ആപ്പ്ജില്ല

നന്മയും അലിവും ആവോളം സൂക്ഷിക്കുന്ന നിഷ്‌കളങ്കനായ മനുഷ്യനാണ്! സുരേഷ് ഗോപിയെക്കുറിച്ച് മനോജ് കുമാര്‍

അഭിനയം മാത്രമല്ല രാഷ്ട്രീയത്തിലും സജീവമാണ് സുരേഷ് ഗോപി. പൊതുപരിപാടികളിലും ചടങ്ങുകളിലുമെല്ലാം അദ്ദേഹം കൃത്യമായി പങ്കെടുക്കാറുണ്ട്. മാധ്യമപ്രവര്‍ത്തകയുടെ തോളില്‍ സ്പര്‍ശിച്ച് സംസാരിച്ച അദ്ദേഹത്തിനെതിരെ രൂക്ഷവിമര്‍ശനങ്ങളായിരുന്നു ഉയര്‍ന്നുവന്നത്. മകളെപ്പോലെ കരുതിയാണ് അദ്ദേഹം അങ്ങനെ ചെയ്തത്, ദുരുദ്ദേശത്തോടെയല്ലെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. സംഭവത്തില്‍ ക്ഷമാപണം അറിയിച്ച് സുരേഷ് ഗോപിയും എത്തിയിരുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹം ക്ഷമ പറഞ്ഞത്.

Edited byഅനുപമ നായർ | Samayam Malayalam 30 Oct 2023, 11:11 am
സുരേഷ് ഗോപിക്ക് പിന്തുണ അറിയിച്ചെത്തിയിരിക്കുകയാണ് ബീന ആന്റണിയും മനോജും. മനോഹരമായൊരു വീഡിയോയും കുറിപ്പിനൊപ്പമായി പോസ്റ്റ് ചെയ്തിരുന്നു. മാധ്യമപ്രവര്‍ത്തകയുടെ ദേഹത്ത് സ്പര്‍ശിച്ചതുമായി ബന്ധപ്പെട്ട് സുരേഷ് ഗോപിക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് ഉയര്‍ന്നിട്ടുള്ളത്. സോന നായരും സുരേഷ് ഗോപിക്ക് പിന്തുണ അറിയിച്ചിരുന്നു.
Samayam Malayalam manoj kumar and beena antony supports suresh gopi
നന്മയും അലിവും ആവോളം സൂക്ഷിക്കുന്ന നിഷ്‌കളങ്കനായ മനുഷ്യനാണ്! സുരേഷ് ഗോപിയെക്കുറിച്ച് മനോജ് കുമാര്‍

ഈ നിഷ്കളങ്കരായ സാധുമൃഗങ്ങളെ എത്ര വേണമെങ്കിലും സ്നേഹ വാത്സല്യങ്ങളോടെ ചേർത്തു പിടിച്ചോളു സുരേഷേട്ടാ. അവർ ഒരിക്കലും അങ്ങയെ ആക്രമിക്കില്ല. കാരണം , ഇന്നീ സമൂഹത്തിൽ "മനുഷ്യത്വം" എന്ന മഹനീയ വാക്ക് ഇവർക്കാണ് ഇണങ്ങുന്നത്. എന്റെ ജഡം പട്ടടയിൽ വച്ച് അത് കത്തി തീർന്നാലും അവശേഷിക്കുന്ന എന്റെ ആ ചാരം പോലും എന്നെ വിട്ടുപോയ എന്റെ പോന്നുമോൾ ലക്ഷ്മി കുട്ടിയെ ഓർത്ത് വേദനിക്കും " എന്ന് പറഞ്ഞ അങ്ങയിലെ പിതാവിന്റെ പിടച്ചിൽ മറക്കാൻ പറ്റുന്നില്ല.
30 വയസ്സുള്ള പെൺകുട്ടികളെ കാണുമ്പോൾ അവരെ വാരിപ്പുണർന്ന് അവരുടെ മണം എനിക്കാസ്വദിക്കണം. കാരണം, എന്റെ ലക്ഷ്മി ജീവിച്ചിരുന്നുവെങ്കിൽ അവൾക്ക് ഈ പ്രായമാണ് എന്നു പറഞ്ഞ് ഏങ്ങി കരയുന്ന അങ്ങയിലെ അച്ഛനെ ഞങ്ങൾക്ക് മറക്കാൻ കഴിയില്ല സുരേഷേട്ടാ.
Also Watch:
ഒരു കാര്യം മാത്രം ചേട്ടൻ ഇപ്പോൾ ചിന്തിച്ചാൽ മതി. ചേട്ടന്റെ പൊന്നു മോൾ ലക്ഷ്മിയായ് സ്വയം മനസ്സിൽ കണ്ട് പിതൃവാത്സല്യത്തോടെ അങ്ങ് ചേർത്ത് പിടിച്ച് ഒരു ഫോട്ടോ എപ്പോഴെങ്കിലും എടുക്കണമെന്ന് ആഗ്രഹിച്ച് ലക്ഷക്കണക്കിന് പെൺകുട്ടികൾ ഈ ലോകത്തുണ്ട്. അതു പോരേ സുരേഷേട്ടന്. അച്ഛനേയും ആങ്ങളയേയും മോനേയും "തിരിച്ചറിയുന്ന" പ്രബുദ്ധരായ മലയാളത്തിന്റെ മഹിളാരത്നങ്ങൾ ആവോളം അങ്ങയോടൊപ്പമുണ്ട്. ഒറ്റ കാര്യത്തിൽ അങ്ങ് ആശ്വസിച്ചോളു, ഉർവ്വശി ശാപം ഉപകാരം (അതെന്താണെന്ന് സുരേഷേട്ടന് ഭാവിയിൽ അറിയാൻ കഴിയും) മനസ്സിൽ നന്മ സൂക്ഷിക്കുന്നവർക്ക് എന്നും പരീക്ഷണങ്ങളേ നേരിടേണ്ടി വരും. പക്ഷെ, അവസാനം നന്മ വിജയിക്കും. സത്യമേവ ജയതേ.
ഇത് വായിക്കുന്ന പ്രിയപ്പെട്ടവരോട് ഒരു വാക്ക്, സുരേഷ് ഗോപി എന്നു പറയുന്ന നടനോ ബിജെപി നേതാവിനോ അല്ല എന്റെ ഈ ഐക്യദാർഡ്യം പകരം , സുരേഷ് ഗോപി എന്ന് പറയുന്ന മനസ്സിൽ എന്നും സത്യവും ധർമ്മവും നന്മയും അലിവും സ്നേഹവും ആവോളം സൂക്ഷിക്കുന്ന നിഷ്കളങ്കനായ ഒരു മനുഷ്യ സ്നേഹിയോടാണെന്നുമായിരുന്നു മനോജ് കുമാറിന്റെ കുറിപ്പ്.
ഓതറിനെ കുറിച്ച്
അനുപമ നായർ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്