ആപ്പ്ജില്ല

മുൻകൂർ ജാമ്യം തേടി നാദിർഷ ഹൈക്കോടതിയിൽ

താൻ ചികിത്സയിലാണെന്ന് ചൂണ്ടിക്കാട്ടിയാണ് നാദിർഷാ ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്നത്.

TNN 7 Sept 2017, 1:25 pm
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ നാദിർഷാ മുൻ‌കൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചു. കേസിൽ വീണ്ടും ചോദ്യം ചെയ്യലിനായി വിളിപ്പിച്ചപ്പോൾ നാദിർഷ ഒഴിഞ്ഞുമാറി. താൻ ചികിത്സയിലാണെന്ന് ചൂണ്ടിക്കാട്ടിയാണ് നാദിർഷാ ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്നത്.
Samayam Malayalam nadirsha approached highcourt for advance bail
മുൻകൂർ ജാമ്യം തേടി നാദിർഷ ഹൈക്കോടതിയിൽ


നടിയെ ആക്രമിച്ചതിന് പിന്നിലെ ഗൂഢാലോചനയിൽ പങ്കുണ്ടെന്ന കണ്ടെത്തിയതിനെ തുടർന്ന് നടൻ ദിലീപ് നേരത്തെ അറസ്റ്റിലായിരുന്നു. ദിലീപിന്‍റെ അടുത്ത സുഹൃത്താണ് നടനും സംവിധായകനുമായ നാദിർഷ. ഹൈക്കോടതിയിലെ അഭിഭാഷകന്‍റെ നിയമോപദേശ പ്രകാരമാണ് നാദിർഷ ജാമ്യ ഹർജി നൽകിയത്. തനിക്ക് നടിയെ ആക്രമിച്ചതുമായി ബന്ധമില്ലെന്നും താൻ നിരപരാധിയാണെന്നും നാദിർഷ വ്യക്തമാക്കി. കേസിന്‍റെ പേരിൽ പോലീസ് തനിക്ക് മേൽ ചെലുത്തുന്ന സമ്മർദ്ദം സഹിക്കാവുന്നതിലും അപ്പുറമാണെന്നും നാദിർഷ വ്യക്തമാക്കി.

Nadirsha approached highcourt for advance bail

Nadirsha Dileep's close aide took advance bail from high court. Nadirsha says he cannot bear the mental pressure the police loads on him.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്