ആപ്പ്ജില്ല

'മോദി ക്ഷമയുള്ള കേൾവിക്കാരന്‍'; അനുഭവക്കുറിപ്പുമായി മോഹന്‍ലാല്‍

കെട്ടിപ്പിടിച്ച് സ്വീകരിച്ചു. മൂന്ന് തവണ തോളില്‍ തട്ടി

Samayam Malayalam 21 Sept 2018, 5:36 pm
പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരില്‍ സന്ദര്‍ശിച്ചതിന്‍റെ അനുഭവങ്ങള്‍ പങ്കുവെച്ച് മോഹന്‍ലാല്‍. കംപ്ലീറ്റ് ആക്ടര്‍ എന്ന തന്‍റെ ഔദ്യോഗിക ബ്ലോഗിലാണ് മോഹന്‍ലാല്‍ അനുഭവങ്ങള്‍ പങ്കുവെച്ചത്. വ്യക്തിപരമായി ഏറെ വിശേഷപ്പെട്ട ദിനമെന്നാണ് മോദിസന്ദര്‍ശനത്തെ കുറിച്ച് ലാല്‍ ബ്ലോഗില്‍ പറയുന്നത്. മോദി ക്ഷമയുള്ള കേള്‍വിക്കാരനാണ്. ഞാന്‍ സംസാരിച്ചതെല്ലാം അദ്ദേഹം ക്ഷമയോടെ കേട്ടിരുന്നുവെന്നും മോഹന്‍ലാല്‍ ബ്ലോഗില്‍ പറയുന്നു.
Samayam Malayalam mohanlal writes blog on meeting narendra modi


ഇക്കഴിഞ്ഞ സെപ്തംബര്‍ മൂന്നിനാണ് മോഹന്‍ലാല്‍ പ്രധാനമന്ത്രിയെ അദ്ദേഹത്തിന്‍റെ വസതിയിലെത്തി സന്ദര്‍ശിച്ചത്. മോഹന്‍ലാലിന്‍റെ സിനിമാപ്രവേശനത്തിന്‍റെ 41ാം വര്‍ഷം കൂടിയായിരുന്നു അന്ന്. അദ്ഭുതകരമായി മോദി തന്നെ വന്ന് സ്വീകരിച്ചതായി മോഹന്‍ലാല്‍ കുറിക്കുന്നു. മോഹന്‍ലാല്‍ജീ എന്ന് വിളിച്ച് എന്നെ കെട്ടിപ്പിടിച്ച് മൂന്ന് തവണ തോളില്‍ തട്ടി. അദ്ദേഹത്തിന് തന്നെ അറിയുമായിരുന്നുവെന്നും അരമണിക്കൂറോളം സംസാരിച്ചുവെന്നും ലാല്‍ ബ്ലോഗില്‍ പറയുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്