ആപ്പ്ജില്ല

കുട്ടിഫാൻസിനൊപ്പം 'പുള്ളിക്കാരന്റെ' ചിത്രം വൈറല്‍

''പുള്ളിക്കാരൻ സ്റ്റാറാ'' എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുള്ള ഫോട്ടോ ആണ് അദ്ദേഹം ഇന്നലെ പോസ്റ്റ്‌ ചെയ്തത്.

TNN 26 Aug 2017, 7:18 pm
മമ്മൂട്ടി ഫേസ്ബുക്കിൽ കുറച്ചു കുരുന്നുകളുമൊത്ത് ഇരിക്കുന്നത് പങ്കുവച്ച ഫോട്ടോ വൈറലാകുകയാണ്. മമ്മൂട്ടി നായകനാകുന്ന ''പുള്ളിക്കാരൻ സ്റ്റാറാ'' എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുള്ള ഫോട്ടോ ആണ് അദ്ദേഹം ഇന്നലെ പോസ്റ്റ്‌ ചെയ്തത്. കുരുന്നു ചിരിയും ഒപ്പം മമ്മൂക്കയുടെ സുന്ദര മുഖവും ചേരുന്ന സെൽഫിക്ക് ധാരാളം ഷെയറുകളും ലഭിച്ചിട്ടുണ്ട്
Samayam Malayalam mammootty new pic with cute fans
കുട്ടിഫാൻസിനൊപ്പം 'പുള്ളിക്കാരന്റെ' ചിത്രം വൈറല്‍


കുറച്ചു നാൾ മുൻപ് കൊല്ലത്തു മാസ്റ്റർപീസ് ലൊക്കേഷനിൽ വച്ചു മമ്മൂട്ടിയുടെ സൗജന്യ ഹൃദയ ചികിത്സാ പദ്ധതി വഴി സഹായം ലഭിച്ച കുട്ടി അദ്ദേഹത്തെ കാണാൻ വന്നതും വാർത്തയായിരുന്നു. കുട്ടികളെ ഏറെ ഇഷ്ടമുള്ള മമ്മൂക്കക്കൊപ്പം ഒരു ദിവസം മുഴുവൻ ചിലവഴിച്ചിട്ടാണ് ആ കുരുന്നു യാത്രയായത്


മമ്മൂക്കയുടെ ഓണ ചിത്രമായി ആണ് പുള്ളിക്കാരൻ സ്റ്റാറാ എത്തുന്നത്. ഇടുക്കിയിൽ നിന്നും അധ്യാപകരെ പരിശീലിപ്പിക്കാനായി എത്തുന്ന രാജകുമാരൻ എന്ന ടീച്ചേർസ് ട്രെയിനിങ് ഇൻസ്ട്രക്ടർ ആയി ആണ് അദ്ദേഹം ചിത്രത്തിൽ വേഷമിടുന്നത്. ശ്യാംധർ ഒരുക്കുന്ന ചിത്രത്തിൽ ആശാ ശരത്തും ദീപ്തി സതിയും നായികമാരാകുന്നു.

mammootty new pic with cute fans

mammootty new pic with cute fans from pullikkaran staraaa location.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്