ആപ്പ്ജില്ല

മാന്ത്രികക്കണ്ണുള്ള കുട്ടിക്കൂട്ടുകാരനൊപ്പം ലാലേട്ടൻ!; 'ആനക്കൊമ്പ് നിറംമങ്ങി, പോളീഷ് ചെയ്തു വച്ചൂടേ'യെന്ന് ആരാധക‍ര്‍!

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടൻ മോഹൻലാൽ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച പുതിയ ചിത്രം ആരാധകര്‍ക്കിടെ ചര്‍ച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. വിത്ത് മൈ ലിറ്റിൽ ഫ്രണ്ട് എന്ന തലക്കെട്ടോടെ മാന്ത്രികക്കണ്ണുള്ള കുട്ടിക്കൂട്ടുകാരനൊപ്പമുള്ള ചിത്രമാണ് മോഹൻലാൽ പങ്കുവെച്ചിരിക്കുന്നത്.

Samayam Malayalam 25 Jan 2020, 4:20 pm
മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടൻ മോഹൻലാൽ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച പുതിയ ചിത്രം ആരാധകര്‍ക്കിടെ ചര്‍ച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. വിത്ത് മൈ ലിറ്റിൽ ഫ്രണ്ട് എന്ന തലക്കെട്ടോടെ മാന്ത്രികക്കണ്ണുള്ള കുട്ടിക്കൂട്ടുകാരനൊപ്പമുള്ള ചിത്രമാണ് മോഹൻലാൽ പങ്കുവെച്ചിരിക്കുന്നത്.
Samayam Malayalam mohanlal shares cutest pic with his little friend fans asking about ivory which is appeared in picture background
മാന്ത്രികക്കണ്ണുള്ള കുട്ടിക്കൂട്ടുകാരനൊപ്പം ലാലേട്ടൻ!; 'ആനക്കൊമ്പ് നിറംമങ്ങി, പോളീഷ് ചെയ്തു വച്ചൂടേ'യെന്ന് ആരാധക‍ര്‍!


കൈയ്യുടെ ഒടിവ് ഭേദമായോ?

ലാലേട്ടൻ്റെ കൈയ്യുടെ ഒടിവ് പൂര്‍ണമായും ഭേദമായോ എന്നും അതോ ഇത് പഴയ ചിത്രമാണോ എന്നുമാണ് ആരാധകരുടെ സംശയം. കൂടെ നിൽക്കുന്നത് നടി മീനയുടെ മകളാണോ എന്ന സംശയവും ആരാധകരുന്നയിക്കുന്നുണ്ട്. സിൽക്ക് ഷര്‍ട്ടും കസവ് മുണ്ടും അണിഞ്ഞ താരത്തിനൊപ്പമുള്ള കുട്ടിക്കുറുമ്പനും കസവ് മുണ്ടാണ് അണിഞ്ഞിരിക്കുന്നത്.

കുട്ടിക്കുറുമ്പൻ ആര്?

താരത്തിനൊപ്പമുള്ള കുട്ടിക്കുറുമ്പനെ ആരാധകര്‍ എവിടെയോ മുൻപ് കണ്ടിട്ടുണ്ടല്ലോ എന്ന സംശയവും പങ്കുവെക്കുന്നുണ്ട്. ചിത്രത്തിന് പിൻ വശത്തു കാണുന്ന ആനക്കൊമ്പിലും ആരാധകരുടെ കണ്ണുടക്കി.

ആനക്കൊമ്പ് നിറംമങ്ങി ഏട്ടാ!

ഏറെ വാര്‍ത്താ പ്രാധാന്യം നേടിയ മോഹൻലാലിൻ്റെ ആനക്കൊമ്പ് കേസാണ് ആരാധകര്‍ ഇവിടെ ചൂണ്ടിക്കാട്ടുന്നത്. ആനക്കൊമ്പ് നിറംമങ്ങി ഏട്ടാ എന്നും പോളീഷ് ചെയ്തു വച്ചൂടേ എന്നും ആകാധകര്‍ കമൻ്റായി കുറിച്ചിട്ടുണ്ട്.

ബിഗ് ബ്രദർ

താരത്തിൻ്റേതായി ഏറ്റവുമൊടുവിൽ പുറത്തുവന്ന ചിത്രം ബിഗ് ബ്രദറായിരുന്നു. സിദ്ദിഖ് സംവിധാനം ചെയ്ത ചിത്രത്തിന് തീയേറ്ററുകളിൽ സമ്മിശ്ര പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്