ആപ്പ്ജില്ല

അച്ഛമ്മാ അങ്ങനെ ചെയ്യാലോയെന്ന് അലംകൃത ചോദിച്ചു! മോനും മരുമോളും പറയാത്തതാണ് കൊച്ചുമോൾ എന്നോട് പറഞ്ഞത്! രസകരമായ സംഭവത്തെക്കുറിച്ച് പറഞ്ഞ് മല്ലിക സുകുമാരൻ

പൃഥ്വിരാജും സുപ്രിയയും പറയാത്ത കാര്യമാണ് അലംകൃത എന്നോട് പറഞ്ഞത്. അതേക്കുറിച്ച് ഞാൻ അവരോട് തന്നെ തമാശ പറഞ്ഞിരുന്നു. പ്രാർത്ഥനയാണ് അന്നെന്നോട് ഡാൻസ് ചെയ്യാൻ കൂടാൻ പറഞ്ഞത്. നച്ചു അത് റെക്കോർഡ് ചെയ്യുന്നതൊന്നും അറിഞ്ഞിരുന്നില്ല. ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് കണ്ട് ചെയ്തപ്പോൾ മക്കളേ ഇത് വേണ്ടെന്നായിരുന്നു പറഞ്ഞതെന്നും മല്ലിക പറയുന്നു.

Samayam Malayalam 12 Apr 2022, 8:39 pm
മക്കളും മരുമക്കളും കൊച്ചുമക്കളുമൊക്കെയായി സന്തുഷ്ട കുടുംബമാണ് മല്ലിക സുകുമാരന്റേത്. കൊച്ചിയിൽ ഫ്ളാറ്റുണ്ടെങ്കിലും ഇടയ്ക്കേ അങ്ങോട്ട് പോവാറുള്ളൂ. അങ്ങനെയൊരിക്കൽ പോയപ്പോഴാണ് രസകരമായൊരു ചോദ്യം വന്നത്. അത് ചോദിച്ചത് അലംകൃതയായിരുന്നു. എന്തിനാണ് അച്ഛമ്മ ഒറ്റയ്ക്ക് ഫ്ളാറ്റിൽ നിൽക്കുന്നതെന്നായിരുന്നു അവളുടെ ചോദ്യം. ബിഹൈൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തിലായിരുന്നു മല്ലിക സുകുമാരൻ മക്കളെക്കുറിച്ചും കൊച്ചുമക്കളെക്കുറിച്ചും വാചാലയായത്.‌
Samayam Malayalam mallika sukumaran reveals about alankrita s funny question latest chat went viral
അച്ഛമ്മാ അങ്ങനെ ചെയ്യാലോയെന്ന് അലംകൃത ചോദിച്ചു! മോനും മരുമോളും പറയാത്തതാണ് കൊച്ചുമോൾ എന്നോട് പറഞ്ഞത്! രസകരമായ സംഭവത്തെക്കുറിച്ച് പറഞ്ഞ് മല്ലിക സുകുമാരൻ


മക്കളെക്കുറിച്ച്

ക്യാമറയ്ക്ക് മുന്നില്‍ മാത്രമേ അവരങ്ങനെ ചിരിക്കാത്തതുള്ളൂ. ചിരിയും കളിയുമൊക്കെയുണ്ട്. വീട്ടില്‍ ആവശ്യത്തില്‍ കൂടുതല്‍ അതുണ്ട്. ആരെങ്കിലും വീട്ടില്‍ വന്നാലും എല്ലാം അമ്മയാണ്. അതൊക്കെ അമ്മ നോക്കിക്കോളും, നമ്മള്‍ ഇടയ്ക്ക് പോയിട്ട് ഹലോ പറഞ്ഞാല്‍ മതിയെന്നാണ്. പെട്ടെന്ന് ചിരിക്കുന്നയാളല്ല പൃഥ്വി, അച്ഛന്റെ സ്വഭാവമാണെന്നും മല്ലിക പറഞ്ഞിരുന്നു.

സുകുമാരന്റെ ഭാര്യ

സുകുമാരന്റെ ഭാര്യ എന്നറിയപ്പെടാനാണിഷ്ടം. ഇപ്പോഴല്ലേ ഇന്ദ്രജിത്തിന്റെയും പൃഥ്വിരാജിന്റെയും അമ്മ എന്നൊക്കെ വിശേഷിപ്പിച്ച് തുടങ്ങിയത്. കാര്യം കാണാന്‍ സുഖിപ്പിക്കുന്ന സ്വഭാവമല്ല സുകുവേട്ടന്റേത്. കാര്യം കാണാനായി ഒരു വര്‍ത്തമാനം, മാറിനിന്ന് മറ്റാെരു കാര്യം ഇതൊന്നും അദ്ദേഹത്തിന് പിടിയില്ല. സ്ട്രയിറ്റ് ഫോര്‍വേഡായിട്ടുള്ള വ്യക്തിയാണ് അദ്ദേഹം.

കൊച്ചുമക്കളെക്കുറിച്ച്

കൊച്ചുമക്കളാണെന്റെ സൗഭാഗ്യം. നക്ഷത്രയും അലംകൃതയുമാണ് കൂടുതല്‍ അടുപ്പം കാണിക്കുന്നത്. പ്രാര്‍ത്ഥന നോക്കിയും കണ്ടുമൊക്കെയേ പെരുമാറാറുള്ളൂ. ഡാഡ അച്ഛമ്മ എന്നൊക്കെ പറഞ്ഞ് അലംകൃത കാര്യങ്ങള്‍ പറയാറുണ്ട്. അച്ഛമ്മ എന്തിനാണ് ഇവിടെ ഒറ്റയ്ക്ക് ഇരിക്കുന്നത്, നമ്മളുടെ വീട്ടിലേക്ക് വാ, അവിടുന്ന് നമുക്ക് കേക്ക് കട്ട് ചെയ്യാലോ എന്നാണ് ഈ ക്രിസ്മസിന് അവളെന്നോട് പറഞ്ഞത്. എന്റെ മോനും മരുമോളും പറയാത്തത് അവള്‍ പറഞ്ഞു എന്ന് ഞാന്‍ അവനോട് തമാശ പറഞ്ഞിരുന്നു. അച്ഛമ്മ എന്തിനാണ് ഒറ്റയ്ക്ക് നില്‍ക്കുന്നത് എന്ന് ആ കുഞ്ഞ് ചെറുപ്രായത്തിലേ ചോദിച്ചു.

വീഡിയോ എടുത്തത്

ഇതെല്ലാം നക്ഷത്ര വീഡിയോ ഒക്കെ എടുത്തിരുന്നു. ഇന്‍സ്റ്റഗ്രാമിലെ വീഡിയോ കണ്ട് സുഹൃത്തുക്കളൊക്കെ ഡാന്‍സ് നല്ലതായെന്ന് പറഞ്ഞിരുന്നു. ഇത് കാണുമ്പോള്‍ ഇവര്‍ക്കെന്തോ കുഴപ്പമുണ്ടല്ലോ എന്നൊക്കെ ചിന്തിക്കില്ലേയെന്നായിരുന്നു ഞാന്‍ ചോദിച്ചത്. ഒരു ഓളത്തിന് കൊച്ചുമക്കളോടൊപ്പം അങ്ങ് കൂടിയതാണെന്നും മല്ലിക പറഞ്ഞിരുന്നു.

ഡാൻസ് വീഡിയോ

കൊച്ചുമക്കളൊരു ആനന്ദമാണ്. കൊച്ചി കണ്ടാല്‍ അമ്മൂമ്മയ്ക്ക് തിരുവനന്തപുരം വേണ്ടെന്നാണ് ഇപ്പോള്‍. എന്റെ പിറന്നാളിന് എല്ലാവരും വന്നിരുന്നു. എല്ലാരും കേക്ക് കൊണ്ടുവന്ന് കട്ട് ചെയ്തിരുന്നു. അലംകൃതയ്ക്ക് സെപ്പറേറ്റ് കേക്ക് കട്ട് ചെയ്യണമെന്ന് പറഞ്ഞപ്പോള്‍ സുപ്രിയ ചെറിയൊരു കേക്ക് ഉണ്ടാക്കിക്കൊടുത്തിരുന്നു. ഇതൊക്കെ കഴിഞ്ഞാണ് പ്രാര്‍ത്ഥന ഞാനൊരു മ്യൂസിക്കിടാം, നമുക്കെല്ലാമൊന്ന് കളിക്കാമെന്ന് പറഞ്ഞത്. അമ്മൂമ്മയ്ക്ക് വയസായി മോളേ, മുട്ടൊക്കെ വേദനയാണ്, വീഴും എന്ന് പറഞ്ഞപ്പോള്‍ ഞങ്ങള്‍ പിടിച്ചോളാമെന്നായിരുന്നു പ്രാര്‍ത്ഥന പറഞ്ഞത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്