ആപ്പ്ജില്ല

അവിശ്വസനീയമെന്നല്ലാതെ എന്ത് പറയാന്‍! മമ്മൂട്ടിയുടെ കോളേജ് റീയൂണിയന്‍ ചിത്രം ഏറ്റെടുത്ത് ആരാധകര്‍

മലയാളത്തിന്റെ അഭിമാന താരമായ മമ്മൂട്ടിയുടെ വിശേഷങ്ങളെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. അദ്ദേഹത്തിന്റെ ചിത്രങ്ങളും വീഡിയോയുമെല്ലാം ക്ഷണനേരം കൊണ്ടാണ് വൈറലായി മാറാറുള്ളതും.

Samayam Malayalam 8 Jan 2022, 4:27 pm
മലയാള സിനിമയുടെ അഭിമാന താരമായ മമ്മൂട്ടിക്ക് മികച്ച പിന്തുണയാണ് പ്രേക്ഷകര്‍ നല്‍കിക്കൊണ്ടിരിക്കുന്നത്. വില്ലത്തരത്തിലൂടെ തുടങ്ങി പിന്നീട് നായകനായി മാറുകയായിരുന്നു അദ്ദേഹം. എല്ലാതരം കഥാപാത്രങ്ങളും തന്നില്‍ ഭദ്രമാണെന്ന് തെളിയിച്ച് മുന്നേറുകയാണ് മമ്മൂട്ടി. തെന്നിന്ത്യന്‍ ഭാഷകളിലെല്ലാമായി തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട് അദ്ദേഹം. മമ്മൂട്ടിയുടെ ശരീരസൗന്ദര്യത്തെക്കുറിച്ച് ആരാധകരും സിനിമാലോകവും ഒരുപോലെ ചര്‍ച്ച ചെയ്യാറുണ്ട്. മഹാരാജാസ് കോളേജിലെ റീയൂണിയനിടയില്‍ പകര്‍ത്തിയ ഫോട്ടോയാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ക്ഷണനേരം കൊണ്ടാണ് ചിത്രം വൈറലായി മാറിയത്. ഫോട്ടോ കണ്ടവരെല്ലാം പറഞ്ഞ് മമ്മൂട്ടിയുടെ നിത്യയൗവ്വനത്തെക്കുറിച്ചായിരുന്നു.
Samayam Malayalam megastar mammootty s college reunion pics goes trending
അവിശ്വസനീയമെന്നല്ലാതെ എന്ത് പറയാന്‍! മമ്മൂട്ടിയുടെ കോളേജ് റീയൂണിയന്‍ ചിത്രം ഏറ്റെടുത്ത് ആരാധകര്‍

സ്റ്റാഫ് റൂമില്‍ കയറി വന്ന സ്റ്റുഡന്റിനെപ്പോലെയുണ്ട്, അവിശ്വസനീയം, ഫോട്ടോയിലെ പയ്യന്‍ ഏതാണ്, അദ്ദേഹത്തിന് വയസാവില്ലേ തുടങ്ങി നിരവധി കമന്റുകളാണ് ചിത്രത്തിന് താഴെയുള്ളത്. ചിത്രം എഡിറ്റ് ചെയ്തതാണോയെന്നായിരുന്നു ചിലരുടെ ചോദ്യം. ഇതിലെവിടെയാണ് എഡിറ്റിംഗ്, ഒന്ന് കാണിച്ച് തന്നാല്‍ നന്നായിരുന്നു എന്നായിരുന്നു ആരാധകര്‍ കമന്റിട്ടയാളോട് തിരിച്ച് ചോദിച്ചത്. മുണ്ടും ഷര്‍ട്ടുമണിഞ്ഞ് നിറപുഞ്ചിരിയോടെയായിരുന്നു മമ്മൂട്ടി ഫോട്ടോയ്ക്ക് പോസ് ചെയ്തത്. എല്ലായ്‌പ്പോഴും പറയാറുള്ള ഏജ് ഇന്‍ റിവേഴ്‌സ് ഗിയര്‍ ഇപ്പോഴാണ് അന്വര്‍ത്ഥമായതെന്നും ആരാധകര്‍ പറയുന്നു.

അവിശ്വസനീയമെന്നല്ലാതെ എന്ത് പറയാന്‍! മമ്മൂട്ടിയുടെ കോളേജ് റീയൂണിയന്‍ ചിത്രം ഏറ്റെടുത്ത് ആരാധകര്‍


ഫിറ്റ്‌നസ് നിലനിര്‍ത്തുന്ന കാര്യത്തില്‍ അങ്ങേയറ്റത്തെ ശ്രദ്ധയാണ് മമ്മൂട്ടി നല്‍കുന്നത്. ഭക്ഷണക്രമങ്ങളും അദ്ദേഹം കൃത്യമായി പാലിക്കാറുണ്ട്. നോമ്പ് കാലത്ത് പോലും വര്‍ക്കൗട്ട് മുടക്കാറില്ലെന്ന് അടുപ്പമുള്ളവര്‍ വ്യക്തമാക്കിയിരുന്നു. വാപ്പച്ചിയുടെ വര്‍ക്കൗട്ടും കാര്യങ്ങളും തന്നേയും പ്രചോദിപ്പിച്ചിട്ടുണ്ടെന്നായിരുന്നു ദുല്‍ഖര്‍ പറഞ്ഞത്. വ്യായാമം ചെയ്യേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് മമ്മൂട്ടി സഹതാരങ്ങളോട് സംസാരിക്കാറുണ്ട്. കുടുംബത്തിനൊപ്പമായി ചെലവഴിക്കാന്‍ സമയം കണ്ടെത്തേണ്ടതിനെക്കുറിച്ചും മമ്മൂട്ടി പറയാറുണ്ട്. യുവതാരങ്ങളില്‍ പലരും മാതൃകയാക്കുന്നത് അദ്ദേഹത്തിന്റെ രീതിയാണ്.
പ്രഖ്യാപനം മുതല്‍ത്തന്നെ മമ്മൂട്ടിയുടെ സിനിമകള്‍ വാര്‍ത്തകളില്‍ ഇടം പിടിക്കാറുണ്ട്. ഭീക്ഷമപര്‍വ്വം, പുഴു, ബിലാല്‍ തുടങ്ങി നിരവധി സിനിമകളാണ് മമ്മൂട്ടിയുടേതായി ഒരുങ്ങുന്നത്. ഭീഷ്മപര്‍വ്വമാണ് അടുത്തതായി തിയേറ്ററുകളിലേക്കെത്തുന്നത്. ഫെബ്രുവരി 24ന് ചിത്രം തിയേറ്ററുകളിലേക്കെത്തുമെന്നുള്ള വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. കെ മധു സംവിധാനം ചെയ്യുന്ന സിബിഐ 5ല്‍ അഭിനയിച്ച് വരികയാണ് അദ്ദേഹം.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്