ആപ്പ്ജില്ല

Odiyan Movie: ഒടിയൻ കാണാനെത്തിയ പ്രമുഖർ

ആദ്യ പ്രദര്‍ശനത്തിന് ശേഷം മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നായിരുന്നു സംവിധായകൻ്റെ പ്രതികരണം

Samayam Malayalam 14 Dec 2018, 3:27 pm
കൊച്ചി: ഒരു വ‍ർഷത്തിലധികമായി ആരാധക‍ർ പ്രതീക്ഷയോടെ കാത്തിരുന്ന ഒടിയൻ തീയേറ്ററുകളിലെത്തി. ഹ‍ർത്താലിനിടയിലും നിരവധി ഫാൻസ് ഷോകളാണ് സംസ്ഥാനത്ത് ഉടനീളം നടന്നത്. കട്ടൗട്ടില്‍ പാലഭിഷേകം നടത്തിയും, വാദ്യഘോഷങ്ങളോടെയുമാണ് ആരാധക‍ർ താരരാജാവിൻ്റെ ചിത്രത്തെ വരവേറ്റത്
Samayam Malayalam Firstshow


വെളുപ്പിനുള്ള പ്രദ‍ർശനത്തിന് നിരവധി താരങ്ങളും എത്തിയിരുന്നു. സംവിധായകൻ ശ്രീകുമാര്‍ മേനോൻ ഒടിയൻ ജാക്കറ്റ് ധരിച്ചാണ് എത്തിയത്. മോഹൻലാലിൻ്റെ ഭാര്യ സുചിത്ര മോഹൻലാൽ, നീരജ് മാധവ്, ഫ‍ർഹാൻ ഫാസിൽ കൈലാഷ്, ഉണ്ണി മുകുന്ദന്‍ തീവണ്ടി നായിക സംയുക്ത മേനോന്‍ എന്നിവരും ആദ്യ ഷോ കാണാനെത്തി. എറണാകുളം കവിത തീയറ്ററിലാണ് മോഹന്‍ലാലിന്‍റെ ഭാര്യ സുചിത്രയെത്തിയത്. ഒടിയന്‍റെ നിര്‍മാതാവ് ആന്‍റണി പെരുമ്പാവൂരിൻ്റെ കുടുംബത്തിന് ഒപ്പമാണ് സുചിത്ര തീയേറ്ററിലെത്തിയത്

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്