ആപ്പ്ജില്ല

#Me Too: ദിവ്യ ഗോപിനാഥിന് പൂർണ പിന്തുണയുമായി ഡബ്ള്യുസിസി

അലൻസിയർ തന്നെ ബലമായി ഉപദ്രവിക്കാൻ ശ്രമിച്ചുവെന്ന് ദിവ്യ വെളിപ്പെടുത്തിയിരുന്നു

Samayam Malayalam 16 Oct 2018, 5:15 pm
തിരുവനന്തപുരം: നടൻ അലൻസിയറിനെതിരെ ലൈംഗികാരോപണവുമായി രംഗത്ത് വന്ന നടി ദിവ്യ ഗോപിനാഥിന് പൂർണ പിന്തുണയെന്ന് വിമൻ ഇൻ സിനിമാ കളക്ടീവ്. നടൻ അലൻസിയർ ലേ ലോപസിനെതിരെ ശക്തമായ ആരോപണവുമായാണ് രംഗത്ത് വന്നിരിക്കുന്നത്. ആഭാസം, അയാൾ ശശി എന്നീ ചിത്രങ്ങളിൽ ദിവ്യ അഭിനയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഇന്ത്യ പ്രൊട്ടസ്റ്റസ് എന്ന ഓൺലൈൻ മാധ്യമത്തിലൂടെയാണ് നടി പേര് വെളിപ്പെടുത്താതെ അലൻസിയറിനെതിരെ ആരോപണവുമായി രംഗത്ത് വന്നത്.
Samayam Malayalam divya alancier



ആരോപണം ഉന്നയിച്ച വ്യക്തി പേര് വെളിപ്പെടുത്തണം എന്ന് സാമൂഹ്യമാധ്യമങ്ങളിൽ ആവശ്യം ഉയർന്നു. കുടുംബവും സുഹൃത്തുക്കളും പിന്തുണ നൽകിയതോയോടെയാണ് നടി ദിവ്യ ഗോപിനാഥ് തന്റെ ഫേസ്ബുക് പേജിലൂടെ അലൻസിയറിൽ നിന്നുണ്ടായ ദുരനുഭവം വ്യക്തമാക്കി വീഡിയോ പോസ്റ്റ് ചെയ്തത്. തന്റെ ഒന്നാമത്തെയും നാലാമത്തെയും ചിത്രങ്ങൾ അലൻസിയർ ലേ ലോപസ് എന്ന നടനൊപ്പമാണ് ചെയ്തതെന്നും അത് അലൻസിയറിനൊപ്പമുള്ള അവസാന ചിത്രമാണെന്ന് ഉറപ്പു വരുത്തുമെന്നും ദിവ്യ ഇന്ത്യ പ്രൊട്ടസ്റ്റ്‍സിൽ എഴുതിയിരുന്നു. തനിക്കുണ്ടായ ദുരനുഭവം വിശദീകരിക്കുമ്പോൾ താര സംഘടനയായ എഎംഎംഎയോ ഈ സമൂഹമോ പിന്തുണക്കില്ല എന്ന ഉറപ്പുള്ളതിനാലാണ് പേര് വെളിപ്പെടുത്താതെ വാർത്ത നൽകിയതെന്ന് ദിവ്യ വെളിപ്പെടുത്തി.താൻ വളരെയധികം ഇഷ്ടപ്പെട്ട് തെരഞ്ഞെടുത്തതാണ് സിനിമാ അഭിനയമെന്നും ദിവ്യ വെളിപ്പെടുത്തുന്നു.

നാടകത്തിലൂടെയാണ് അലൻസിയർ അഭിനയരംഗത്തേക്ക് വന്നത്. അലൻസിയർ മറ്റൊരു സിനിമയുടെ ഷൂട്ടിങ് സെറ്റിൽ വെച്ച് 'ആഭാസം' സിനിമയിലെ പെൺകുട്ടികളെ താൻ പരമാവധി ഉപയോഗപ്പെടുത്തി എന്ന് വെളിപ്പെടുത്തിയതായി ഒരു സംവിധായകൻ തന്നോട് സൂചിപ്പിച്ചുവെന്നും ദിവ്യ വീഡിയോയിൽ പറയുന്നു. കെപിഎസി ലളിതയും സിദ്ദിഖും സിനിമാ സെറ്റുകളിൽ നടികൾ നേരിടുന്ന ലൈംഗികാതിക്രമത്തെ നിസാവൽകരിച്ചാണ് ഇന്നലെ വാർത്താ സമ്മേളനം നടത്തിയത്. അത് ശരിയായ നിലപാടല്ല, മലയാള സിനിമയിൽ നടികൾക്ക് നേരെ ലൈംഗികാതിക്രമം ഉണ്ടെന്നുള്ള വസ്തുത എല്ലാവർക്കും അറിയാമെന്നും ദിവ്യ വീഡിയോയിലൂടെ പറയുന്നു.


ഡബ്ള്യുസിസി തന്റെ പരാതിയിൽ അലൻസിയറോട് സംസാരിക്കാം എന്ന് പറഞ്ഞ സമയത്താണ് മീ ടൂ തരംഗമായത്. ഇതിന് മുൻപ് താൻ അലൻസിയറോട് നേരിട്ട് സംസാരിച്ചപ്പോൾ അയാൾ കരഞ്ഞു കൊണ്ട് അപ്പോഴത്തെ മാനാസികാവസ്ഥയിൽ സംഭവിച്ചു പോയതാണെന്നും ക്ഷമിക്കണമെന്നും അപേക്ഷിച്ചിരുന്നെന്നും നടി വ്യക്തമാക്കി. എന്നാൽ മറ്റ് സെറ്റുകളിലും ഇയാൾ സ്ത്രീകൾക്ക് നേരെ ഇതേ പ്രവർത്തി തുടരുന്നതിനാലാണ് ഇപ്പോൾ താൻ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നതെന്നും ദിവ്യ പറയുന്നു. ദിവ്യയുടെ ആരോപണത്തോട് അലൻസിയർ ഇത് വരെ പ്രതികരിച്ചിട്ടില്ല.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്