ആപ്പ്ജില്ല

ബാലുവിനെ അനുസ്‍മരിച്ച് തായമ്പക വിദഗ്ധൻ മട്ടന്നൂര്‍ ശങ്കരൻ കുട്ടി മാരാര്‍

കര്‍ണാടക സംഗീതത്തെ പറ്റിയും ഫ്യൂഷൻ സംഗീതത്തെ പറ്റിയും തികഞ്ഞ ഗ്രാഹ്യമുള്ള വ്യക്തിയായിരുനു ബാലു

Samayam Malayalam 2 Oct 2018, 11:47 am
വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയവേ മരണത്തിന് കീഴടങ്ങിയ പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്കറിൻ്റെ ഓർമ്മയിൽ തായമ്പക വിദഗ്ധൻ മട്ടന്നൂര്‍ ശങ്കരൻ കുട്ടി മാരാര്‍. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട സൗഹൃദമായിരുന്നു തമ്മിലുണ്ടായിരുന്നതെന്നും ലോകമെമ്പാടുമായിഒരുപാട് വേദികളിൽ ഒന്നിച്ച് പ്രവ‍ത്തിച്ചിട്ടുണ്ടെന്നും മട്ടന്നൂർ. ഫ്യൂഷൻ രംഗത്ത് വയലിൻ അവതരിപ്പിച്ച വ്യക്തിയാണ് ബാലു. അവതരണ ശെലിയിലൂടെ ആളുകളെ കൈയ്യിലെടുക്കാനുള്ള മിടുക്ക് ബാലുവിൻ്റെ പ്രത്യേക കഴിവായിരുന്നു.
Samayam Malayalam ബാലുവിനെ അനുസ്‍മരിച്ച് തായമ്പക വിദഗ്ധൻ മട്ടന്നൂര്‍ ശങ്കരൻ കുട്ടി മാരാര്‍
ബാലുവിനെ അനുസ്‍മരിച്ച് തായമ്പക വിദഗ്ധൻ മട്ടന്നൂര്‍ ശങ്കരൻ കുട്ടി മാരാര്‍


അദ്ദേഹത്തിന് ശേഷമാണ് ഒരുപാട് ആളുകൾ ആ രംഗത്ത് വന്നതെങ്കിലും ബാലുവാണ് ശ്രദ്ധിക്കപ്പെട്ടത്. മറ്റെല്ലാവരും പേരെടുത്തിട്ടുണ്ട്. എങ്കിൽ പോലും. ഇത്രയും നല്ല ഒരു അവതരണ ശൈലി ബാലുവിന് മാത്രം സ്വന്തമായിരുന്നു. ആസ്വാദകര്‍ക്ക് വേണ്ടത് നൽകാൻ ബാലുവിന് കഴിയുമായിരുന്നു.

കര്‍ണാടക സംഗീതത്തെ പറ്റിയും ഫ്യൂഷൻ സംഗീതത്തെ പറ്റിയും തികഞ്ഞ ഗ്രാഹ്യമുള്ള വ്യക്തിയായിരുനു ബാലു. അത് കൃത്യസമയത്ത് ആസ്വാദകരുടെ മനസ്സറിഞ്ഞ് കൊടുക്കാനും ബാലുവിന് പ്രത്യേക കഴിവുണ്ടായിരുന്നു. ഞങ്ങളൊരിക്കലും മുൻകൂട്ടി പദ്ധതിയിട്ടല്ല സ്റ്റേജിലെത്തുക. ലൈവായി പെ‍ര്‍ഫോം ചെയ്യുകയായിരുന്നു. ഒന്നും അങ്ങോട്ടോ ഇങ്ങോട്ടോ പറയേണ്ടി വരാറില്ലായിരുന്നു. എല്ലാം മനസിലാക്കി ആസ്വാദകര്‍ക്ക് വേണ്ടതറിഞ്ഞ് വിളമ്പാൻ കഴിവുള്ള പ്രതിഭയായിരുന്നു.

ചെണ്ടയെ ഫ്യൂഷൻ സംഗീത മേഖലയിലേക്ക് എത്തിക്കാൻ ഏറെ പരിശ്രമിച്ച ഒരു വ്യക്തി കൂടിയാണ് അദ്ദേഹം. പരിചയപ്പെട്ട അന്ന് മുതൽ സ്നേഹവും ബഹുമാനവും കാത്തു സൂക്ഷിക്കുന്ന ഒറു കലാകാരനായിരുന്നു. ഒരു തീരാ നഷ്ടം എന്ന് സാധാരണ ഭാഷയിൽ പറഞ്ഞാൽ പോര. ഒരിക്കലും നികത്താൻ പറ്റാത്ത ഒരു വിയോഗമാണിത്. അദ്ദേഹം പറഞ്ഞു നിർത്തി

ബാലഭാസ്കറിൻ്റെ വിയോഗ വാർത്ത അറിഞ്ഞ ശേഷം സ്വകാര്യ വാർത്താ ചാനലിൽ പ്രതികരിക്കവേയാണ് മട്ടന്നൂർ ഇക്കാര്യങ്ങൾ പറഞ്ഞത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്