ആപ്പ്ജില്ല

സൗബിന് ഇത്രയും ജാഡയോ? മലപ്പുറത്തുക്കാർ കലിപ്പിലാണ്

ചുരുങ്ങിയ കാലയളവിനുള്ളിൽ മലയാളികളുടെ മനംകവരാൻ കഴിഞ്ഞൊരു കലാകാരനാണ് സൗബിന്‍ ഷാഹിർ.

TNN 3 Dec 2017, 5:14 pm
ചുരുങ്ങിയ കാലയളവിനുള്ളിൽ മലയാളികളുടെ മനംകവരാൻ കഴിഞ്ഞൊരു കലാകാരനാണ് സൗബിന്‍ ഷാഹിർ. സഹ സംവിധായകനായും, നടനായും ഒടുവിൽ സംവിധായകനായും സൗബിന്‍ തന്‍റെ കഴിവ് തെളിയിച്ചു. സൗബിന്‍റെ സംവിധാനത്തില്‍ ഒരുങ്ങിയ പറവ ഇരുകൈയും നീട്ടി തന്നെ പ്രേക്ഷകർ സ്വീകരിക്കുകയും ചെയ്തു. പ്രശസ്തി ഉയർന്നപ്പോൾ സൗബിന്‍റെ സ്വഭാവത്തിലും മാറ്റം വന്നോ?
Samayam Malayalam malappuram fans talk against soubin shahir
സൗബിന് ഇത്രയും ജാഡയോ? മലപ്പുറത്തുക്കാർ കലിപ്പിലാണ്


മലപ്പുറത്തുക്കാർ പറയുന്നത് സൗബിന് ജാഡ കൂടിയെന്നാണ്. സൗബിന്‍റെ വിജയത്തിൽ സന്തോഷിച്ചവരാണ് മലപ്പുറത്തെ യുവാക്കൾ. അടുത്തിടെ മലപ്പുറത്ത് ഒരു സിനിമയുടെ ഷൂട്ടിങിന് സൗബിൻ എത്തിയപ്പോൾ തങ്ങളെ ഒന്ന് തിരിഞ്ഞ് നോക്കിയത് പോലുമില്ലെന്നാണ് യുവാക്കൾ പറയുന്നത്. ഫേസ്ബുക്കിൽ ലൈവായി എത്തിയാണ് യുവാക്കൾ തങ്ങളുടെ പ്രതിഷേധമറിയിച്ചിരിക്കുന്നത്.

ഷൂട്ടിങുമായി ബന്ധപ്പെട്ട് മൂന്ന് മണിക്കൂറോളം സൗബിൻ ഒരു ബേക്കറി കടയിലുണ്ടായിരുന്നു. ഫോട്ടോ എടുക്കാൻ സമീപിച്ചപ്പോൾ ഷൂട്ടിങിന് ശേഷം എടുക്കാമെന്നായിരുന്നു പറഞ്ഞത്. എന്നാൽ ഷൂട്ടിങ് കഴിഞ്ഞതും ആരാധകരെ തിരിഞ്ഞ് നോക്കാതെ കാറിൽ കയറി പോവുകയായിരുന്നു സൗബിൻ. ഫോട്ടോ എടുത്തില്ലെങ്കിലും കാണാൻ കാത്തിരുന്ന തങ്ങളെ കൈവീശി കാണിക്കാമെന്നായിരുന്നു ഇവർ പറയുന്നത്.

താരരാജാക്കന്മാർക്കൊന്നും ഇല്ലാത്ത ജാഡയാണ് സൗബിനെന്നാണ് ഒരുകൂട്ടം യുവാക്കൾ പറയുന്നത്. പല താരങ്ങളും ഇവിടെ വന്നിട്ടുണ്ടെന്നും മലപ്പുറത്തുക്കാരെ കുറിച്ച് ഇതുവരെ ആരും മോശം പറഞ്ഞിട്ടില്ലെന്നും യുവാക്കൾ ഫേസ്ബുക്ക് ലൈവിൽ വ്യക്തമാക്കി.

നന്നായി അഭിനയിക്കുന്ന താരമാണ് സൗബിൻ എന്നാൽ ഈ സംഭവം തങ്ങളെ വല്ലാതെ വിഷമിപ്പിച്ചെന്നാണ് യുവാക്കൾ പറയുന്നത്. ഓരോരുത്തരും അവരവരുടെ അഭിപ്രായങ്ങൾ വീഡിയോയിൽ വ്യക്തമാക്കിയിട്ടുണ്ട്. സൗബിൻ ഇക്കാര്യം അറിയണമെന്ന് കരുതി തന്നെയാണ് യുവാക്കൾ ഫേസ്ബുക്ക് ലൈവിൽ എത്തിയിരിക്കുന്നതും.


ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്