ആപ്പ്ജില്ല

വീണ്ടും സ്റ്റൈലിഷ് ലുക്കിൽ മോഹൻലാൽ; പുത്തൻ കൺസെപ്റ്റ് ഫോട്ടോ​ഗ്രഫി ചിത്രം വൈറൽ!

ജീത്തു ജോസഫ് ഒരുക്കുന്ന ദൃശ്യം 2 ന്റെ അവസാന ഷെഡ്യൂൾ ഷൂട്ടിങ് പൂർത്തിയാക്കിയ ശേഷമാണ് മോഹൻലാൽ ആറാട്ട് എന്ന ചിത്രത്തിലേക്ക് പ്രവേശിച്ചിരിക്കുന്നത്. അതിനു ശേഷമാണ് ഇപ്പോൾ പുതിയ ഫോട്ടോയും വൈറലാകുന്നത്.

Samayam Malayalam 1 Dec 2020, 7:34 pm
സോഷ്യൽ മീഡിയയുടെ ഹാർത്രോബ് താരങ്ങളിലെ പ്രധാനിയാണ് മോഹൻലാൽ. പുതിയ സിനിമാ വിശേഷങ്ങളും ലൊക്കേഷൻ ചിത്രങ്ങളും ഫോട്ടോഷൂട്ട് ചിത്രങ്ങളുമൊക്കെ ആരാധകരുമായി പങ്കുവെക്കാറുണ്ട്. മോഹൻലാൽ പങ്കുവെക്കുന്ന വിശേഷങ്ങളൊക്കെ ആരാധകർ ഇരുകൈകളും നീട്ടിയാണ് സ്വീകരിക്കാറുള്ളത്. ഇപ്പോഴിതാ പുത്തൻ ഫോട്ടോഷൂട്ട് ചിത്രമാണ് മോഹൻലാൽ പങ്കുവെച്ചിരിക്കുന്നത്. സെലിബ്രിറ്റി ഫോട്ടോഗ്രഫറായ അനീഷ് ഉപാസനയാണ് താരത്തിൻ്റെ കിടിലൻ ചിത്രം പകർത്തിയിരിക്കുന്നത്. മുൻപും ഈ കൺസപ്റ്റ് ഫോട്ടോഗ്രഫിയിലെ ഒരു ബ്ലാക്ക് ആൻ്റ് വൈറ്റ് ചിത്രം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു.
Samayam Malayalam Mohanlal
വീണ്ടും സ്റ്റൈലിഷ് ലുക്കിൽ മോഹൻലാൽ; പുത്തൻ കൺസെപ്റ്റ് ഫോട്ടോഗ്രഫി ചിത്രം വൈറൽ!


Also Read: 'സൂരരൈ പോട്ര്' രത്നം പോലുള്ള ചിത്രം, ഈ വർഷത്തെ മികച്ച സിനിമയെന്ന് സാമന്ത; അപർണയ്ക്കും സൂര്യയ്ക്കും സംവിധായികയ്ക്കും കൈയ്യടി!

മെലിഞ്ഞ് സ്റ്റൈലിഷ് ലുക്കിലാണ് മോഹൻലാൽ ഫോട്ടോഷൂട്ടിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മോഹൻലാലും ബി ഉണ്ണികൃഷ്‍ണനും ഒന്നിക്കുന്ന നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് എന്ന ചിത്രത്തിന്റെ ലൊക്കേഷനിലാണ് മോഹൻലാലിപ്പോഴുള്ളത്. ജീത്തു ജോസഫ് ഒരുക്കുന്ന ദൃശ്യം 2 ന്റെ ചിത്രീകരണം പൂർത്തിയാക്കിയ ശേഷമാണ് മോഹൻലാൽ ആറാട്ടിലേക്ക് പ്രവേശിച്ചിരിക്കുന്നത്. ബി.ഉണ്ണികൃഷ്ണനാണ് ആറാട്ട് എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന് വേണ്ടി തിരക്കഥയെഴുതുന്നത് ഉദയ് കൃഷ്‍ണയാണ്.

Also Read: 'തെരുവിൽ നിന്നും ഞങ്ങളുടെ അച്ഛൻ രക്ഷിച്ചതാണ് അവനെ'; മല്ലുക്കുട്ടി അലേർട്ടുമായി ടിക്കുവിനൊപ്പം രഞ്ജിനി'ക്കുട്ടി'!

കേവലം നാൽപ്പത്തിയാറ് ദിവസങ്ങൾ കൊണ്ട് ചിത്രീകരണം പൂർത്തിയാക്കിയ ദൃശ്യം 2വിന് ശേഷം മോഹൻലാൽ ദുബായ്ക്ക് പോയിരുന്നു. മടങ്ങി വന്ന ശേഷമാണ് പുതിയ സിനിമയുടെ സെറ്റിലേക്ക് താരം പ്രവേശിച്ചത്. സെപ്റ്റംബർ 21നായിരുന്നു ദൃശ്യം 2 ഷൂട്ടിങ് ആരംഭിച്ചത്. അൻപത്തിയാറ് ദിവസങ്ങളുടെ ഷെഡ്യൂളായാണ് ചിത്രത്തിൻ്റെ ഷൂട്ടിങ് തുടങ്ങിയതെങ്കിലും പത്ത് ദിവസങ്ങൾക്ക് മുൻപ് തന്നെ ഷൂട്ടിങ് അവസാനിക്കുകയായിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്