ആപ്പ്ജില്ല

ചിത്രീകരണത്തിനിടെ നമിതക്കും ഫഹദിനും കിട്ടിയ പണി

മുടി മുറിച്ച് വ്യത്യസ്ത ഗെറ്റപ്പിൽ എത്തുന്ന നമിതയുടെ ലുക്ക് ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ ഏറെ തരംഗം സൃഷ്ടിച്ചു കഴിഞ്ഞു.

TNN 9 Jan 2017, 6:53 pm
നമിതാ പ്രമോദും ഫഹദും പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രമാണ് റോള്‍ മോഡൽസ്. മുടി മുറിച്ച് വ്യത്യസ്ത ഗെറ്റപ്പിൽ എത്തുന്ന നമിതയുടെ ലുക്ക് ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ ഏറെ തരംഗം സൃഷ്ടിച്ചു കഴിഞ്ഞു.
Samayam Malayalam namitha and fahad met with an accident during the shooting of role models
ചിത്രീകരണത്തിനിടെ നമിതക്കും ഫഹദിനും കിട്ടിയ പണി


എന്നാൽ ഇൗ സിനിമയുടെ ചിത്രീകരണത്തിനിടക്ക് നമിതക്കും ഫഹദിനും സംഭവിച്ച വലിയൊരു അപകടത്തിന്‍റെ അനുഭവം നടി പങ്കുവെക്കുകയുണ്ടായി. ഫഹദിനും നമിതക്കും അധികം പരിചയം ഇല്ലാത്ത ഒന്നാണ് ജെറ്റ് സ്കൈ. എന്നാൽ ചിത്രത്തിൽ ഇരുവരും ചേർന്ന് ജെറ്റ് സ്കൈയിൽ പോകുന്ന ഒരു രംഗമുണ്ട്. ചെറിയ തിരമാലകളെ തരണം ചെയ്യാൻ നമിതയ്ക്ക് അറിയാമായിരുന്നെങ്കിലും വലിയ തിരമാലകളിൽ ബാലൻസ് തെറ്റാണ് സാധ്യത ഉണ്ടായിരുന്നു.

എന്നാൽ ഫഹദും നമിതയും ഷൂട്ടിങ്ങിനിറങ്ങിയപ്പോൾ പെട്ടെന്ന് വന്നത് വലിയൊരു തിരമാല. നമിതയ്ക്ക് അത് നിയന്ത്രിക്കാൻ കഴിഞ്ഞില്ല. തിരമാലയിൽ തട്ടി ഇരുവരും മറഞ്ഞു വീണു. വളരെ ആഴമേറിയ ഒരു ഭാഗത്തേക്കാണ് ഇരുവരും വീണത്. എന്നാൽ കണ്ടു നിന്ന ലൈഫ് ഗാർഡ്സ് ഇതു കാണുന്നുണ്ടെങ്കിലും ഷൂട്ടിങ്ങിന്‍റെ ഭാഗമായി ഇരുവരും വീണ് അഭിനയിക്കുന്നതാണെന്നാണ് അവർ ഓർത്തത്. അവർ രക്ഷിക്കാനും എത്തിയില്ല.

അവസാനം ഷൂട്ടിങ്ങ് സെറ്റിൽനിന്നും മുന്നറിയിപ്പ് നൽകിയതിനെത്തുടർന്ന് ലൈഫ് ഗാർഡ് എത്തി ഇരുവരെയും രക്ഷിക്കുകയായിരുന്നു. എന്നാൽ നീന്തലും വെള്ളത്തിൽ കളിക്കലുമെല്ലാം തനിക്ക് ഒരുപാട് ഇഷ്ടമാണെന്ന് നമിത പറയുന്നു.

namitha and fahad met with an accident during the shooting of role models.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്