ആപ്പ്ജില്ല

കട്ട താടിയിൽ ലാൽ മാസ്; നെഞ്ചത്തെ വിരലടയാളം ആരുടെയെന്ന് ആരാധകർ!

മോഹന്‍ലാല്‍ സോഷ്യൽമീഡിയയിൽ പങ്കുവെച്ച പുത്തൻ ചിത്രത്തിന്‍റെ പിന്നാലെയാണ് ഇപ്പോള്‍ ആരാധകര്‍. കറുത്ത ടീഷര്‍ട്ടണിഞ്ഞ് കറുത്ത കൂളിങ് ഗ്ലാസ് വെച്ച് ലൂസിഫര്‍ രണ്ടാം ഭാഗമായ എമ്പുരാൻ ലുക്കാണോ എന്ന് തോന്നിപ്പിക്കുന്ന വിധമാണ് താരം ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ടീഷര്‍ട്ടിലുള്ള വിരലടയാളത്തിന് പിന്നാലെയാണിപ്പോൾ സോഷ്യൽമീഡിയ.

Samayam Malayalam 1 Mar 2020, 3:30 pm
മോഹന്‍ലാല്‍ സോഷ്യൽമീഡിയയിൽ പങ്കുവെച്ച പുത്തൻ ചിത്രത്തിന്‍റെ പിന്നാലെയാണ് ഇപ്പോള്‍ ആരാധകര്‍. കറുത്ത ടീഷര്‍ട്ടണിഞ്ഞ് കറുത്ത കൂളിങ് ഗ്ലാസ് വെച്ച് ലൂസിഫര്‍ രണ്ടാം ഭാഗമായ എമ്പുരാൻ ലുക്കാണോ എന്ന് തോന്നിപ്പിക്കുന്ന വിധമാണ് താരം ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ടീഷര്‍ട്ടിലുള്ള വിരലടയാളത്തിന് പിന്നാലെയാണിപ്പോൾ സോഷ്യൽമീഡിയ.
Samayam Malayalam mohanlals new image with a finger print t shirt goes viral
കട്ട താടിയിൽ ലാൽ മാസ്; നെഞ്ചത്തെ വിരലടയാളം ആരുടെയെന്ന് ആരാധകർ!

റാമിലെ ലുക്കോ?

കട്ട താടിയും കറുത്ത ടീഷര്‍ട്ടും കൂളിംഗ് ഗ്ലാസ്സും ഒക്കെയായി സ്‌റ്റൈലിഷ് ഗെറ്റപ്പിലാണ് താരം. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന റാം എന്ന സിനിമയിലാണ് താരം ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

എമ്പുരാൻ ലുക്കോ ?

പക്ഷേ റാമിലെ ലുക്കല്ല ഇതെന്നും ഇനി ലൂസിഫര്‍ രണ്ടാം ഭാഗമായ എമ്പുരാനിലെ ലുക്കാണോ എന്നൊക്കെയാണ് പുത്തൻ ചിത്രം പുറത്തുവന്നതോടെ സോഷ്യൽമീഡിയയിൽ ചർച്ചകള്‍. പൃഥ്വിരാജ് സംവിധാനം ചെയ്ത് 2019-ല്‍ പുറത്തിറങ്ങിയ ലൂസിഫര്‍ എന്ന സിനിമയുടെ രണ്ടാം ഭാഗമായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്ന ചിത്രമാണ് എമ്പുരാൻ.

ചർച്ചയായി നെഞ്ചത്തെ വിരലടയാളം

ലാൽ ധരിച്ചിരിക്കുന്ന ടീ ഷർട്ടിൽ നടുവിലായുള്ള വിരലടയാളത്തെ ചുറ്റിപറ്റിയും ചർച്ചകളുണ്ട്. സ്വന്തം വിരലടയാളമാണോ നെഞ്ചത്ത് പതിപ്പിച്ചിരിക്കുന്നതെന്നൊക്കെയാണ് ചിലർ ചോദിച്ചിരിക്കുന്നത്.

ഖുറേഷി...

ഖുറേഷി അബ്രാം എന്ന കഥാപാത്രമായി താരം മാറുകയാണോ എന്നും പലരും ചിത്രത്തിന് താഴെ ചോദിക്കുന്നുണ്ട്. മോഹൻലാൽ നായകനായ മരക്കാർ അറബിക്കടലിന്ർറെ സിംഹം ഈ മാസം 26ന് പുറത്തിറങ്ങാൻ ഒരുങ്ങുകയാണ്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്