ആപ്പ്ജില്ല

ടിവി അവതാരകയായ ദുര്‍ഗ്ഗ മേനോൻ അന്തരിച്ചു

ദുര്‍ഗ്ഗയുടെ 'ലവ് ആൻ്റ് ലോസ്റ്റ്' എന്ന ഷോയിലൂടെയാണ് അവതാരക ഏറെ ശ്രദ്ധ നേടിയത്.

Samayam Malayalam 20 Nov 2018, 3:12 pm
കൊച്ചി: ടെലിവിഷൻ അവതാരകയായ ദുര്‍ഗ്ഗ മേനോൻ അന്തരിച്ചു. 35 വയസ്സായിരുന്നു. ഓട്ടോ ഇമ്യൂൺ ഡിസീസായ ലുപസിനെ തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. കഴിഞ്ഞ ഒരു മാസത്തോളമായി വെൻ്റിലേറ്ററിൻ്റെ സഹായത്തോടെയായിരുന്നു ദുര്‍ഗ്ഗ ശ്വസിച്ചിരുന്നത്. ഇന്നലെ രാത്രിയോടെയാണ് മരണം സംഭവിച്ചത്. ഹൃദയാഘാതമാണ് മരണകാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്.
Samayam Malayalam ടിവി അവതാരികയായ ദുര്‍ഗ്ഗ മേനോൻ അന്തരിച്ചു
ടിവി അവതാരികയായ ദുര്‍ഗ്ഗ മേനോൻ അന്തരിച്ചു


രോഗ പ്രതിരോധ സംവിധാനം സ്വന്തം ശരീര കലകളെ തന്നെ നശിപ്പിക്കുന്ന രോഗമാണ് ലുപസ്. 'ലവ് ആൻ്റ് ലോസ്റ്റ്' എന്ന ടിവി ചാറ്റ് ഷോയിലൂടെയാണ് ദുര്‍ഗ്ഗ ശ്രദ്ധേയയായത്. 'ലവ് ആൻ്റ് ലവ് ഒൺലി' എന്ന ഷോയും ദുര്‍ഗ്ഗ ചെയ്തിരുന്നു. അതു കൂടാതെ ഒരുപാട് സ്റ്റേജ് ഷോകളും ചെയ്തിട്ടുണ്ടെങ്കിലും ദുര്‍ഗ്ഗയുടെ ലവ് ആൻ്റ് ലോസ്റ്റ് എന്ന ഷോയാണ് ഏറെ ശ്രദ്ധ നേടിയത്.

ദുര്‍ഗ്ഗ മേനോൻ


പ്രണയബന്ധ കഥകൾ പരസ്പരം പങ്കുവെച്ചിരുന്ന ചാറ്റ് ഷോ ആയിരുന്നു 'ലവ് ആൻ്റ് ലോസ്റ്റ്'. എപ്പോഴും ആക്ടീവായിരുന്നു ദുര്‍ഗ്ഗ. ദുര്‍ഗ്ഗയുടെ വിയോഗവാര്‍ത്ത ആരാധകരെ അക്ഷരാര്‍ത്ഥത്തിൽ ഞെട്ടിച്ചിരിക്കുകയാണ്. ദുര്‍ഗ്ഗയുടെ ഭര്‍ത്താവ് വിനോദിനും മകൻ ഗൗരിനാഥിനുമൊപ്പമായിരുന്നു താമസം.

മരണാനന്തര ചടങ്ങുകൾക്കായി മൃതദേഹം കൊടുങ്ങല്ലൂരുള്ള കുടുംബത്തിലേക്ക് കൊണ്ടുപോയിരിക്കുകയാണ്. പരേതനായ ജയശങ്കർ മേനോൻ്റെയും സന്ധ്യ മേനോൻ്റെയും മകളാണ്.

ഈ വാർത്ത ഇംഗ്ലീഷിൽ വായിക്കാം

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്