ആപ്പ്ജില്ല

#Me too'നഗ്ന ചിത്രമയക്കൂ, പണം നല്‍കാം': അന്‍സിബയുടെ പരാതി

മീ ടൂ പോലുള്ള ക്യാമ്പയിനുകൾ ലോകം മുഴുവന്‍ ചര്‍ച്ചയാകുമ്പോഴും ഇതുപോലുള്ള സൈബ‍ർ ആക്രമണങ്ങളെ പലരും നിസാരവത്കരിക്കുകയാണ്

Samayam Malayalam 23 Oct 2018, 3:05 pm
സോഷ്യല്‍ മീഡിയയിലൂടെ യുവാവ് നഗ്നചിത്രം ആവശ്യപ്പെട്ടന്ന പരാതിയുമായി ചലച്ചിത്ര താരം അന്‍സിബ ഹസന്‍. നിങ്ങളുടെ നഗ്ന ചിത്രമയക്കൂ, ഞാന്‍ പണം നല്‍കാം എന്ന് അജീഷ് എന്ന് പേരുള്ള യുവാവ് തനിക്ക് ഇൻസ്റ്റഗ്രാമിൽ സന്ദേശം അയച്ചെന്നാണ് അന്‍സിബ വെളിപ്പെടുത്തിയത്. മീ ടൂ ക്യാമ്പയിൻ ശക്തമാകുമ്പോഴും ആള്‍ക്കാരുടെ മനസ് മാറുന്നില്ലെന്നാണ് ഇത് വ്യക്തമാക്കുന്നതെന്ന് അൻസിബ പറഞ്ഞു.
Samayam Malayalam Ansiba


അന്‍സിബ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ കമന്‍റായാണ് യുവാവ് ഇത്തരത്തിൽ സന്ദേശമയച്ചത്. വ്യാജ അക്കൗണ്ടായാലും നടപടി സ്വീകരിക്കുമെന്ന് അന്‍സിബ പറഞ്ഞപ്പോള്‍ യഥാര്‍ത്ഥ അക്കൗണ്ടാണെന്നാണ് യുവാവ് പറഞ്ഞത്. നടി അശ്ലീല സന്ദേശത്തിനെതിരെ പരാതിയുമായി രംഗത്തെത്തികഴിഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്