ആപ്പ്ജില്ല

മണിയെ ഒഴിവാക്കി ഗൾഫിൽ പോകാൻ കാത്തു നിന്ന ദിലീപ്; ദിലീപിന് വേണ്ടി മണിയെ ഒഴിവാക്കാൻ ശ്രമിച്ചെന്ന് നാദിര്ഷയും!

മണിയുമായി ചേർന്നുകൊണ്ട് ചില ബിസിനെസ്സ് ബന്ധങ്ങളും ദിലീപിന് ഉണ്ടായിരുന്നതായി റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു!

Samayam Malayalam 23 Dec 2021, 8:41 am
കലാഭവൻ മണി - ദിലീപ് - നാദിർഷ ബന്ധത്തെക്കുറിച്ച് മലയാളസിനിമ പ്രേമികൾക്ക് അറിവുള്ള കാര്യമാണ്. ഏകദേശം ഒരേ സമയത്തു സിനിമ പ്രവർത്തനവും സ്റ്റേജ് പരിപാടികളും ഒക്കെയായി കരിയർ ആരംഭിച്ച ഇവരുടെ ബന്ധം വളരെ ഗാഢവുമായിരുന്നു. മണിയുടെ വിയോഗ ശേഷം ആ കുടുംബത്തിന് വേണ്ടി ദിലീപ് നടത്തിയ സഹായത്തെക്കുറിച്ചും ഇടയ്ക്ക് റിപ്പോർട്ടുകൾ വന്നിരുന്നു. മണിയുമായി ചേർന്നുകൊണ്ട് ചില ബിസിനെസ്സ് ബന്ധങ്ങളും ദിലീപിന് ഉണ്ടായിരുന്നതായി റിപ്പോർട്ടുകൾ ഉണ്ട്. മാത്രമല്ല വിദേശരാജ്യങ്ങളിലെ സ്റ്റേജ് ഷോസുകളിൽ മണിക്കൊപ്പം പോയ ദിലീപ് നാദിർഷ കൂട്ടുകെട്ടിന്റെ വീഡിയോസും സമൂഹ മാധ്യമങ്ങളിൽ വൈറലാകാറുണ്ട്. ഇപ്പോഴിതാ നാദിർഷായുടെ ഒരു തുറന്നുപറച്ചിലാണ് വൈറലായി മാറുന്നത്. ALSO READ: നിലക്ക് അനുജനോ അനുജത്തിയോ വരാൻ പോകുന്നു; പേളിയുടെ വീട്ടിൽ പുത്തൻ സന്തോഷം!
Samayam Malayalam nadirsha talks about kalbhavan mani he says that he tried to avoid mani for dileep viral video
മണിയെ ഒഴിവാക്കി ഗൾഫിൽ പോകാൻ കാത്തു നിന്ന ദിലീപ്; ദിലീപിന് വേണ്ടി മണിയെ ഒഴിവാക്കാൻ ശ്രമിച്ചെന്ന് നാദിര്ഷയും!


മിമിക്രി തന്നെ

മിമിക്രി വേദികളിൽ വച്ചിട്ട് മണിചേട്ടന് എന്തെങ്കിലും അബദ്ധങ്ങൾ പറ്റിയിട്ടുനോട് എന്നഒരാളുടെ ചോദ്യത്തിനോട് മണി നൽകുന്ന മറുപടിയാണ് ഇപ്പോൾ വൈറലായി മാറിയിരിക്കുന്നത്. മിമിക്രി തന്നെ ഒരു അബദ്ധം ആണ്. ഞാൻ പറയുന്നത് കൂട്ടിപ്പറയുകയാണ് എന്ന് വിചാരിക്കരുത്. അതിൽ നാദിർഷയും ഉണ്ട്. ദിലീപ് അതിൽ മുണ്ടൂരാൻ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ആരെ കണ്ടാലും മുണ്ട് ഊരികൊണ്ടുപോകുന്ന സീൻ ആണ് സ്റ്റേജിൽ ചെയ്യുന്നത്.

സ്റ്റേജിൽ വച്ച് പറ്റിയ അബദ്ധം

പല ആളുകളും വരുന്നു. സലിം കുമാർ വരുന്നു, അദ്ദേഹത്തിന്റെ മുണ്ട് ഊരികൊണ്ട് ഓടുന്നു. അശോകൻ ചേട്ടൻ വരുന്നു അദ്ദേഹത്തിന്റെ മുണ്ടും ഊരുന്നു. ഞാൻ വാസന്തിയിലെയും ലക്ഷ്മിയിലെയും കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. നവ്യയാണ് എന്ന് തോനുന്നു കൂടെ ഉണ്ടായിരുന്നത്. ഞാൻ സ്റ്റേജിലേക്ക് കയറി ദിലീപ് എന്റെ പിറകെ ഓടി. ഞാൻ സ്റ്റേജിന്റെ ബാക്കിലേക്ക് അങ്ങ് പോയി. കാരണം ഉള്ളിൽ ട്രൗസർ ഇടാൻ ഞാൻ മറന്നു പോയിരുന്നു- മണി പറയുന്നു.

മണി വേണ്ട

അവൻ എങ്ങാനും ഇത് വലിച്ചു ഊരിയിരുന്നു എങ്കിൽ ആളുകളുടെ കിളി പറന്നേനെ. അങ്ങനെ ഒരു അബദ്ധം സ്റ്റേജിൽ വച്ച് പറ്റിയിട്ടുണ്ട് എന്ന് മണി പറയുമ്പോൾ നാദിര്ഷയാണ് പിന്നീട് സംസാരിക്കുന്നത്. ഒരു ഗൾഫ് ഷോയിൽ പങ്കെടുക്കാനായി മുണ്ട് ധരിച്ചെത്തിയ മണിയെ ഇന്റർവ്യൂ ചെയ്യുന്നത് ഞാൻ ആണ്. അന്ന് മണിയുടെ കൂടെ ടിനി ഉണ്ട്. ടിനി ഓക്കേ ആയി, മണിയെ എനിക്ക് കൊണ്ട് പോകണ്ട, പകരം മറ്റൊരാൾ സ്റ്റേജിന്റെ പുറത്തു വെയിറ്റ് ചെയ്യുന്നുണ്ട്.

എന്റെ ലക്‌ഷ്യം

എങ്ങനെ എങ്കിലും മണിയെ കട്ട് ചെയ്യാം എന്നുള്ളതായിരുന്നു എന്റെ ലക്‌ഷ്യം. മണി കുറെ പെർഫോമൻസ് ഒക്കെ കാണിച്ചു ഏറ്റവും ഒടുവിൽ മണി എന്നോട് പറഞ്ഞു ഞാൻ ഈ ആന നടക്കുമ്പോലെ നടക്കും, അതിന്റെ ബാക്ക് ആണ് കൂടുതൽ ശ്രദ്ധേയം എന്ന്. ഞാൻ ഒരു കറുത്ത പാന്റ്സ് ഇട്ടിട്ടാണ് അത് ചെയ്യുക എന്ന് മണി പറഞ്ഞു, അന്ന് ഉടുത്തിരുന്നത് മുണ്ടാണ്. അപ്പോൾ ഞാൻ ദേഷ്യപെട്ടു. എന്നാൽ എനിക്ക് ഒരു കറുത്ത പാന്റാണ് ഉള്ളത് അത് അലക്കി ഇട്ടിരിക്കുകയാണ് എന്ന് മണി മറുപടിയും പറഞ്ഞു. ആ ഒറ്റ ഡയലോഗിൽ ആണ് ഞാൻ മാണിയെ ഫിക്സ് ചെയ്‌യുന്നത്.

ദിലീപായിരുന്നു അത്

പുറത്തുകാത്തുനിൽക്കുന്ന ആളുടെ അടുത്ത് ചെന്ന് ഞാൻ പറഞ്ഞു, എന്താണ് എങ്കിലും ഞാൻ അവനെ ഈ ഷോയ്ക്ക് കൊണ്ട് പോകുമെന്ന്. കാരണം അവന്റെ അവസ്ഥ ഇപ്പോഴാണ് എനിക്ക് മനസിലാകുന്നത് എന്ന്. പുറത്തുനിന്ന് ആളോട് അടുത്ത ഷോയ്ക്ക് പോകാം എന്ന് പറഞ്ഞു. പുറത്തുനിന്നത് ദിലീപായിരുന്നു. ആ ഒരു അനുഭവം ഇപ്പോൾ ഓർമ്മ വരികയാണ്. ഇപ്പോൾ ഇഷ്ടം പോലെ കറുത്ത പാന്റ്സ് ഉണ്ടല്ലേ എന്നും നാദിർഷ മണിയോട് ചോദിക്കുമ്പോൾ മണി മനോഹരമായ ഗാനം പാടുന്നു. കൈരളി ടിവിയാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്