ക്രിസ്മസിന് മമ്മൂട്ടിയും പൃഥ്വിരാജും ബോക്സോഫീസില്‍ മുഖാമുഖം മത്സരിക്കുന്നുണ്ട്. ചരിത്ര സിനിമയായ 'മാമാങ്ക'വുമായി മെഗാസ്റ്റാര്‍ എത്തുമ്പോള്‍ 'ഡ്രൈവിംഗ് ലൈസന്‍സു'മായാണ് പൃഥ്വിരാജ് എത്തുന്നത്. തുടക്കം മുതലേ തന്നെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന സിനിമകളായിരുന്നു രണ്ടും. ചിത്രങ്ങളുമായി ബന്ധപ്പെട്ട വിശേഷങ്ങളെല്ലാം ക്ഷണനേരം കൊണ്ടായിരുന്നു ശ്രദ്ധേയമായി മാറിയത്. മമ്മൂട്ടിയെ നായകനാക്കി ചെയ്യാനിരുന്ന ചിത്രം കൂടിയായിരുന്നു ഇത്. പിന്നീടെങ്ങനെ ചിത്രത്തിലേക്ക് പൃഥ്വിരാജ് എത്തി. ആ സംഭവത്തിന് പിന്നിലൊരു ട്വിസ്റ്റുണ്ട്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും മാജിക് ഫ്രെയിംസും സംയുക്തമായി ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ലാലും മമ്മൂട്ടിയുമായിരുന്നു തന്റെ മനസ്സിലെ താരങ്ങളെന്ന് ജീന്‍ പോള്‍ ലാല്‍ പറഞ്ഞിരുന്നു. മമ്മൂട്ടിയുടെ ഡേറ്റ് ലഭിക്കാന്‍ വൈകിയപ്പോഴായിരുന്നു സിനിമയും നീണ്ടുപോയത്. ആ സമയത്താണ് തന്റെ ആദ്യചിത്രമായ ഹണിബീയുടെ രണ്ടാം ഭാഗവുമായി അദ്ദേഹം എത്തിയത്. ഹായം ആം ടോണിയുള്പ്പടെ മൂന്ന് ചിത്രങ്ങളാണ് അദ്ദേഹത്തിന്റേതായി ഇതുവരെ പുറത്തിറങ്ങിയത്.
മമ്മൂട്ടി തിരക്കിലായതോടെയാണ് ഹണിബീ 2 ചെയ്യാന്‍ തീരുമാനിച്ചത്. വന്‍വിജയമായിരുന്ന ഹണിബീയ്ക്ക് ശേഷമായാണ് ഈ സിനിമ ചെയ്തത്. ഈ ചിത്രം പൂര്‍ത്തിയാക്കിയതിന് ശേഷം വീണ്ടും മമ്മൂട്ടിയെ സമീപിച്ചിരുന്നു. ചിത്രത്തെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ അദ്ദേഹം മനസ്സിലാക്കിയത് അപ്പോഴായിരുന്നു. അതിനിടയിലാണ് കഥ അത്ര ഇഷ്ടമായില്ലെന്ന് അദ്ദേഹം പറഞ്ഞത്. ക്ലൈമാക്സ്സ് സീനിനോട് അടുത്തപ്പോഴായിരുന്നു അദ്ദേഹം ഇങ്ങനെ പറഞ്ഞത്. ചിത്രത്തില്‍ രണ്ട് നായകന്മാരുണ്ട്. ആ സമയത്ത് രണ്ട് നായകന്മാരുള്ള ചിത്രവുമായി സഹകരിക്കാന്‍ അദ്ദേഹത്തിന് താല്പര്യമുണ്ടായിരുന്നില്ല.
കഥ മാറ്റുകയോ താരങ്ങളെ മാറ്റുകയോ ചെയ്യുകയെന്ന ഓപ്ഷനായിരുന്നു ആ സമയത്ത് മുന്നിലുണ്ടായിരുന്നത്. എന്നാല്‍ ചിത്രത്തില്‍ നിന്നും മമ്മൂട്ടി സ്വയം ഒഴിവാകുകയായിരുന്നു പിന്നീട്. അതിനാല്‍ കഥ മാറ്റേണ്ടി വന്നില്ലെന്ന് താരപുത്രന് പറയുന്നു. ഈ കഥയില്‍ തനിക്ക് നല്ല വിശ്വാസമുണ്ടെന്നും അദ്ദേഹം പറയുന്നു. പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടുമാണ് ഡ്രൈവിംഗ് ലൈസന്‍സുമായി പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുന്നത്. ക്രിസ്മസിന് മുന്നോടിയായി ഈ സിനിമ തിയേറ്ററുകളിലേക്കെത്തുമെന്നുള്ള വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്.