ദിവസം കഴിയുംതോറും ഇതെങ്ങനെയാണ് ചെറുപ്പമാകുന്നത്!
മഞ്ജു കൊറോണയാ പോയി വീട്ടിനകത്തു ഇരിക്ക്, ഇതാര് കാവിലെ ഭഗവതി നേരിട്ട് പ്രതിക്ഷ പെട്ടതാണോ, ബിഗ് ബോസിൽ പോകാൻ പ്ലാനുണ്ടോ, ദിവസം കഴിയുംതോറും ഇതെങ്ങനെയാണ് ചെറുപ്പമാകുന്നത്, പ്രായം റിവേഴ്സ് ഗിയറിലാണല്ലേ എന്നിങ്ങനെയുള്ള നിരവധി രസകരമായ കമന്റുകളുമായി നിരവധി ആരാധകര്‍ എത്തിയിട്ടുണ്ട്.
റെയ്ബാനുമായി താരം
തോളോത്തൊരു ബാഗും റെയ്ബാൻ ഗ്ലാസുമൊക്ക വെച്ച് ഏതോ യാത്രയ്ക്ക് പുറപപെടും രീതിയിലുള്ള ചിത്രമാണ് താരം ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുന്നത്. നടന്നാണ് വഴികളുണ്ടാകുന്നതെന്നും താരം ചിത്രത്തോടൊപ്പം കുറിച്ചിട്ടുണ്ട്.
മഞ്ജുവും ബിജുവും പിന്നെ മധുവും
20 വര്‍ഷങ്ങള്‍ക്കു ശേഷം മഞ്ജു വാര്യര്‍-ബിജു മേനോന്റെ നായികയായി അഭിനയിക്കുന്നുവെന്ന പ്രത്യേകതയോടെയാണ് ലളിതം സുന്ദരം എന്ന സിനിമയെത്തുന്നത്. 'കണ്ണെഴുതി പൊട്ടുംതൊട്ട്' എന്ന ചിത്രത്തിലായിരുന്നു ഇരുവരും മുമ്പ് ഒന്നിച്ച് അഭിനയിച്ചത്.
മഞ്ജുവിനെ നായികയാക്കി മധു
'ദ ക്യാമ്പസ്' എന്ന ചിത്രത്തിലൂടെ മലയാളസിനിമയില്‍ അരങ്ങേറിയ മധു വാര്യരുടെ ആദ്യ സംവിധാന സംരംഭമാണിത്. ഇരുപതോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട് മഞ്ജു വാര്യരുടെ സഹോദരനായ മധു വാര്യര്‍.
മമ്മൂട്ടിയോടൊപ്പം മഞ്ജു
മമ്മൂട്ടിയും മഞ്ജുവും ആദ്യമായി ഒന്നിക്കുന്ന പ്രീസ്റ്റ് എന്ന സിനിമയും അണിയറയിൽ ഒരുങ്ങുന്നുണ്ട്. സിനിമയുടെ ലൊക്കേഷനിൽ നിന്നുള്ള ചിത്രങ്ങളും അടുത്തിടെ ഏറെ വൈറലായിരുന്നു. മമ്മൂട്ടി വൈദിക വേഷത്തിലാണ് ചിത്രത്തിലെന്നാണ് സൂചന.