മമ്മൂട്ടിയുടെ പെൺവേഷം സോഷ്യൽമീഡിയയിൽ വൈറലായിരിക്കുകയാണ്. ഡിസംബർ 12ന് തീയേറ്ററുകളിലെത്തുന്ന മാമാങ്കം സിനിമയിലെ നാല് ഗെറ്റപ്പുകളിൽ ഒന്നാണിത്. ഇതുവരെ മൂന്ന് ഗെറ്റപ്പുകളാണ് പുറത്തുവന്നിരിക്കുന്നത്. ഇനിയൊരു നാലാം ഗെറ്റപ്പുകൂടി ഇറങ്ങാനുണ്ടെന്നാണ് ലഭിക്കുന്ന വിവരം. Also Read: ഇനിയുമേറെയുണ്ട് മമ്മൂട്ടിയുടെ 'മാമാങ്ക' രഹസ്യങ്ങൾ
മമ്മൂട്ടിയുടെ മാമാങ്കത്തിലെ പെൺവേഷം പുറത്തിറങ്ങിയതിന് പിന്നാലെ അദ്ദേഹത്തിന്റെ തന്നെ മറ്റൊരു പെൺവേഷം ഏറെ വൈറലാകുന്നുണ്ട്. 1983-ൽ പുറത്തിറങ്ങിയ ഒന്നു ചിരിക്കൂ എന്ന സിനിമയിൽ മമ്മൂട്ടി അവതരിപ്പിച്ച ഒരു പെൺവേഷമാണത്. 36 വര്‍ഷം മുമ്പ് ചെയ്ത പെൺവേഷത്തേക്കാളും സുന്ദരമാണ് ഇപ്പോള്‍ ഇറങ്ങിയിരിക്കുന്ന പെൺവേഷമെന്നാണ് ആരാധകരുള്‍പ്പെടെ കമന്റ് ചെയ്തിരിക്കുന്നത്.
Also Read: 'മാമാങ്കം' റിലീസിന് മുന്നേ ആ സസ്പെൻസ് പുറത്ത് വിട്ടു !
അദ്ദേഹത്തിന്റെ ഫാൻസ് ഗ്രൂപ്പുകളിലടക്കം ഈ രണ്ട് പെൺവേഷങ്ങളും ചര്‍ച്ചാവിഷയമായിരിക്കുകയാണ്. മാമാങ്കത്തിലെ പെൺവേഷത്തിന് മീശ ഉണ്ടെന്നുള്ളതാണ് ഏക വ്യത്യാസം.
Also Read: 'മാമാങ്കം' റിലീസ് മാറ്റി; ചിത്രമെത്തുന്നത് ഡിസംബർ 12ന്
മാമാങ്കം പെൺവേഷം പുറത്തിറങ്ങിയതിന് പിന്നാലെ നിരവധി ഫാൻ മെയ്ഡ് പോസ്റ്ററുകളും അദ്ദേഹത്തെ മുൻ നിർത്തി ഇറങ്ങുന്നുണ്ട്. മലയാള സിനിമയിലെ തന്നെ ഏറ്റവും വലിയ ബിഗ് ബജറ്റ് ചിത്രമായാണ് മാമാങ്കം എന്ന ചരിത്ര സിനിമ ഒരുങ്ങുന്നത്.