ആപ്പ്ജില്ല

എന്ത് പറഞ്ഞാലും, എപ്പോള്‍ പറഞ്ഞാലും റെഡിയാണ് മഞ്ജു, ലക്ഷ്മി പറഞ്ഞു മഞ്ജു നിര്‍ത്താതെ ആടി!!

മഞ്ജു സോഷ്യല്‍ മീഡിയ റീല്‍സില്‍ എല്ലാം എത്രത്തോളം അപ്‌ഡേറ്റഡ് ആണ് എന്ന് അറിയാന്‍ ഒരു ചെറിയ ഗെയിം വച്ചു. ട്രെന്റിങ് ആയ റീല്‍ സോങുകള്‍ ഇടുമ്പോള്‍ ലക്ഷ്മിയ്‌ക്കൊപ്പം ഡാന്‍സ് ചെയ്യുക എന്നതാണ് ഗെയിം. ഒട്ടും അമാന്തിച്ചില്ല, ഒരു പൊട്ടിച്ചിരിയോടെ മഞ്ജു ആടി തുടങ്ങി. ആ ചിരി തന്നെയാണ് മഞ്ജുവിന്റെ പ്ലസ് പോയിന്റ് എന്നാണ് കമന്റുകള്‍.

Lipi 27 Jan 2023, 4:47 pm
അതാണ് ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന വിശേഷണത്തിന് മഞ്ജുവിനെ അര്‍ഹയാക്കുന്നത്. എന്ത് പറഞ്ഞാലും ഒരു മടിയും ഇല്ല, ഒരു സ്‌റ്റേജ് ഫിയറും ഇല്ല!. ചിരിച്ചുകൊണ്ട് എല്ലാം ചെയ്യും. അത് റീല്‍ ആണെങ്കിലും, ഡാന്‍സ് ആണെങ്കിലും പാട്ട് ആണെങ്കിലും അതല്ല രണ്ട് കിടിലം ഡയലോഗ് ആണെങ്കിലും. അങ്ങനെയുള്ള ഒരു വീഡിയോ ആണ് ഇപ്പോള്‍ വൈറലാവുന്നത്.
Samayam Malayalam manju with lakshmi2
Manju Warrier reel dance with Lakshmi Menon goes viral


അയിഷ എന്ന പുതിയ ചിത്രത്തിന്റെ വിജയം ആഘോഷിച്ചുകൊണ്ടിരിയ്ക്കുകയാണ് മഞ്ജു. സിനിമയുടെ പ്രമോഷന്റെ ഭാഗമായിട്ടാണ് ദുബായില്‍ എത്തിയത്. ദുബായില്‍ മഞ്ജുവിനെ സ്വീകരിച്ചത് മിഥുന്‍ രമേശും ഭാര്യ ലക്ഷ്മി മേനോനും ആണ്. സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറും എന്റര്‍ടൈനറും ആണ് ലക്ഷ്മി മേനോന്‍.

മഞ്ജു സോഷ്യല്‍ മീഡിയ റീല്‍സില്‍ എല്ലാം എത്രത്തോളം അപ്‌ഡേറ്റഡ് ആണ് എന്ന് അറിയാന്‍ ഒരു ചെറിയ ഗെയിം വച്ചു. ട്രെന്റിങ് ആയ റീല്‍ സോങുകള്‍ ഇടുമ്പോള്‍ ലക്ഷ്മിയ്‌ക്കൊപ്പം ഡാന്‍സ് ചെയ്യുക എന്നതാണ് ഗെയിം. ഒട്ടും അമാന്തിച്ചില്ല, ഒരു പൊട്ടിച്ചിരിയോടെ മഞ്ജു ആടി തുടങ്ങി. ആ ചിരി തന്നെയാണ് മഞ്ജുവിന്റെ പ്ലസ് പോയിന്റ് എന്നാണ് കമന്റുകള്‍.

സമ്മര്‍ ഇന്‍ ബദ്‌ലഹേം എന്ന ചിത്രത്തിലെ ആമിയെ ഓര്‍മപ്പെടുത്തുന്ന ഡ്രസ്സിങും ആക്ഷനും ഒക്കെയാണ് മഞ്ജുവിന്റേത്. കൂടുതല്‍ പേരുടെയും കമന്റ് ആമി എന്ന് വിളിച്ചുകൊണ്ട് തന്നെയാണ്. എന്ത് തന്നെയായാലും വീഡിയോ വൈറലായിട്ടുണ്ട്.!


View this post on Instagram A post shared by Lakshmi Menon✌🎥 ♾️ (@lakshmimenon89)

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്