ആപ്പ്ജില്ല

അലന്‍സിയറിനൊപ്പം ജോലി ചെയ്യേണ്ടി വന്നതില്‍ ലജ്ജിക്കുന്നു; ആഷിഖ് അബു

മീ ടൂവിൽ കുടുങ്ങിയ നടന്‍ അലന്‍സിയറിനെതിരായ ലൈംഗികാരോപണങ്ങളില്‍ പ്രതികരണവുമായി സംവിധായകന്‍ ആഷിഖ് അബു

Samayam Malayalam 19 Oct 2018, 8:43 pm
മീ ടൂ ക്യമ്പയിനിൽ കുടുങ്ങിയ അലന്‍സിയറിനെ രൂക്ഷമായി വിമര്‍ശിച്ച്‌ സംവിധായകന്‍ ആഷിഖ് അബു രംഗത്ത്. അലന്‍സിയറിനെതിരെ വെളിപ്പെടുത്തല്‍ നടത്തിയ ദിവ്യ ഗോപിനാഥിന് പിന്തുണ അറിയിച്ചാണ് ആഷിഖ് അബു. ഫേസ്ബുക്ക് പോസ്റ്റിട്ടത്. ആഷിഖ് അബു സ്വഭാവദൂഷ്യം അലങ്കാരമായി കൊണ്ടുനടക്കുകയാണിയാള്‍. ഇയാളുടെ തനിനിറം മനസിലാക്കാതെയാണെങ്കിലും ചില സിനിമകളില്‍ ഒരുമിച്ചു വര്‍ക്ക് ചെയ്യേണ്ടിവന്നതില്‍ ആത്മാര്‍ത്ഥമായി ലജ്ജിക്കുന്നു എന്ന് ആഷിഖ് അബു വ്യക്തമാക്കി
Samayam Malayalam vada


ഫേസ്ബുക്ക് കുറിപ്പിൻ്റെ പൂര്‍ണരൂപം

നടന്‍ അലന്‍സിയറിനെതിരെ നിരവധി ആരോപണങ്ങളാണ് ഈ ദിവസങ്ങളില്‍ പുറത്തുവന്നത് . ഇയാള്‍ തുടര്‍ച്ചയായി പല സെറ്റുകളിലും സ്ത്രീകളെ ലൈംഗികമായി ആക്രമിക്കുന്നു എന്ന് അതനുഭവിച്ച പെണ്‍കുട്ടികളും ആ സിനിമകളുടെ സംവിധായകരും സാക്ഷ്യപെടുത്തുകയാണ്. സ്വഭാവദൂഷ്യം അലങ്കാരമായി കൊണ്ടുനടക്കുകയാണിയാള്‍. ഇയാളുടെ തനിനിറം മനസിലാക്കാതെയാണെങ്കിലും ചില സിനിമകളില്‍ ഒരുമിച്ചു വര്‍ക്ക് ചെയ്യേണ്ടിവന്നതില്‍ ആത്മാര്‍ത്ഥമായി ലജ്ജിക്കുന്നു.

ദിവ്യക്ക് അഭിവാദ്യങ്ങള്‍ !

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്