ജില്ല

​മലാലയുടെ ജീവിതം പ്രമേയമാക്കി ബോളിവു‍ഡ് ചിത്രം 'ഗുല്‍മകായ്'

പാകിസ്താനിലെ സ്വാത് താഴ്വരകളിലൂടെയുളള മലാലയുടെ ദിനങ്ങള്‍ മുതല്‍ മുതല്‍ നൊബേല്‍ സമ്മാനം നേടുന്നതുവരെയുളള ജീവിത മുഹൂര്‍ത്തങ്ങളാണ് ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുളളത്.

TNN 19 Jan 2018, 5:56 pm
പാകിസ്താനിലെ കുട്ടികളുടെ അവകാശത്തിനായി പോരാടിയതിന് താലിബാന്‍റ തോക്കിനിരയായ മലാല യൂസഫ് സായിയുടെ ജീവിതം വെള്ളിത്തിരയിലേക്ക്, ‘ഗുല്‍ മകായ്’ എന്നു പേരിട്ട ബോളിവുഡ് ചിത്രം അംജദ് ഖാന്‍ ആണ് സംവിധാനം ചെയ്യുന്നത്. റീം ഷെയ്ഖ്, ദിവ്യ ദത്ത, മുകേഷ് ഋഷി, അഭിമന്യൂ സിങ്, അജാസ് ഖാന്‍ എന്നിവരാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്.
Samayam Malayalam malala yousafzai biopic gul makai being shot in kashmir
​മലാലയുടെ ജീവിതം പ്രമേയമാക്കി ബോളിവു‍ഡ് ചിത്രം 'ഗുല്‍മകായ്'


ചിത്രത്തിന്റെ ചിത്രീകരണം കഴിഞ്ഞ ദിവസങ്ങളില്‍ കശ്മീരില്‍ നടന്നു. പാകിസ്താനിലെ സ്വാത് താഴ്വരകളിലൂടെയുളള മലാലയുടെ ദിനങ്ങള്‍ മുതല്‍ മുതല്‍ നൊബേല്‍ സമ്മാനം നേടുന്നതുവരെയുളള ജീവിത മുഹൂര്‍ത്തങ്ങളാണ് ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുളളത്.

‘ഗുല്‍ മകായി’യുടെ ഭൂരിഭാഗം ചിത്രീകരണവും ഭുജ്, മുംബൈ എന്നിവിടങ്ങളിലാണ് പൂര്‍ത്തിയാക്കിയത്. അവസാന ഭാഗങ്ങളാണ് കശ്മീരില്‍ ചിത്രീകരിക്കുന്നതെന്ന് സംവിധായകന്‍ അംജദ് ഖാന്‍ പറഞ്ഞു. താലിബാന്റെ വധശ്രമത്തില്‍ നിന്ന് രക്ഷപ്പെട്ട മലാല, കുട്ടികളുടെ വിദ്യാഭ്യാസ അവകാശങ്ങള്‍ക്ക് വേണ്ടി നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് 2012ലാണ് നൊബേല്‍ സമ്മാനം നേടിയത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്