ആപ്പ്ജില്ല

'ലൂസിഫർ' ലാൽ ആരാധകർക്കുള്ള സദ്യയെന്ന് മുരളി ഗോപി

ലാലേട്ടനോടൊപ്പം ജോലിചെയ്യുന്നത് ഒരു സ്വപ്നമായിരുന്നുവെന്ന് നടൻ മുരളി ഗോപി

TNN 28 Feb 2017, 11:29 pm
ലാലേട്ടനോടൊപ്പം ജോലിചെയ്യുന്നത് ഒരു സ്വപ്നമായിരുന്നുവെന്ന് നടൻ മുരളി ഗോപി. മോഹന്‍ലാല്‍ ആരാധകര്‍ക്ക് ഒരു സദ്യയായാണ് 'ലൂസിഫർ' ചെയ്യുന്നത്. ‘ലൂസിഫര്‍’ നിലവാരമുള്ള സിനിമയുമാവണമായിരുന്നു ഞങ്ങള്‍ക്കുള്ള ആഗ്രഹം. മോഹന്‍ലാല്‍ ഇപ്പോള്‍ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളേക്കാള്‍ മേലെയാണ് അദ്ദേഹത്തിന്റെ താരപദവി. അതിനാല്‍ മോഹന്‍ലാലിലെ താരത്തിനും അഭിനേതാവിനും യോജിക്കുന്ന ഒരു കഥാപാത്രവുമായെത്താന്‍ എഴുത്തുകാരെ സംബന്ധിച്ച് ബുദ്ധിമുട്ടുണ്ട്.
Samayam Malayalam murali gopi about lucifer
'ലൂസിഫർ' ലാൽ ആരാധകർക്കുള്ള സദ്യയെന്ന് മുരളി ഗോപി


‘ലൂസിഫറി’ല്‍ അതാണ് ശ്രമിച്ചിരിക്കുന്നത്. ഒരു ചക്രവര്‍ത്തിയെ നിങ്ങളുടെ വീട്ടിലേക്ക് ക്ഷണിക്കുന്നതുപോലെയാണ് അത്. അതിനായി നിങ്ങള്‍ ഒരുങ്ങേണ്ടതുണ്ട്. സര്‍ഗാത്മകമായും വൈകാരികമായും. ഉള്ളടക്കത്തില്‍ വിട്ടുവീഴ്ച ചെയ്യാതെ അദ്ദേഹത്തിന്റെ വലിയ ആരാധകവൃന്ദത്തെ തൃപ്തിപ്പെടുത്തുകയാണ് മറ്റൊന്ന്.

2018 മെയ് മാസത്തില്‍ ലൂസിഫറിന്റെ ചിത്രീകരണം ആരംഭിക്കാനാണ് ഇപ്പോള്‍ പദ്ധതിയിട്ടിരിക്കുന്നതെന്നും മുരളിഗോപി പറയുന്നു. ജീയെന്‍ കൃഷ്ണകുമാറിന്റെ ‘ടിയാന്‍’, രതീഷ് അമ്പാട്ടിന്റെ ‘കമ്മാരസംഭവം’ എന്നീ ചിത്രങ്ങളും മുരളിഗോപിയുടെ തിരക്കഥയില്‍ പുറത്തിറങ്ങാനുണ്ട്. കമല്‍, സനല്‍കുമാര്‍ ശശിധരന്‍, അരുണ്‍കുമാര്‍ അരവിന്ദ് ചിത്രങ്ങളില്‍ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുമുണ്ട് മുരളിഗോപി.

murali gopi about lucifer.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്