ആപ്പ്ജില്ല

രുദ്രതാണ്ഡവമാടി നവനീത് മാധവ്, ചിത്രങ്ങളും വീഡിയോകളും വൈറൽ!

മലയാളത്തിൻ്റെ യുവതാരമാണ് നീരജ് മാധവ്. എന്നാൽ നീരജിന് മുൻപേ തന്നെ ക്യാമറക്കണ്ണുകൾക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടതും ആരാധകരെ സ്വന്തമാക്കിയതും നീരജിൻ്റെ അനിയൻ നവനീത് മാധവായിരുന്നു. ഏട്ടനെ നായകനാക്കി അനിയൻ ഇപ്പോൾ ഒരു സിനിമ സംവിധാനം ചെയ്യാൻ ഒരുങ്ങുകയാണ്. എന്നിലെ വില്ലൻ എന്ന് പേരിട്ടിരിക്കുന്ന ചിത്രം അണിയറയിൽ പുരോഗമിക്കുകയാണ്. അതിനിടെയാണ് നവനീത് മഹാദേവൻ്റെ രുദ്രതാണ്ഡവം നടത്തിയതിൻ്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറലാകുകയാണ് ഇപ്പോൾ.

രൗദ്ര ഭാവത്തിൽ ദേഹമാസകലം ഭസ്മം പൂശിയാണ് നവനീത് മഹാദേവനായി വേഷപ്പകര്‍ച്ച നടത്തിയത്. കാവിയുടുത്ത നവനീത് ദേഹമാസകലം ഭസ്മം പൂശി ശിവൻ്റെ രൗദ്രഭാവം ആവാഹിച്ച് പകര്‍ത്തിയിരിക്കുകയാണ് ഈ ഫോട്ടോഷൂട്ടിലൂടെ. ശിവരാത്രി ദിനത്തിലാണ് നവനീത് പുത്തൻ ഫോട്ടോഷൂട്ടിൻ്റെ ചിത്രങ്ങളും വീഡിയോകളുമെല്ലാം പങ്കുവെച്ചത്. ഈ ചിത്രങ്ങളും വീഡിയോകളുമെല്ലാം സുഹൃത്തുക്കളും സോഷ്യൽ മീഡിയയും ഏറ്റെടുത്തിരിക്കുകയാണ്. ചിത്രങ്ങൾ കാണാം

Samayam Malayalam 23 Feb 2020, 3:34 pm

Samayam Malayalam navneeth madhavs latest pic as lord mahadeva photoshoot goes viral on social media
രുദ്രതാണ്ഡവമാടി നവനീത് മാധവ്, ചിത്രങ്ങളും വീഡിയോകളും വൈറൽ!

രൗദ്ര ഭാവത്തിൽ ദേഹമാസകലം ഭസ്മം പൂശിയാണ് നവനീത് മഹാദേവനായി വേഷപ്പകര്‍ച്ച നടത്തിയത്. കാവിയുടുത്ത നവനീത് ദേഹമാസകലം ഭസ്മം പൂശി ശിവൻ്റെ രൗദ്രഭാവം ആവാഹിച്ച് പകര്‍ത്തിയിരിക്കുകയാണ് ഈ ഫോട്ടോഷൂട്ടിലൂടെ. ശിവരാത്രി ദിനത്തിലാണ് നവനീത് പുത്തൻ ഫോട്ടോഷൂട്ടിൻ്റെ ചിത്രങ്ങളും വീഡിയോകളുമെല്ലാം പങ്കുവെച്ചത്. ഈ ചിത്രങ്ങളും വീഡിയോകളുമെല്ലാം സുഹൃത്തുക്കളും സോഷ്യൽ മീഡിയയും ഏറ്റെടുത്തിരിക്കുകയാണ്. ചിത്രങ്ങൾ കാണാം

കിടുക്കാച്ചി ലുക്കിൽ നവനീത് മാധവ്

യുവ നായകന്മാരിൽ മുൻനിരയിലുള്ള നീരജ് മാധവ് നായകനാകുന്ന, അനിയൻ നവനീത് മാധവ് എന്നിലെ വില്ലൻ എന്ന പുതിയ ചിത്രം ഈ വര്‍ഷം തുടങ്ങിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.

ചിത്രങ്ങൾ വൈറൽ

സഹനടനായെത്തി കൊറിയോഗ്രാഫറും നായകനും തിരക്കഥാകൃത്തുമൊക്കെയായി മാറിയ നീരജ് മാധവ് സിനിമയിലേക്കെത്തുന്നതിന് മുൻപ് തന്നെ നവനീത് സീരിയലിലൂടെ ക്യാമറയ്ക്ക് മുന്നിലെത്തിയിരുന്നു.

ചിത്രം കടപ്പാട്: Navneeth Madhav / Facebook

സ്പെഷ്യൽ ചിത്രത്തിനായി കാത്തിരിപ്പ്

അനിയൻ്റെ പുതിയ ചിത്രം വളരെ സ്പെഷ്യലാണെന്നും ഞങ്ങളുടെ യാത്ര തുടങ്ങിയിട്ടേയുള്ളൂവെന്നും പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ട് നീരജ് കുറിച്ചിരുന്നു.

ചിത്രം കടപ്പാട്: Navneeth Madhav / Facebook

ഫോട്ടോഷൂട്ട്

കഴിഞ്ഞ പ്രണയദിനത്തോടനുബന്ധിച്ച് നവനീത് മാധവ് നായകനായ കൊഞ്ചം നേരം എന്ന പ്രണയ ഗാന ആൽബം പുറത്തിറങ്ങിയിരുന്നു. ഈ ആൽബം സോഷ്യൽ മീഡിയയിലും വൈറലായിരുന്നു.

ചിത്രം കടപ്പാട്: Navneeth Madhav / Facebook

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്