ആപ്പ്ജില്ല

ലക്ഷ്മി അപ്പയുടെ പൊന്നുവാവ! ഇതിലും വലിയ ഗിഫ്റ്റ് എന്തുവേണം; ലക്ഷങ്ങൾ വിലയുള്ള പ്ലാറ്റിനം സായിക്ക് നൽകി നവ്യയും ഭർത്താവും!

സായിയെ സ്നേഹിക്കാൻ മത്സരിച്ചു കുടുംബം. രണ്ടുലക്ഷത്തോളം വില വരുന്ന ഒരു ഓര്ണമെന്റാണ് സായിക്ക് സമ്മാനം ലഭിച്ചത്.

Samayam Malayalam 7 Dec 2022, 4:19 pm
ഗോസിപ്പുകൾ പടച്ചുവിടുന്നർക്ക് മുഖത്തേറ്റ അടി പോലെ ആയിരുന്നു നവ്യ നായരുടെ മകന്റെ പിറന്നാൾ ആഘോഷം. കാരണം നവ്യയും ഭർത്താവും വേർപിരിഞ്ഞു എന്നുള്ള വാർത്തകൾ സോഷ്യൽ മീഡിയയിൽ നിറയുന്നതിന്റെ ഇടയിലാണ് മകന്റെ പിറന്നാൾ ആഘോഷം, നൃത്ത വിദ്യാലയത്തിന്റെ ഓപ്പണിങ്ങും എല്ലാം കൂടെ എത്തിയത്. പന്ത്രണ്ടാം വയസ്സിലേക്ക് കടന്നിരിക്കുകയാണ് നവ്യയുടെ മകൻ. പതിനൊന്നാം വയസ്സിലെ പിറന്നാൾ ആഘോഷിക്കാൻ കഴിഞ്ഞില്ല. കോവിഡ് ഒക്കെ ആയിരുന്നതുകൊണ്ട് അത് മാറ്റിവച്ചിരുന്നു. അതാണ് അതിഗംഭീരമായി തന്നെ പന്ത്രണ്ടാം വയസ്സിലെ പിറന്നാൾ ആഘോഷമയമാക്കിയത്. വിശേഷങ്ങൾ വായിക്കാം. ALSO READ: എന്റെ തുടയിൽ ഇപ്പോഴും ആ കടിച്ച പാടുണ്ട്; ചെറുപ്പകാലത്ത് നേരിടേണ്ടിവന്ന ദുരവസ്ഥയെ കുറിച്ച് എയിൻ!
Samayam Malayalam navya nair son sais birthday celebration with family new video out now
ലക്ഷ്മി അപ്പയുടെ പൊന്നുവാവ! ഇതിലും വലിയ ഗിഫ്റ്റ് എന്തുവേണം; ലക്ഷങ്ങൾ വിലയുള്ള പ്ലാറ്റിനം സായിക്ക് നൽകി നവ്യയും ഭർത്താവും!


ശരിക്കും പിറന്നാൾ

ശരിക്കും നവംബർ ഇരുപത്തിരണ്ടിനാണ് അവന്റെ പിറന്നാൾ. എന്നാൽ പിറന്നാൾ സമയം അവനു പരീക്ഷ നടന്നു കൊണ്ടിരിക്കുകയായിരുന്നു. അതുകൊണ്ടുതന്നെ കൂട്ടുകാർക്കൊക്കെ വരാൻ ബുദ്ധിമുട്ട് ആയിരുന്നു. ചൊവ്വാഴ്ച്ച ആയിരുന്നു പിറന്നാൾ ദിവസം വന്നത്. അതാണ് പിന്നെ ശനിയാഴ്‌ചയിലേക്ക് മാറ്റിയത്. ഷൂട്ടൊക്കെ ഉണ്ടായിരുണ്ടുകൊണ്ടുതന്നെ ഇതിനു വേണ്ടി ലീവ് എടുത്തു വന്നതാണ് ഇപ്പോൾ. നവ്യ വീഡിയോ പങ്കിട്ടുകൊണ്ട് പറയുന്നു.

സായിയുടെ വാക്കുകൾ

ഇത്തവണത്തെ പിറന്നാളിന് എന്ത് ഗിഫ്റ്റ് കിട്ടും എന്ന് അറിയില്ല. പക്ഷെ ഇത്തവണത്തെ പിറന്നാളും അമ്മയാണ് ഓർഗനൈസ് ചെയ്യുന്നത്. എനിക്ക് തോന്നുന്നു നരുറ്റൊ തീമിൽ ആയിരിക്കും പിറന്നാൾ ആഘോഷമെന്ന്. പതിനൊന്നാമത്തെ പിറന്നാളിന് കോവിഡ് ഒക്കെ ആയിരുന്നതുകൊണ്ട് ആരെയും വിളിച്ചില്ല, വീഡിയോയും എടുത്തില്ല. അതുകൊണ്ട് വലിയ ആഘോഷം ഒന്നും ഉണ്ടായിരുന്നില്ല. അന്ന് എനിക്ക് ഹാരിപോർട്ടറിന്റെ തീം ആയിരുന്നു- സായി പിറന്നാളിനെകുറിച്ച് വാചാലനാകുന്നു.

കേരളത്തിൽ വന്ന ശേഷം

ആ പിറന്നാളിനും എനിക്ക് ഗിഫ്റ്റ് കിട്ടിയിരുന്നു. പപ്പിയേ ആണ് എനിക്ക് കിട്ടിയത് ബുച്ചി. എന്തായിരിക്കും ഗിഫ്റ്റ് ഇത്തവണ തരുന്നത് എന്ന് അറിയില്ല. കേരളത്തിൽ വന്ന ശേഷം ആദ്യമായിട്ടാണ് എന്റെ പിറന്നാൾ ആഘോഷിക്കാൻ പോകുന്നത്. അമ്മ ഇത്തവണ കുറെ ഗെയിംസ് ഒക്കെ പ്ലാൻ ചെയ്തിട്ടുണ്ട്. അതിനെക്കുറിച്ചും വലിയ ധാരണ ഇല്ല എന്നും സായി പറയുന്നുണ്ട്. സന്തോഷ് മേനോനും വീഡിയോയിൽ എത്തുന്നുണ്ട്. സായിയെ ചേർത്ത് നിർത്തുന്ന കുടുംബത്തെ കുറിച്ചും ആരാധകർ ചർച്ച ചെയ്യുന്നു.

​അപ്പയുടെ പൊന്നു വാവ

സന്തോഷിന്റെ പെങ്ങൾ ലക്ഷ്മി, സായിയെ ചേർത്ത് നിർത്തി ചുംബിക്കുന്നതിന്റെ ദൃശ്യങ്ങളും ഇപ്പോൾ വൈറലാണ്. ലക്ഷ്മിയുടെ മക്കൾ എവിടെ എന്ന് അറിയാനുള്ള ആകാംക്ഷയും ആരാധകർക്കുണ്ട്. അതേസമയം ഇത്തവണ നവ്യയും സന്തോഷും മകനായി നൽകിയത് പ്ലാറ്റിനം, ബാംഗിൾ ടൈപ് ഓർണമെന്റ് ആണെന്നാണ് സൂചന. ഏകദേശം രണ്ടുലക്ഷത്തോളം മാർക്കറ്റ് വാല്യൂ ഇതിനു ഉണ്ടെന്നാണ് ഗൂഗിൾ റിപ്പോർട്ടുകൾ പറയുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്