ആപ്പ്ജില്ല

ഞാൻ ഒന്ന് തിരികെ വന്നോട്ടെ, നമ്മൾക്ക് അടിച്ചുപൊളിക്കാം! പെങ്ങളൂട്ടിയുടെ പിറന്നാളിന് പിന്നാലെ മറ്റൊരു സന്തോഷം!

" ജീവിതം എന്നത് ജീവിക്കുന്നതിലാണ്, അതിന്റെ എല്ലാ ദിവസവും, ഓരോ നിമിഷവും… എല്ലാത്തിനുമൊടുവിൽ, നിങ്ങൾ എത്ര നന്നായി ജീവിച്ചു എന്നതാണ് പ്രധാനം" അനുജനായി നവ്യ കുറിച്ച വാക്കുകളും ഇപ്പോൾ ശ്രദ്ധേയമാവുകയാണ്!

Samayam Malayalam 18 Oct 2022, 12:43 pm
മലയാളികളുടെ പ്രിയ നടിയാണ് നവ്യാ നായർ. വിവാഹശേഷം അൽപ്പം ഇടവേള എടുത്തു മാറി നിന്നുവെങ്കിലും ശക്തമായ തിരിച്ചുവരവാണ് നടി നടത്തിയിരിക്കുന്നത്. അഭിനയത്തിൽ മാത്രമല്ല, നൃത്തവേദികളിലും സജീവമാണ് നടി. നവ്യ മാത്രമല്ല കുടുംബം മുഴുവനും പ്രേക്ഷകർക്ക് പ്രിയങ്കരർ തന്നെയാണ്. ഇപ്പോഴിതാ നവ്യയുടെ അനുജൻ രാഹുൽ നായർ പങ്കിട്ട ഒരു പോസ്റ്റാണ് ഏറെ ശ്രദ്ധേയം ആകുന്നത്. തന്റെ വിവാഹവാര്ഷികദിനം പ്രിയതമക്ക് ആശംസകൾ നേർന്നുകൊണ്ടെത്തിയിരിക്കുകയാണ് രാഹുൽ.
Samayam Malayalam navya nairs brother rahul nair and his wife celebrating their 2nd wedding anniversary
ഞാൻ ഒന്ന് തിരികെ വന്നോട്ടെ, നമ്മൾക്ക് അടിച്ചുപൊളിക്കാം! പെങ്ങളൂട്ടിയുടെ പിറന്നാളിന് പിന്നാലെ മറ്റൊരു സന്തോഷം!


ALSO READ: ഞാനൊരു ഉറച്ച തീരുമാനം എടുത്തു, ആരുടെയും അടിമയാവാന്‍ എനിക്ക് പറ്റില്ല; ഒറ്റയ്ക്കാണ്, കൂട്ടിന് അമ്മ മാത്രം എന്നൊക്കെയുള്ള തന്റെ സ്വകാര്യ ജീവിതത്തെ കുറിച്ച് വരുന്ന വര്‍ത്തകളോട് പ്രതികരിച്ച് ബാല

എന്റെ പ്രിയതമയ്ക്ക് രണ്ടാം വിവാഹ വാർഷിക ആശംസകൾ ..... വാദങ്ങളും പ്രതിവാദങ്ങളും, ആരോഗ്യപരമായ ചർച്ചകളും, പരസ്പരമുള്ള രസം നിറഞ്ഞ ചലഞ്ചസുകളും എല്ലാം നിറഞ്ഞുനിന്ന മനോഹരമായ രണ്ടുവർഷം. ഞാൻ തിരികെ വന്ന ശേഷം നമുക്ക് ഈ സന്തോഷം ഒരുമിച്ച് ആഘോഷിക്കാം. എന്നാണ് രാഹുൽ മനോഹരമായ ഒരു ചിത്രം പങ്കിട്ടുകൊണ്ട് സോഷ്യൽ മീഡിയയിൽ കുറിച്ചത്. 2020 ഒക്ടോബറിലായിരുന്നു രാഹുലിന്റെയും സ്വാതിയുടെയും വിവാഹം. കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ വച്ചായിരുന്നു വിവാഹം.

‘എന്റെ കണ്ണപ്പന് വിവാഹമംഗളാശംസകൾ. എന്റെ സഹോദരൻ, സുഹൃത്ത്, സൂര്യന് കീഴെയുള്ള സകല കാര്യങ്ങളെക്കുറിച്ചും ഞങ്ങൾ വൈകിയ രാത്രികളിൽ ഞങ്ങൾ വൈകിയ രാത്രികളിൽ നിരവധി ചർച്ചകൾ നടത്തിയിട്ടുണ്ട് .. ഞാൻ ഇപ്പോഴും നിന്നെ ശകാരിക്കുന്നു, അടിക്കുന്നു, കളിയാക്കുന്നു.നീ ഇത്രയും വലുതായെന്ന് ഞാൻ അറിഞ്ഞില്ല. ഇന്നും നീയെന്റെ ചോട്ടുവാണ്. എന്ന് പറഞ്ഞുകൊണ്ട് ഇരുവരുടെയും വിവാഹദിവസം നവ്യ പങ്കിട്ട പോസ്റ്റ് ഏറെ വൈറൽ ആയിരുന്നു.


മൂന്നുദിവസം മുൻപായിരുന്നു നവ്യയുടെ പിറന്നാൾ. ചേച്ചികുട്ടിയുടെ പിറന്നാൾ ദിനം രാഹുൽ പങ്കിട്ട പോസ്റ്റും ഏറെ ശ്രദ്ധിയ്ക്കപ്പെട്ടിരുന്നു.

Read Latest Movie News And Malayalam News

ALSO WATCH

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്