ആപ്പ്ജില്ല

17 ആം വയസ്സിലെ പ്രണയം: ശിരീഷുമായുള്ള ഇന്റർകാസ്റ്റ് മാര്യേജ്; സീറോയിൽ നിന്നും തുടക്കം: നാദിയയുടെ പ്രണയ കഥ

അയല്പക്കത്തായിരുന്നു ശിരീഷിന്റെ താമസം. പതിനേഴാം വയസ്സിൽ പ്രണയത്തിന്റെ തുടക്കം. ജീവിതത്തിന് വേണ്ടി കരിയർ മാറ്റിവച്ച ലണ്ടൻ ജീവിതം; നദിയയുടെ ജീവിതകഥ

Samayam Malayalam 7 May 2023, 3:20 pm
ആയിരം കണ്ണുകളോടെ മലയാളികൾ ഹൃദയത്താൽ സ്വീകരിച്ച നായികയായിരുന്നു നദിയ മൊയ്തു. നോക്കെത്താ ദൂരത്ത് കണ്ണും നട്ട് എന്ന ചിത്രത്തിലെ കാന്താരിയായി ആദ്യ സിനിമയിൽ തന്നെ മികച്ച നടിക്കുള്ള ഫിലിം ഫെയർ അവാർഡും നദിയ സ്വന്തമാക്കിയിരുന്നു. പിന്നീട് കൂടും തേടി, ശ്യാമ, പൂവിനു പുതിയ പൂന്തെന്നൽ എന്നിങ്ങനെ വളരെ ചുരുക്കം മലയാളം സിനിമകളിൽ മാത്രമേ നദിയ അഭിനയിച്ചിരുന്നുള്ളൂ എങ്കിലും മലയാളികൾ നദിക്ക് നൽകിയ സ്നേഹം വളരെ വലുതായിരുന്നു. പ്രായം അൻപത്തിയഞ്ചു കഴിഞ്ഞെങ്കിലും ഇന്നും യുവസുന്ദരിമാരെ വെല്ലുന്ന നിത്യയൗവ്വനം കൂടിയാണ് നദിയ.
Samayam Malayalam nadiya moidu opens up on on her love and marriage with shirish godbole
17 ആം വയസ്സിലെ പ്രണയം: ശിരീഷുമായുള്ള ഇന്റർകാസ്റ്റ് മാര്യേജ്; സീറോയിൽ നിന്നും തുടക്കം: നാദിയയുടെ പ്രണയ കഥ


​84 ൽ മലയാളത്തിലേക്ക് എത്തിയ നാദിയ ​

1984 ൽ മലയാളം സിനിമാ ഇൻഡസ്ട്രിയുടെ വെള്ളിത്തിരയിൽ ചുവടു വെച്ച നദിയയ്ക്ക് പക്ഷേ കൂടുതൽ സിനിമകൾ ലഭിച്ചത് തമിഴ്, തെലുഗു ഇന്ഡസ്ട്രികളിൽ നിന്നായിരുന്നു. 1985 ൽ പൂവേ പൂ ചൂടവാ എന്ന സിനിമയിലൂടെയാണ് നദിയ തമിഴിൽ അരങ്ങേറിയത്. 1994 ൽ അഭിനയ ജീവിതത്തോട് താൽക്കാലികമായി വിട പറഞ്ഞ താരം പിന്നീട് ജയം രവിയുടെ സൂപ്പർ ഹിറ്റ് ചിത്രം M കുമരൻ S/O മഹാലക്ഷ്മി എന്ന ചിത്രത്തിലൂടെയാണ് കരിയറിന്റെ രണ്ടാം ഘട്ടം ആരംഭിച്ചത്. രണ്ടാം വരവിലും തമിഴ്, തെലുഗു ഇന്ഡസ്ട്രികൾ നദിയയെ കയ്യും നീട്ടി സ്വീകരിച്ചു. മലയാളത്തിൽ ചുരുക്കം ചില സിനിമകൾ ചെയ്‌തെങ്കിലും മമ്മൂട്ടിയോടൊപ്പം അഭിനയിച്ച ഭീഷ്മപർവ്വം മാത്രമാണ് എടുത്തു പറയാവുന്ന വിജയം നേടിയത്.

എങ്ങനെയാണ് പ്രണയത്തിൽ ആയത്

ഷൂട്ടിങ്ങിന് അച്ഛനോടൊപ്പം മാത്രം വന്നിരുന്ന നദിയ എങ്ങനെയാണ് പ്രണയത്തിൽ അകപ്പെട്ടത് എന്ന ചോദ്യത്തിന് നാദിയ സംസാരിക്കുന്നത് ഇങ്ങനെ. ഞാൻ സിനിമയിൽ എത്തുന്നതിനും മുൻപേ തുടങ്ങിയതാണ് ഞങ്ങളുടെ പ്രണയം. ബോംബെയിൽ ഞങ്ങൾ താമസിച്ചിരുന്ന കെട്ടിടത്തിന്റെ തൊട്ടടുത്ത കെട്ടിടത്തിലായിരുന്നു അദ്ദേഹത്തിന്റെ കുടുംബം ഉണ്ടായിരുന്നത്. സൗഹൃദമായി ആരംഭിച്ച ഒരു ബന്ധമായിരുന്നു, പക്ഷേ ആ സൗഹൃദം പ്രണയമായി മാറിയത് വളരെ പെട്ടെന്നായിരുന്നു. അക്കാലത്ത് ഇന്നത്തെ പോലെ മൊബൈൽ ഫോൺ സൗകര്യങ്ങൾ ഒന്നുമില്ല. ഫോൺ ചെയ്യാനുള്ള സൗകര്യങ്ങളില്ല. ഇന്നത്തെ തലമുറയ്ക്ക് ലവറിന് കറങ്ങാൻ പോകാം, സിനിമയ്ക്ക് പോകാം. എന്നാൽ ഞങ്ങൾ ജീവിച്ചിരുന്നത് വളരെ ചെറിയൊരു ലോകത്തായിരുന്നു.

അന്നത്തെ പ്രണയം ഇന്നത്തെ പോലെ അല്ലല്ലോ

ഞാൻ ഷൂട്ടിങ് തിരക്കുകളിൽ ആയിരുന്നു, അദ്ദേഹം വിദേശത്ത് ഉപരിപഠനങ്ങളിലും; നേരിട്ട് കാണാനുള്ള സൗകര്യങ്ങളും കുറവ്. അതിനാൽ തന്നെ എഴുത്തുകൾ വഴിയാണ് ഞങ്ങൾ പരസ്പരം സംസാരിച്ചിരുന്നത്. കത്തയയ്ക്കുന്നത് പോലും വളരെ ബുദ്ധിമുട്ടായിരുന്നു. ഞങ്ങളുടെ കത്തുകളെ കുറിച്ച് ആദ്യം അമ്മയ്ക്കാണ് മനസ്സിലായത്. അദ്ദേഹം അയച്ച ഒരു കത്ത് അമ്മയുടെ കയ്യിൽ കിട്ടിയിരുന്നു. അച്ഛന് കുറച്ചു നാളുകൾക്ക് ശേഷം മനസ്സിലായി. വീട്ടിൽ പക്ഷേ അതിന്റെ പേരിൽ ബഹളങ്ങൾ ഒന്നുമുണ്ടായില്ല. എന്റെ പ്രായവും, ഞങ്ങൾ രണ്ടു പേരും രണ്ടു മതങ്ങളിൽ പെട്ടവരാണ് എന്നതും ചെറിയ ആശങ്കകൾക്ക് ഇടയാക്കി.

​അണിയറയിൽ വമ്പൻ പ്രൊജക്ടുകൾ​

​ ഒന്നുമില്ലായ്മയിൽ നിന്നും തുടങ്ങി ​

ഞങ്ങളുടെ വീട്ടിൽ എല്ലാ മതസ്ഥരുടെയും ആഘോഷങ്ങൾ ആഘോഷിക്കാറുണ്ട്. എന്റെ അച്ഛനും അമ്മയും പ്രേമിച്ച് വിവാഹം കഴിച്ചവരായിരുന്നത് കൊണ്ട്, അവർക്ക് ഞങ്ങളെ മനസ്സിലായിരിക്കാം. ശിരീഷിന് ഒരു ചെറിയ ജോലി കിട്ടിയ ഉടനെ തന്നെ ഞങ്ങൾ വിവാഹം കഴിച്ചു. അതിനാൽ തന്നെ ഞങ്ങളുടെ ജീവിതം ഒന്നുമില്ലായ്മയിൽ നിന്നും തുടങ്ങിയെന്നു തന്നെ വേണം പറയാൻ. എനിക്ക് വലിയ ആഗ്രഹങ്ങൾ ഒന്നുമില്ലായിരുന്നു. അതുകൊണ്ട് തന്നെ ഒരുപാട് സിനിമകൾ ചെയ്യണം, ചില പ്രത്യേക വേഷങ്ങൾ ചെയ്യണം, കരിയറിൽ നേട്ടങ്ങൾ ഉണ്ടാക്കണം എന്നൊന്നും എനിക്ക് തോന്നിയിരുന്നില്ല. എന്നെ സംബന്ധിച്ച് ഏറ്റവും വലിയ സന്തോഷം അദ്ദേഹത്തിന്റെ കൂടെ ജീവിക്കുക എന്നതായിരുന്നു.

​ ഞങ്ങൾ വിചാരിച്ചതു പോലെ ജീവിതം ​

ഞാൻ അന്നൊരു അറിയപ്പെടുന്ന സെലിബ്രിറ്റി ആയിരുന്നത് കൊണ്ട്, സാധാരണക്കാരെ പോലെ ഒരു സ്വകാര്യജീവിതം ഞങ്ങൾക്ക് ഉണ്ടാകുമോ എന്ന് ശിരീഷ് സംശയം പ്രകടിപ്പിച്ചിരുന്നു. എവിടെ ചെന്നാലും ആളുകൾ തിരിച്ചറിയുന്ന ഒരാൾ ഒരു സാധാരണക്കാരന്റെ ഭാര്യയായി ജീവിക്കുന്നത് എങ്ങനെ എന്നദ്ദേഹം ചിന്തിച്ചു. എന്നാൽ എന്തുകൊണ്ട് ഞങ്ങൾക്കൊരു സാധാരണ ജീവിതം സാധ്യമല്ല എന്ന് ഞാൻ തിരിച്ചു ചോദിച്ചു. നമ്മൾ നമ്മുടെ ജീവിതം സുഖമായി മുന്നോട്ടു കൊണ്ടുപോകും എന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു. ഞങ്ങൾ രണ്ടുപേരും അന്ന് ചെറുപ്പമായതു കൊണ്ടാകാം, ഞങ്ങൾ വിചാരിച്ചതു പോലെ തന്നെ ജീവിതം മുന്നോട്ടു കൊണ്ടുപോകാനും സാധിച്ചു.

ഇന്നത്തെ കാലത്തെ പ്രണയം ​

പ്രണയം എന്നത് എല്ലാവര്ക്കും വ്യത്യസ്തമായ അനുഭവങ്ങൾ നൽകുന്ന ഒന്നാണ്. ഇന്നത്തെ കാലത്ത് പ്രണയം എന്നത് കൂടുതൽ സങ്കീർണ്ണമായ സാഹചര്യങ്ങളുള്ളതാണ്. എനിക്ക് രണ്ട് മക്കളുണ്ട്. അവരെ എനിക്ക് ഈ വിഷയത്തിൽ ഉപദേശിക്കാനോ, അഭിപ്രായങ്ങൾ പങ്കിടാനോ സാധിക്കില്ല. എനിക്കാകെ പറയാൻ സാധിക്കുന്നത് ഒരു മികച്ച പങ്കാളിയെ കണ്ടെത്തി ജീവിതം സെറ്റിൽ ആകാൻ ആണ്. കാരണം ഇന്നത്തെ ലോകം അങ്ങനെയാണ്. ഒരു നല്ല പങ്കാളിയെ കണ്ടെത്തുക എന്നത് തന്നെ വലിയൊരു ടാസ്ക് ആണ്. ചിലർ വളരെ പെട്ടെന്ന് വിവാഹിതരാകുന്നു, ചിലർ പ്രണയബന്ധം നീട്ടിക്കൊണ്ടു പോയി, വൈകി വിവാഹം ചെയ്യുന്നു, ചിലർ വിവാഹമേ വേണ്ട എന്ന നിലപാടോടെ ബന്ധം തുടരുന്നു. എല്ലാവർക്കും അവരവരുടേതായ ആശയങ്ങളാണ്. പരസ്പരം അഡ്ജസ്റ്റ് ചെയ്തു ജീവിതം മുന്നോട്ടു കൊണ്ടുപോവുക എന്നതിനേക്കാൾ പരസ്പരം മാനിക്കുക എന്നതാണ് ജീവിതത്തിൽ പ്രധാനം. പങ്കാളിയെ മാത്രമല്ല, കുട്ടികളെയും നമ്മൾ മാനിക്കണം.

ഞങ്ങളുടെ ജീവിതവിജയം

എന്റെയും ശിരീഷിന്റെയും ജീവിതവിജയത്തിന് പ്രധാന കാരണം പരസ്പരം വെച്ച് പുലർത്തുന്ന ബഹുമാനവും, പരസ്പരം നൽകുന്ന സ്‌പേസുമാണ്. ജീവിതത്തിൽ ചിരി പടർത്തുക എന്നതും വലിയൊരു ഘടകമാണ്. എല്ലാവരുടെയും മുഖത്ത് ചിരി നിലനിർത്തുവാൻ നമ്മൾ എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കണം. അത് ദാമ്പത്യത്തിൽ മാത്രമല്ല എല്ലാ ബന്ധങ്ങളിലും നമ്മളീ ഒരു രീതി തുടരണം എന്നാണ് തോന്നുന്നത്. ഓപ്പൺ മൈൻഡഡ്‌ ആയിരിക്കണം, പരസ്പരം വിശ്വസിക്കണം, തുറന്നു സംസാരിക്കണം, ഇതെല്ലാം ദാമ്പത്യത്തിൽ എന്നല്ല എല്ലാ ബന്ധങ്ങളിലും ആവശ്യമാണ്- ദേശീയ മാധ്യമത്തിന് നൽകിയത് അഭിമുഖത്തിൽ നാദിയ പറയുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്