ആപ്പ്ജില്ല

ഞാൻ നടന്ന് ചെല്ലുമ്പോൾ അമ്മയെ ട്രെയിനിലുണ്ടായിരുന്ന മറ്റ് യാത്രക്കാർ കൈയ്യിൽ പിടിച്ചുകൊണ്ട് വരുന്നതാണ് കണ്ടത്!! അമ്മയുടെ രോഗത്തെക്കുറിച്ച് അശോകൻ

ലിജോ ജോസ് പെല്ലിശേരി - മമ്മൂട്ടി കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന നൻപകൽ നേരത്ത് മയക്കം എന്ന ചിത്രത്തിലൂടെയാണ് അശോകന്റെ മടങ്ങിവരവ്. ഇപ്പോൾ ഫ്ലവേഴ്സ് ഒരു കോടിയിൽ അതിഥിയായെത്തിയപ്പോൾ തന്റെ അമ്മയെക്കുറിച്ച് അശോകൻ പറഞ്ഞ വാക്കുകൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാവുകയാണ്.

Samayam Malayalam 21 May 2022, 6:59 pm
ഒരു കാലത്ത് മലയാള സിനിമയിൽ നിറഞ്ഞു നിന്നിരുന്ന മുഖമാണ് നടൻ അശോകന്റേത്. എന്നാൽ ഏറെ നാളുകളായി സിനിമയിൽ നിന്ന് മാറി നിന്നിരുന്ന അശോകനിപ്പോൾ വീണ്ടും സിനിമയിലേക്ക് തിരികെയെത്തുകയാണ്. ലിജോ ജോസ് പെല്ലിശേരി - മമ്മൂട്ടി കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന നൻപകൽ നേരത്ത് മയക്കം എന്ന ചിത്രത്തിലൂടെയാണ് അശോകന്റെ മടങ്ങിവരവ്. ഇപ്പോൾ ഫ്ലവേഴ്സ് ഒരു കോടിയിൽ അതിഥിയായെത്തിയപ്പോൾ തന്റെ അമ്മയെക്കുറിച്ച് അശോകൻ പറഞ്ഞ വാക്കുകൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാവുകയാണ്.
Samayam Malayalam malayalam movie actor ashokan talks about his mother alzheimers disease
ഞാൻ നടന്ന് ചെല്ലുമ്പോൾ അമ്മയെ ട്രെയിനിലുണ്ടായിരുന്ന മറ്റ് യാത്രക്കാർ കൈയ്യിൽ പിടിച്ചുകൊണ്ട് വരുന്നതാണ് കണ്ടത്!! അമ്മയുടെ രോഗത്തെക്കുറിച്ച് അശോകൻ


Also Read: പ്രസവശേഷം കൂടുതൽ സുന്ദരിയായി, അമ്മയായ ശേഷം തിരിച്ചുവരുന്ന മിയ! ഇൻസ്റ്റാഗ്രാമിൽ തരംഗമായി പുത്തൻ ചിത്രങ്ങൾ!

സിനിമയിലേക്ക്

പത്മരാജന്റെ പെരുവഴിയമ്പലം എന്ന ചിത്രത്തിലൂടെയായിരുന്നു അശോകന്റെ സിനിമ ലോകത്തേക്കുള്ള അരങ്ങേറ്റം. ചിത്രത്തിൽ വാണിയൻ കുഞ്ചുവെന്ന അശോകന്റെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. പിന്നീട് അങ്ങോട്ട് ഒട്ടുമിക്ക സംവിധായകരോടൊപ്പം അശോകൻ ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങൾ ചെയ്തു.

അമരത്തിന് ശേഷം മമ്മൂട്ടിയോടൊപ്പം

അമരം എന്ന ചിത്രത്തിന് ശേഷം വീണ്ടും മമ്മൂട്ടിയോടൊപ്പം അഭിനയിക്കുന്നതിന്റെ ത്രില്ലിലാണ് താരമിപ്പോൾ. 30 വർഷങ്ങൾക്ക് ശേഷം മമ്മൂക്കയ്ക്ക് ഒപ്പം അഭിനയിക്കുന്ന സിനിമയാകുമ്പോൾ എന്നെ സംബന്ധിച്ച് അതിലൊരു പ്രത്യേകതയുണ്ടെന്ന് അശോകൻ മുൻപൊരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. മമ്മൂട്ടിയുടെ തന്നെ സ്വന്തം പ്രൊഡക്ഷൻ കൂടിയാണെന്നത് എന്നെ സംബന്ധിച്ച് സന്തോഷം നൽകുന്ന കാര്യമാണെന്നും അശോകൻ പറഞ്ഞിരുന്നു.

അൽഷിമേഴ്സ് രോ​ഗിയായിരുന്നു അമ്മ

അമ്മ ഒരു അൽഷിമേഴ്സ് രോഗിയായിരുന്നു. ഒരിക്കൽ അമ്മയുടെ ഒരു ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ അമ്മയേയും കൂട്ടി ചെന്നൈയിൽ നിന്ന് കേരളത്തിലേക്ക് യാത്ര തിരിച്ചു. അമ്മയുടെ രോഗാവസ്ഥയിൽ എന്തെങ്കിലും മാറ്റം വന്നാലോയെന്ന് വിചാരിച്ച് ആണ് വിവാഹത്തിൽ പങ്കെടുപ്പിക്കാൻ കരുതിയത്. ട്രെയിനിലായിരുന്നു യാത്ര, എസി കംപാർട്ട്മെന്റിൽ. മരുന്നൊക്കെ കഴിച്ച ശേഷം അമ്മ ലോവർ ബർത്തിലും ഞാൻ അപ്പർ ബർത്തിലും ഉറങ്ങാൻ കിടന്നു. ഇടയ്ക്ക് അമ്മയെ ഞാൻ എഴുന്നേറ്റ് നോക്കിയിരുന്നു. എന്നാൽ എപ്പോഴോ ഒന്ന് കണ്ണടച്ചു പോയി- താരം പറഞ്ഞു.

അമ്മയെ കാണാനില്ല

കുറച്ചു ദൂരം കഴിഞ്ഞപ്പോൾ ട്രെയിൻ നിർത്തിയിട്ടിരിക്കുന്ന പോലെ തോന്നിയപ്പോൾ ഞാൻ ചാടി എഴുന്നേറ്റു. നോക്കിയപ്പോൾ അമ്മയെ കാണാനില്ല. എല്ലായിടത്തും ഞാൻ തിരക്കി. ഒടുവിൽ കംപാർട്ട്മെന്റുകൾക്കിടയിലൂടെ ഞാൻ നടന്ന് ചെല്ലുമ്പോൾ ട്രെയിനിലുണ്ടായിരുന്ന മറ്റ് യാത്രക്കാർ അമ്മയെ കൈപിടിച്ച് കൊണ്ടുവരുന്നത് കണ്ടു. അപ്പോഴാണ് എനിക്ക് ജീവൻ തിരിച്ചു കിട്ടിയത്. ആ കുറച്ച് സമയം ഞാൻ അനുഭവിച്ച വിഷമം വിവരിക്കാൻ കഴിയില്ല. അമ്മയ്ക്ക് എന്നെ തിരിച്ചറിയാൻ കഴിയുമായിരുന്നില്ല. വല്ലാത്തൊരു അവസ്ഥയാണ് അൽഷിമേഴ്സ് എന്ന രോഗം- അശോകൻ പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്