ആപ്പ്ജില്ല

വിവാഹവേദിയിൽ സ്റ്റൈലിഷ് എൻട്രിയുമായി ഫഹദും നസ്രിയയും; ദുബായ്യിൽ നടന്ന വിവാഹത്തിൻ്റെ വീഡിയോ!

ഫെബ്രുവരി 20ലേക്ക് മാറ്റിയിരിക്കുകയാണ് ചിത്രത്തിൻ്റെ റിലീസ്. ചിത്രത്തിൻ്റെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകര്‍. അൻവര്‍ റഷീദാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Samayam Malayalam 12 Feb 2020, 1:06 pm
പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് ഫഹദ് ഫാസിലും നസ്രിയയും. ഇരുവര്‍ക്കും ഓൺലൈനിലും ഓഫ്‍ലൈനിലും നിരവധി ഫാൻ ഫോളോവേഴ്സാണ് ഉള്ളത്. ഇവർ തമ്മിലുള്ള വിവാഹം സമൂഹമാധ്യമങ്ങളിൽ ഏറെ ച‍ർച്ചയായിരുന്നു. സിനിമയ്ക്ക് ശേഷം തൽക്കാലത്തേക്ക് അഭിനയത്തിൽ നിന്ന് വിട്ട് നിന്ന നസ്രിയ സംവിധായികയായ അഞ്ജലി മേനോൻ സംവിധാനം ചെയ്ത കൂടെ എന്ന സിനിമയിലൂടെയാണ് തിരിച്ചുവരവ് നടത്തിയത്. ഇപ്പോഴിതാ വിവാഹശേഷം ഫഹദിനൊപ്പം ഒന്നിച്ച് അഭിനയിക്കുന്ന ട്രാൻസ് റിലീസിനായി തയ്യാറെടുക്കുകയാണ്.
Samayam Malayalam വിവാഹവേദിയിൽ സ്റ്റൈലിഷ് എൻട്രിയുമായി ഫഹദും നസ്രിയയും; ദുബായ്യിൽ നടന്ന വിവാഹത്തിൻ്റെ വീഡിയോ!


Also Read: കൂട്ടുകാരിയുടെ വിവാഹത്തിൽ പങ്കെടുക്കാനെത്തിയ നസ്രിയയോടൊപ്പം ഫഹദും

ഇപ്പോൾ ഇരുവരും അടുത്തിടെ ഒരു സുഹൃത്തിൻ്റെ വിവാഹച്ചടങ്ങിൽ പങ്കെടുത്തിരുന്നു. അതിൻ്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഏറ്റെടുത്തിരുന്നു. അതിന് പിന്നാലെ മറ്റൊരു വിവാഹച്ചടങ്ങിലെ താരമായിരിക്കുകയാണ് നസ്രിയയും ഫഹദും. ഗംഭീര എൻട്രിയാണ് ഇരുവരും വിവാഹച്ചടങ്ങിൽ നടത്തിയിരിക്കുന്നത്. ഇതിൻ്റെ ചിത്രങ്ങൾ താരം പങ്കുവെച്ചിട്ടുണ്ട്. വീഡിയോയുെ സോഷ്യൽ മീഡിയയിൽ വൈറലാണ്.

വധുവിനൊപ്പം നടന്നുനീങ്ങുന്ന താരദമ്പതികളെയാണ് ചിത്രത്തിൽ കാണാൻ കഴിയുന്നത്. വളരെ രാജകീയമായ വിവാഹച്ചടങ്ങിൽ തിളങ്ങിയത് ഇരു താരങ്ങളും. ഇതിന് മുൻപ് തന്‍റെ കൂട്ടുകാരിയുടെ വിവാഹത്തിന് ആശംസകൾ നേരാൻ ഫഹദുമായെത്തിയ നസ്രിയയുടെ ചിത്രങ്ങളും വീഡിയോയും ഏറെ വൈറലായിരുന്നു.



Also Read: വിവാഹത്തിനു മുൻപും ശേഷവും ഒന്നിച്ചഭിനയിക്കുന്നതിലെ മാറ്റങ്ങൾ തുറന്ന് പറഞ്ഞ് ഫഹദും നസ്രിയയും!

ട്രാൻസ് എന്ന ചിത്രം റിലീസിന് തയ്യാറെടുക്കുകയാണ്. വിവാഹശേഷം ഫഹദ് ഫാസിലും നസ്രിയയും ഒന്നിച്ചഭിനയിക്കുന്ന ചിത്രം ഫെബ്രുവരി 14 പ്രണയദിനത്തിലായിരുന്നു റിലീസിന് ഒരുങ്ങിയിരുന്നത് എങ്കിലും അവസാന നിമിഷങ്ങളിൽ നടന്ന സെൻസറിങിന് ശേഷം ചിത്രത്തിലെ 17 മിനിറ്റോളം കട്ട് ചെയ്യേണ്ടതുണ്ടെന്ന് അറിയിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ചിത്രത്തിൻ്റെ റിലീസ് ഫെബ്രുവരി 20ലേക്ക് മാറ്റിയിരിക്കുകയാണ്. അൻവര്‍ റഷീദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൻ്റെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകര്‍ ഇപ്പോൾ.

View this post on Instagram This girl means a lot to us 💝..Her big day ..😍#prettiestbrideever❤️ A post shared by Nazriya Nazim Fahadh (@nazriyafahadh) on Feb 10, 2020 at 9:56pm PST

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്