Please enable javascript.Meenakshi Dileep Look,മീനാക്ഷിക്ക് എന്ത് മാറ്റമാണ് സംഭവിച്ചത്? പുതിയ ലുക്കിനെ കുറിച്ച് ചര്‍ച്ച ചെയ്ത് ആരാധകര്‍, മഞ്ജുവിന്റെ ഛായയേ ഇല്ല, മമിതയെ പോലെ! - meenakshi dileep's look at malavika's wedding - Samayam Malayalam

മീനാക്ഷിക്ക് എന്ത് മാറ്റമാണ് സംഭവിച്ചത്? പുതിയ ലുക്കിനെ കുറിച്ച് ചര്‍ച്ച ചെയ്ത് ആരാധകര്‍, മഞ്ജുവിന്റെ ഛായയേ ഇല്ല, മമിതയെ പോലെ!

Authored byപൂജ എം രാജേഷ് | Samayam Malayalam 4 May 2024, 10:22 am
Subscribe

ജയറാമിന്റെ മകള്‍ മാളവിക ജയറാമിന്റെ വിവാഹത്തന് വന്നവരില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധ നേടിയത് മീനാക്ഷി ദിലീപാണ്. മീനാക്ഷി ആകെ മൊത്തം മാറി, ഗ്ലാമറായിട്ടുണ്ട് എന്നൊക്കെയായിരുന്നു പലരുടെയും അഭിപ്രായം. അത് മാത്രമാണോ മീനൂട്ടിയുടെ മാറ്റം

ഹൈലൈറ്റ്:

  • മാളവിക ജയറാമിന്റെ വിവാഹത്തിന് വന്ന മീനാക്ഷി ദിലീപിന്റെ ലുക്ക് വൈറലാവുന്നു
  • സാരിയില്‍ അല്പം ഗ്ലാമറായിട്ടാണ് മീനാക്ഷി എത്തിയത്
  • മീനാക്ഷിയ്ക്ക് ആരുടെ മുഖഛായയാണ് എന്ന വിഷയത്തെ സംബന്ധിച്ചാണ് ചര്‍ച്ചോ
meenakshi dileep at malavika wedding
മീനാക്ഷിക്ക് എന്ത് മാറ്റമാണ് സംഭവിച്ചത്?
ഇന്നലെ ജയറാമിന്റെ മകള്‍ മാളവിക ജയറാമിന്റെ വിവാഹമായിരുന്നു. വിവാഹത്തിന് ശേഷം നടന്ന റിസപ്ഷനില്‍ മോഹന്‍ലാല്‍ അടക്കം പല പ്രമുഖരും എത്തി. എന്നാല്‍ ശ്രദ്ധിക്കപ്പെട്ടത് ദിലീപും കുടുംബവുമാണ്. കാവ്യയ്ക്കും മീനാക്ഷിയ്ക്കും മഹാലക്ഷ്മിയ്ക്കും ഒപ്പമാണ് ദിലീപ് വന്നത്. ദിലീപ് സകുടുംബം പങ്കെടുത്ത വിവാഹാഘോഷത്തിന്റെ ചിത്രങ്ങള്‍ മാത്രമാണ് ഇപ്പോള്‍ ഇന്‍സ്റ്റഗ്രാം മുഴുവന്‍.
അതിനിടയില്‍ മീനാക്ഷി ദിലീപ് കല്യാണത്തിന് പോകാന്‍ ഒരുങ്ങിയതിന് ശേഷം എടുത്ത ഫോട്ടോ തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ചിരുന്നു. ചിത്രത്തില്‍ താരപുത്രിയുടെ മാറ്റത്തെ കുറിച്ചാണ് ആരാധകര്‍ സംസാരിക്കുന്നത്. മുന്‍പത്തെ പോലെയല്ല, ദിലീപിന്റെ മകള്‍ അല്പം ഗ്ലാമറായിട്ടുണ്ട് എന്ന് പറഞ്ഞ് തുടക്കം മുതലേ അഭിപ്രായം വരുന്നുണ്ടായിരുന്നു.

എന്നാല്‍ മീനാക്ഷിക്ക് ആരുടെ ഛായയാണ് എന്നതിനെ സംബന്ധിച്ചാണ്, താരപുത്രി പങ്കുവച്ച ഫോട്ടോയ്ക്ക് താഴെ ചര്‍ച്ചകള്‍ നടക്കുന്നത്. അമ്മയെ പോലെ സുന്ദരിയാണെങ്കിലും, അമ്മയുടെ ഛായയൊന്നും മീനാക്ഷിക്കില്ല എന്നാണ് ചിലരുടെ അഭിപ്രായം. പക്ഷെ ഇപ്പോള്‍, കാവ്യയുടെ സ്‌റ്റൈലൊക്കെ തോന്നുന്നുണ്ട് എന്ന അഭിപ്രായമുള്ളവരുമുണ്ട്. അതൊന്നുമല്ല, നടി മമിത ബൈജുവിന്റെ ലുക്കാണ് മീനാക്ഷിക്ക് എന്നാണ് ഭൂരിപക്ഷാഭിപ്രായം

അതിനിടയില്‍ മീനാക്ഷിയോട് വിവാഹാഭ്യര്‍ത്ഥന നടത്തി വരുന്ന കമന്റുകളും കാണാം. എന്നെ വിവാഹം ചെയ്യുമോ എന്നല്ല, വിവാഹം ചെയ്യുമ്പോള്‍ ഇതുപോലൊരു കുട്ടിയെ തന്നെ വേണം എന്നാണ് ആവശ്യം. സുഹൃത്തുക്കളുടെ എല്ലാം വിവാഹം കഴിഞ്ഞില്ലേ, മീനൂട്ടിയുടെ വിവാഹം എന്നാണ് എന്ന് ചോദിച്ച് വന്നവരും ഉണ്ട്.

ചെന്നൈയില്‍ എംബിബിഎസ് ഹൗസ് സര്‍ജന്‍സി ചെയ്തുകൊണ്ടിരിക്കുകയാണിപ്പോള്‍ മീനാക്ഷി. മാളവികയുടെ അടുത്ത സുഹൃത്താണ്. ചെന്നൈയിലുള്ളപ്പോള്‍ മതില്‍ ചാടി രാത്രി കറങ്ങാന്‍ പോകുന്നതിനെ കുറിച്ചൊക്കെ നേരത്തെ ഒരു അഭിമുഖത്തില്‍ മാളവിക വെളിപ്പെടുത്തിയിരുന്നു.

ഓതറിനെ കുറിച്ച്
പൂജ എം രാജേഷ്
പൂജ എം രാജേഷ്- സമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ കണ്‍സള്‍ട്ടന്റ് കണ്‍ണ്ടന്റ് റൈറ്റര്‍ ആയി പ്രവൃത്തിയ്ക്കുന്നു. ടെലിവിഷൻ മേഖലയിലെ മാറ്റങ്ങൾ നിരീക്ഷിക്കുകയും അതിനെ കുറിച്ച് എഴുതുകയും ചെയ്യാനാണ് താത്പര്യം. ഈ മേഖലയിലുള്ള സെലിബ്രിറ്റികളുടെ അഭിമുഖം ചെയ്തിട്ടുണ്ട്. പൊളിട്ടിക്കൽ സയൻസിൽ ബിരുദവും ജേർണലിസത്തിൽ ഡിപ്ലോമയും നേടി... കൂടുതൽ വായിക്കൂ
കമന്റ് ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ