ആപ്പ്ജില്ല

​യോഗതീരുമാനം ചോദിച്ച മാധ്യമപ്രവർത്തകരോട് കയർത്ത് മോഹൻലാൽ! വീഡിയോ വൈറൽ!​

എക്‌സിക്യൂട്ടീവ് യോഗത്തിലെ ഭൂരിഭാഗം അംഗങ്ങളും ബിനീഷ് കോടിയേരിയെ പുറത്താക്കണമെന്ന നിലപാടിലാണ്. കൂടുതൽ വിശദമായ വായനയ്ക്ക് റിപ്പോർട്ട് പൂർണ്ണമായും വായിക്കു

Samayam Malayalam 21 Nov 2020, 10:49 am
കഴിഞ്ഞ ദിവസമാണ് കൊച്ചിയിൽ താരസംഘടനയായ എഎംഎംഎയുടെ എക്സിക്യൂട്ടിവ് യോഗം നടന്നത്. ബെംഗളുരു ലഹരിക്കടത്ത് കേസില്‍ അറസ്റ്റിലായ നടനും എഎംഎംഎ അംഗവുമായ ബിനീഷ് കോടിയേരിയ്ക്കെതിരെ നടപടി കൈക്കൊള്ളുവാനും നടി പാർവതി തിരുവോത്ത് നേരത്തേ സമർപ്പിച്ച രാജിക്കത്ത് സ്വീകരിക്കുവാനുമൊക്കെയായിട്ടായിരുന്നു താരസംഘടനയുടെ യോഗം. യോഗത്തിന് ശേഷം ആദ്യം പുറത്തേക്ക് വന്നത് നടൻ സിദ്ദിഖായിരുന്നു. ഇതോടെ പുറത്ത് കാത്തു നിന്ന മാധ്യമപ്രവർത്തകർ സിദ്ദിഖിനു മുന്നിലേക്ക് ക്യാമറയും മൈക്കുമായെത്തി.
Samayam Malayalam Mohanlal
യോഗതീരുമാനം ചോദിച്ച മാധ്യമപ്രവർത്തകരോട് കയർത്ത് മോഹൻലാൽ! വീഡിയോ!


Also Read: അന്ന് ഞാൻ മിസ് ആലുവയായിരുന്നു! ഓർമ്മചിത്രവുമായി പ്രിയ നടി

യോഗതീരുമാനങ്ങളെ കുറിച്ച് ചോദിച്ച മാധ്യമപ്രവർത്തകരോട് യോഗം അവസാനിച്ചിട്ടില്ലെന്നും തനിക്ക് പോയിട്ട് തിരക്കുള്ളതിനാൽ നേരത്തേ ഇറങ്ങിയതാണെന്നും യോഗതീരുമാനങ്ങൾ കൃത്യമായി പ്രസിഡൻ്റായ മോഹൻലാൽ മാധ്യമങ്ങൾക്ക് മുന്നിൽ വ്യക്തമാക്കുമെന്നുമായിരുന്നു സിദ്ദിഖിൻ്റെ മറുപടി. തുടർന്ന് ഏറെ നേരത്തേ കാത്തിരിപ്പുകൾക്ക് ശേഷം മോഹൻലാൽ പുറത്തേക്ക് എത്തിയതും യോഗതീരുമാനങ്ങൾ കുറിച്ച കുറിപ്പ് മാധ്യമങ്ങൾക്ക് നേരേ നീട്ടുകയായിരുന്നു. പ്രതികരണത്തിനായി മൈക്കുമായി അടുത്തേക്കെത്തിയ മാധ്യമങ്ങളോട് പറയാനുള്ളതെല്ലാം ഇതിലുണ്ടെന്നും കൂടുതലൊന്നും പറയാനില്ലെന്നും പറഞ്ഞുകൊണ്ട് റിപ്പോർട്ടറോട് കയർക്കുകയായിരുന്നു മോഹൻലാൽ.

Also Read: മൂത്തോന് മൂന്ന് അന്താരാഷ്ട്ര പുരസ്കാരങ്ങൾ കൂടി

ദേഷ്യപ്പെട്ട് നീങ്ങിയ മോഹൻലാൽ ഉടൻ തന്നെ കാറിൽ കയറി വാതിൽ വലിച്ചടയ്ക്കുകയും ചെയ്തു. ഇത് വായിച്ചാൽ മതിയെന്നും ഞാൻ ഒന്നും സംസാരിക്കില്ലെന്നും മോഹൻലാൽ ദേഷ്യപ്പെട്ടുകൊണ്ട് മാധ്യമങ്ങളോട് പറഞ്ഞു. ഇതിൻ്റെ വീഡിയോ ഇപ്പോൾ യൂട്യൂബിൽ വൈറലാണ്. ബിനീഷ് കോടിയേരിയെ പുറത്താക്കണമെന്ന നിലപാടിലാണ് എക്‌സിക്യൂട്ടീവ് യോഗത്തിലെ ഭൂരിഭാഗം അംഗങ്ങളും. എംഎൽഎമാരായ ഗണേഷ് കുമാർ, മുകേഷ് എന്നിവരാണ് ബിനീഷിനെതിരെ തിടുക്കപ്പെട്ട് നടപടി വേണ്ടെന്ന അഭിപ്രായം യോഗത്തിലുന്നയിച്ചത്.

Also Read: മക്കൾക്ക് തുല്യ നീതി ഉറപ്പാക്കുന്ന ഒ'രമ്മ'!

ഏതാനും സിനിമകളിൽ അഭിനയിക്കുകയും സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിൽ സജീവമായതുമായ ബിനീഷ് കൊടിയേരിയ്ക്ക് 2009 മുതൽ എഎംഎംഎയിൽ ആജീവനാന്ത അംഗത്വമുണ്ട്.

വീഡിയോ കടപ്പാട്: മൂവി മാൻ / യൂട്യൂബ്

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്