ബിനീഷ് ബാസ്റ്റിൻ-അനിൽ രാധാകൃഷ്ണൻ പ്രശ്നത്തിൽ പ്രതികരണവുമായി ഉയരെ സിനിമയുടെ സംവിധായകൻ മനു അശോകൻ രംഗത്ത്. ബിനീഷ് ബാസ്റ്റിൻ... ഈ കേരളപിറവി ദിനത്തിൽ നിങ്ങൾ വലിയ ഒരു ഉത്തരമാണ് ... എങ്ങനെ ജീവിക്കും എന്ന ചോദ്യത്തിനുള്ള വലിയ ഉത്തരമെന്നാണ് മനു ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്. Also Read: തന്റെ അച്ഛൻ അനിൽ രാധാകൃഷ്ണമേനോനല്ല; രവി മേനോനാണെന്ന് നടൻ രജിത്ത്
അതോടൊപ്പം സംവിധായകൻ അനിൽ രാധാകൃഷ്ണ മേനോനെ കണക്കറ്റ് പരിഹസിച്ചിട്ടുമുണ്ട് മനു. മാടമ്പി കാലം അവസാനിച്ചു മേനോൻ സാർ.. എവിടെയാണ് നിങ്ങൾ ഇപ്പോൾ എന്നാണ് മനു കുറിപ്പിൽ ചോദിച്ചിരിക്കുന്നത്.
Also Read: വിശദീകരണവുമായി ലൈവ് വീഡിയോ പങ്കുവെച്ച് ബിനീഷ് ബാസ്റ്റിൻ
ബഹുമാനപ്പെട്ട യൂണിയൻ ഭാരവാഹികളെ , ആ മൂന്നക്ഷരം SFI വളരെ വലുതാണ്, ഉന്നതമാണ്.. ഇന്നലെ ഉദ്ഘാടകനെ മാറ്റി പകരം ബിനീഷിനെ കൊണ്ട് ആ പരിപാടി ഉദ്ഘാടനം ചെയ്യിക്കാതിരുന്ന നിങ്ങൾ ആ കൊടി ദയവുചെയ്ത് താഴെ വയ്ക്കുക. പോലീസിനെ വിളിക്കും എന്ന് പറഞ്ഞ് പിറകെ നടന്ന പ്രിൻസിപ്പൽ, നിങ്ങൾ ആരെയൊക്കെ പോലീസിനെ കൊണ്ട് പിടിപ്പിക്കും.... ഒരുപാട് പേരുണ്ട് ഇവിടെ ബിനീഷ് ബാസ്റ്റിൻടെ ഒപ്പം ഒരു തൊഴിലാളി എന്നു പറഞ്ഞുകൊണ്ടാണ് മനുവിന്റെ കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്.