ആപ്പ്ജില്ല

ഇവരിലൂടെ എന്‍റെ അമ്മ നേരിട്ട് വന്നനുഗ്രഹിച്ചു: എം ജയചന്ദ്രൻ

ഇവരുടെ സ്നേഹത്തിനു പകരം നൽകാൻ എന്റെ കൈയ്യിൽ എന്റെ സ്നേഹം മാത്രമേ ഉള്ളൂ

Samayam Malayalam 23 Oct 2018, 3:44 pm
രണ്ട് അമ്മമാരിലൂടെ തന്‍റെ അമ്മ വീണ്ടും അടുത്തുവന്ന് അനുഗ്രഹിച്ചതായി തോന്നിയെന്ന് സംഗീത സംവിധായകൻ എം.ജയചന്ദ്രൻ. വൈക്കം വിജയലക്ഷ്മിയുടെ കല്യാണത്തിന് പങ്കെടുക്കാൻ വൈക്കം മഹാദേവക്ഷേത്രത്തിൽ പോയപ്പോഴുണ്ടായ സംഭവമാണ് അദ്ദേഹം ഫേസ്ബുക്കിലൂടെ പങ്കുവച്ചിരിക്കുന്നത്.
Samayam Malayalam m jayachandran1


എം ജയചന്ദ്രന്‍റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം:

''വൈക്കം വിജയലക്ഷ്മിയുടെ കല്യാണത്തിന് പങ്കെടുക്കാൻ ഞാൻ ഇന്നലെ വൈക്കം മഹാദേവക്ഷേത്രത്തിൽ പോയിരുന്നു ........
അപ്പോൾ ദൂരെ നിന്നിരുന്ന രണ്ടു അമ്മമാർ എന്നെ കണ്ടു അടുത്തേക്ക് ഓടി എത്തി ........
എന്നിട്ട് ശിരസ്സിൽ കൈ വച്ചു അനുഗ്രഹിച്ചു പറഞ്ഞു -"മോനേ ,നന്നായി വരും ,നന്നായി വരും " എന്ന് !!....
എന്റെ 'അമ്മ തന്നെ നേരിട്ട് വന്നതാണ് എന്നു എനിക്ക് തോന്നി ..
ആ സ്നേഹം എന്റെ കണ്ണ് നനച്ചു ......
എന്റെ സുഹൃത്തു സേതുവിനോട് അമ്മമാരുടെ കൂടെ ഒരു സ്നാപ്പ് ക്ലിക്ക് ചെയ്യാൻ പറഞ്ഞു ....
അതാണ് ഇവിടെ ചേർത്തിട്ടുള്ളത് ....
അവരുടെ സ്നേഹത്തിനു പകരം നൽകാൻ എന്റെ കൈയ്യിൽ എന്റെ സ്നേഹം മാത്രമേ ഉള്ളൂ ...
അവർക്കു ഒരു കോടി നമസ്കാരം ....''

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്