ആപ്പ്ജില്ല

മണിരത്‌നം ചിത്രം പൊന്നിയന്‍ സെല്‍വനില്‍ വൻതാരനിരയ്ക്കൊപ്പം ബാബു ആന്റണിയും! സ്ഥിരീകരിച്ച് താരം!

മണിരത്നം ചിത്രത്തിൻ്റെ പുത്തൻ വിശേഷമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്

Samayam Malayalam 22 Jul 2021, 2:58 pm
കഴിഞ്ഞദിവസങ്ങളിലാണ് മണിരത്നം സംവിധാനം ചെയ്യുന്ന മൾട്ടി സ്റ്റാർ ചിത്രം പൊന്നിയിൻ സെൽവൻ ഷൂട്ടിങ് പുനഃരാരംഭിച്ചത്. ചിത്രത്തിൻ്റെ സംവിധായകൻ്റെ പേരും ഒപ്പം വൻ താരനിരയുമൊക്കെ പ്രഖ്യാപന വേളയിൽ തന്നെ സിനിമയ്ക്ക് ഏറെ ശ്രദ്ധ നേടിക്കൊടുത്തിരുന്നു. മണിരത്നം ചിത്രവും വമ്പൻ കാസ്റ്റിങ്ങുമൊക്കെയായിരുന്നു ചിത്രത്തെ വാർത്താകോളങ്ങളിൽ നിറച്ചത്. ഇപ്പോഴിതാ ചിത്രത്തെ സംബന്ധിച്ച പുതിയ വിവരങ്ങളാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്.
Samayam Malayalam maniratnam movie ponniyin selvan latest update babu antony to act in the movie
മണിരത്‌നം ചിത്രം പൊന്നിയന്‍ സെല്‍വനില്‍ വൻതാരനിരയ്ക്കൊപ്പം ബാബു ആന്റണിയും! സ്ഥിരീകരിച്ച് താരം!

Also Read: 'ഓളം' വളരെ ലൈറ്റ് ഹാർട്ടഡായുള്ള ഒരു സൈക്കോ ഹൊറർ കോമഡി ചിത്രം, ഒരു ടിപ്പിക്കൽ നായികാ-നായകൻ സങ്കൽപ്പമൊന്നും ഇതിലില്ല; പുതിയ റോളിനെ കുറിച്ച് മനസ് തുറന്ന് ലെന!


ബാബു ആൻ്റണിയുടെ ഫേസ്ബുക്ക് പോസ്റ്റ്

'പൊന്നിയിൻ സെൽവന്റെ' ചിത്രീകരണം പുതുച്ചേരിയിൽ പുനഃരാരംഭിച്ചിരിക്കുകയാണ് ഇപ്പോൾ. ചിത്രത്തിൻ്റെ ആദ്യ ടൈറ്റിൽ പോസ്റ്ററും പുറത്ത് വിട്ടിരുന്നു. ആക്ഷന്‍ രംഗങ്ങളിലൂടെയും വില്ലന്‍ കഥാപാത്രങ്ങളിലൂടെയും മലയാളികളുടെ പ്രിയ താരമായി മാറിയ നടൻ ബാബു ആന്റണി ഈ ചിത്രത്തിലും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നതായാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

ബാബു ആൻ്റണി

ബാബു ആന്റണി തന്നെ സമൂഹമാധ്യമങ്ങളിലൂടെ ഇക്കാര്യം വ്യക്തമാക്കിയിട്ടുമുണ്ട്. ചിത്രത്തിൽ നായകനായി അഭിനയിക്കുന്ന നടൻ കാർത്തി അടുത്തയാഴ്ച ടീമിനൊപ്പം ചേരും. ചിത്രത്തിന്റെ ആദ്യ ഭാഗം 2022ൽ പുറത്തിറക്കാനാണ് പ്ലാൻ. ടീം ഒരു ഷെഡ്യൂൾ കൂടി വിഭാവനം ചെയ്തിട്ടുണ്ട്, അത് ഹൈദരാബാദിലോ മധ്യപ്രദേശിലോ ആയി ചിത്രീകരിക്കുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.

മണിരത്നം

നവരസ വെബ്സീരീസുമായി ബന്ധപ്പെട്ട മാധ്യമ കൂടിക്കാഴ്ചയിൽ 'പൊന്നിയിൻ സെൽവന്റെ' 75 ശതമാനം ഷൂട്ടിംഗ് പൂർത്തിയാക്കിയതായി മണിരത്നം സ്ഥിരീകരിച്ചിരുന്നു. ചിത്രത്തിൻ്റെ ആദ്യ ഷെഡ്യൂളിന്റെ ഒരു പ്രധാന ഭാഗം ചിത്രീകരിച്ചത് തായ്‌ലൻഡിലായിരുന്നു.

വൻ താരനിര

ചിത്രത്തില്‍ ഐശ്വര്യ റായി, വിക്രം, ജയംരവി, കാര്‍ത്തി, തൃഷ, ഐശ്വര്യ ലക്ഷ്മി, അമല പോള്‍, കീര്‍ത്തി സുരേഷ്, റാഷി ഖന്ന, സത്യരാജ്, ശരത്കുമാര്‍, റിയാസ് ഖാന്‍, പാര്‍ഥിപന്‍, പ്രകാശ് രാജ്, ലാല്‍, ജയറാം, റഹ്‌മാന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നത്.

പിഎസ് 1

മണിരത്‌നവും ലൈക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് പൊന്നിയിന്‍ സെല്‍വന്‍ നിര്‍മിക്കുന്നത്. ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത് എ ആര്‍ റഹ്‌മാനാണ്. രവി വര്‍മ്മനാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ഇളങ്കോ കുമാരവേലാണ്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്