ആപ്പ്ജില്ല

മഞ്ജുവിന്‍റെ പ്രിയതമനാവാന്‍ നരേന്‍?

മോളിവുഡിന്‍റെ പ്രിയപ്പെട്ട മുഖങ്ങളില്‍ ഒന്നാണ് നരേന്‍. അത്ര സജീവം അല്ലെങ്കിലും അഭിനയിച്ച ചിത്രങ്ങളില്‍ എല്ലാം തന്നെ തന്‍റേതായ കയ്യൊപ്പ് പതിപ്പിച്ച പ്രതിഭ.

Samayam Malayalam 26 Mar 2018, 11:47 am
മോളിവുഡിന്‍റെ പ്രിയപ്പെട്ട മുഖങ്ങളില്‍ ഒന്നാണ് നരേന്‍. അത്ര സജീവം അല്ലെങ്കിലും അഭിനയിച്ച ചിത്രങ്ങളില്‍ എല്ലാം തന്നെ തന്‍റേതായ കയ്യൊപ്പ് പതിപ്പിച്ച പ്രതിഭ. ആദം ജോണിലും ഹല്ലേലൂയയിലും നരേന്‍ അവതരിപ്പിച്ച കഥാപാത്രങ്ങള്‍ ഏറെ ശ്രദ്ധ നേടി.
Samayam Malayalam narain to play manju warriers husband in odiyan
മഞ്ജുവിന്‍റെ പ്രിയതമനാവാന്‍ നരേന്‍?


ഇപ്പോഴിതാ ലാല്‍ ചിത്രമായ ഒടിയനിലും നരേന്‍ അഭിനയിക്കുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ട്. സിനിമയിലെ റോളിനെ കുറിച്ച് കൂടുതല്‍ വെളിപ്പെടുത്താന്‍ നരേന്‍ തയ്യാറായില്ലെങ്കിലും മഞ്ജു വാര്യരുടെ ഭര്‍ത്താവിന്‍റെ വേഷമാണ് ഇതില്‍ ചെയ്യുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. പാലക്കാടാണ് നരേന്‍ അഭിനയിക്കുന്ന ഭാഗങ്ങളുടെ ചിത്രീകരണം നടന്നത്.

തമിഴ് ചിത്രമായ ഒതയ്ക്ക് ഒതൈ ആണ് നരേന്‍ അഭിനയിച്ച് പുറത്തിറങ്ങാനിരിക്കുന്ന അടുത്ത ചിത്രം. ഇതുകൂടാതെ സാമന്ത പ്രഭുവിന്‍റെ കൂടെ തമിഴ്-തെലുഗു റീമേക്ക് ചിത്രത്തിലും അഭിനയിക്കുന്നുണ്ട്. കന്നഡ സംവിധായകന്‍ പവന്‍ കുമാറിന്‍റെ ചിത്രത്തിന്‍റെ റീമേക്ക് ആണിത്

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്