ആപ്പ്ജില്ല

വിവാഹ വാർഷിക ദിനത്തിൽ പ്രിയതമയ്ക്കായി ഗാനമാലപിച്ച് ലാലേട്ടൻ

മുപ്പതാം വിവാഹ വാർഷിക വേളയിൽ പ്രിയ പത്നി സുചിത്രയ്ക്ക് സമർപ്പിച്ച് ലാലേട്ടൻ പാടിയ മനോഹര ഗാനം ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാവുകയാണ്.

Samayam Malayalam 5 May 2018, 4:51 pm
പകരംവയ്ക്കാനില്ലാത്ത അഭിനേതാവ് മാത്രമല്ല നല്ലൊരു പാട്ടുക്കാരൻ കൂടിയാണ് മോഹൻലാൽ. സിനിമയിലും സ്റ്റേജ് ഷോകളിലും ലാലേട്ട് പാട്ടുന്നത് പലപ്പോഴായി നമ്മൾ കണ്ടിട്ടുണ്ട്. മുപ്പതാം വിവാഹ വാർഷിക വേളയിൽ പ്രിയ പത്നി സുചിത്രയ്ക്ക് സമർപ്പിച്ച് ലാലേട്ടൻ പാടിയ മനോഹര ഗാനം ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാവുകയാണ്. ഏപ്രിൽ 28നായിരുന്നു ലാലേട്ടന്‍റെയും സുചിത്രയുടെയും മുപ്പതാം വിവാഹ വാർഷികം.
Samayam Malayalam mohanlal dedicated a song for his wife on wedding anniversary
വിവാഹ വാർഷിക ദിനത്തിൽ പ്രിയതമയ്ക്കായി ഗാനമാലപിച്ച് ലാലേട്ടൻ



#Lalettan Singing #ChandhanathilKadanjeduthoru At WeddingAnniversary Get Together Link 👇🏻https://t.co/TmvoXS5gtc@MohanlalMFC @MohanlalMovies @TrendsMohanlal @TeamMohanlal @MohanlalTweets @MOHANLALFANZ @Mohanlal_MP @MohanlalClub @LALETTAN_BOYS @OurLalettan @Mohanlal_KML pic.twitter.com/2DOxbLXDn5 — Snehasallapam (@snehasallapam) May 4, 2018
മലയാളത്തിലെ എക്കാലത്തേയും സൂപ്പർ ഹിറ്റായ 'ചന്ദനത്തിൽ കടഞ്ഞെടുത്തൊരു സുന്ദരീ ശിൽപ്പം' എന്ന ഗാനമാണ് ലാലേട്ടൻ പ്രിയതമയ്ക്കായി ആലപിച്ചത്. താളമേകി കൊണ്ട് ചാൾസ് ആന്‍റണിയും ലാലേട്ടനൊപ്പം കൂടി. ഗാനമാലപിച്ചു കഴിഞ്ഞതും നിറകൈയടിയോടെയാണ് സദസ് ലാലേട്ടനെ വരവേറ്റത്. സിനിമയ്ക്കകത്തും പുറത്തുമുള്ള നിരവധിപേർ താരത്തിന് ആശംസകളും അർപ്പിച്ചിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്