ആപ്പ്ജില്ല

മമ്മൂട്ടിക്കൊപ്പം നയൻതാര വീണ്ടും

ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഡിയുടെ ജീവിതകഥയെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിലാണ് നയൻതാര മമ്മൂട്ടിക്കൊപ്പം എത്തുന്നത്

Samayam Malayalam 8 Mar 2018, 4:26 pm
തെന്നിന്ത്യയുടെ ലേഡി സൂപ്പര് സ്റ്റാര് നയൻ താര വീണ്ടും മമ്മൂട്ടിക്കൊപ്പം എത്താൻ ഒരുങ്ങുന്നതായി റിപ്പോര്ട്ട്. ആന്ധ്രാപ്രദേശ് മുന് മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഡിയുടെ ജീവിതകഥയെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിലാണ് നയൻതാര മമ്മൂട്ടിക്കൊപ്പം എത്തുന്നതെന്നാണ് റിപ്പോര്ട്ടുകൾ സൂചിപ്പിക്കുന്നത്. മമ്മൂട്ടിയാണ് ചിത്രത്തിലെ മുഖ്യ വേഷം കൈകാര്യം ചെയ്യുന്നത്. മാഹി വി രാഘവ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയെക്കുറിച്ചുള്ള ചര്ച്ചകള് പുരോഗമിക്കുകയാണ്.
Samayam Malayalam പുതിയ നിയമത്തിന് ശേഷം ഇതുവരും ഒന്നിക്കുന്ന ചിത്രമായിരിക്കും യാത്ര.
പുതിയ നിയമത്തിന് ശേഷം ഇതുവരും ഒന്നിക്കുന്ന ചിത്രമായിരിക്കും യാത്ര.


പുതിയ നിയമത്തിന് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണിത്


കാസ്റ്റിംഗിന്റെ കാര്യത്തില് അന്തിമ സ്ഥിരീകരണം ഇതുവരെ പുറത്ത് വന്നിട്ടില്ലെങ്കിലും നയൻതാരയുടെ പേരാണ് ചിത്രത്തിനൊപ്പം ഇപ്പോൾ ഉയര്ന്നു കേൾക്കുന്നത്. 1999-2004 വരെയുള്ള വൈ എസ് രാജശേഖര റെഡ്ഡിയുടെ കാലഘട്ടത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. യാത്ര എന്നാണ് ഈ ബയോപിക്കിന് പേരിട്ടിരിക്കുന്നത്. രാപ്പകൽ, തസ്കര വീരൻ, ഭാസ്കര് ദി റാസ്കൽ, പുതിയ നിയമം എന്നീ ചിത്രങ്ങൾക്ക് ശേഷം ഇതുവരും ഒന്നിക്കുന്ന ചിത്രമായിരിക്കും യാത്ര.

നവാഗതനായ ശരത് സന്ധിത് സംവിധാനം ചെയ്യുന്ന പരോൾ ആണ് മമ്മൂട്ടിയുടേതായി ഇനി പുറത്തിറങ്ങാനുള്ള ചിത്രം. ഈ മാസം 31ന് ചിത്രം തീയേറ്ററുകളിലെത്തും.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്