ആപ്പ്ജില്ല

ശാരീരിക ബന്ധം മാത്രമായിരുന്നു ലക്ഷ്യം: പ്രണയത്തെ കുറിച്ച് നവാസുദ്ദീൻ

"എല്ലാ പെൺകുട്ടികളും പ്രണയത്തിൽ എന്താണോ അതൊക്കെയാവണം അവളും എന്നിൽ നിന്ന് ആഗ്രഹിച്ചത്. എന്നാൽ ഞാൻ ശാരീരിക ബന്ധം മാത്രം ആഗ്രഹിച്ച ഒരു സ്വാർഥനായ ആഭാസനായിരുന്നു"

TNN 24 Oct 2017, 3:01 pm
ബോളിവുഡ് താരം നവാസുദ്ദീൻ സിദ്ദീഖിയുടെ ആത്മകഥ 'ആൻ ഓർഡിനറി ലൈഫ് എ മെമ്മോയർ' ചർച്ചാവിഷയമാവുന്നു. മുന്‍ മിസ് ഇന്ത്യ മത്സരാര്‍ഥിയും നടിയുമായ നിഹരിക സിങുമായി താരത്തിനുണ്ടായിരുന്ന പ്രണയത്തെ കുറിച്ചുള്ള ഭാഗമാണ് ഇപ്പോൾ തന്നെ വാർത്തകളിൽ ഇടം പിടിച്ചിരിക്കുന്നത്. നടിയുമായി തനിക്കുണ്ടായിരുന്ന ബന്ധത്തെ കുറിച്ച് ഒരു അധ്യായം തന്നെ ആത്മകഥയിലുണ്ട്.
Samayam Malayalam nawazuddin siddiqui opens up about his affair with niharika singh
ശാരീരിക ബന്ധം മാത്രമായിരുന്നു ലക്ഷ്യം: പ്രണയത്തെ കുറിച്ച് നവാസുദ്ദീൻ


നേരത്തെ ഇരുവരും തമ്മിലുള്ള ബന്ധത്തെ കുറിച്ച് സംവിധായകൻ അനുരാഗ് കശ്യപ് നടത്തിയ വെളിപ്പെടുത്തലുകൾ വിവാദമായിരുന്നു. എന്നാൽ കശ്യപ് പറഞ്ഞതെല്ലാം സത്യമാണെന്ന് സിദ്ദീഖിയുടെ ആത്മകഥ പറയുന്നു.

"ഏകദേശം ഒന്നര വർഷത്തോളം ഞങ്ങൾ പ്രണയത്തിലായിരുന്നു. എല്ലാ പെൺകുട്ടികളും പ്രണയത്തിൽ എന്താണോ അതൊക്കെയാവണം അവളും എന്നിൽ നിന്ന് ആഗ്രഹിച്ചത്. എന്നാൽ ഞാൻ ശാരീരിക ബന്ധം മാത്രം ആഗ്രഹിച്ച ഒരു സ്വാർഥനായ ആഭാസനായിരുന്നു," സിദ്ദീഖി ആത്മകഥയിൽ തുറന്നെഴുതുന്നു.



തനിക്ക് അടുത്ത ബന്ധമുണ്ടായിരുന്ന പെൺകുട്ടികളോടെല്ലാം ഇതേ പോലെ തന്നെയാവണം പെരുമാറിയതെന്നും സിദ്ദീഖി പറയുന്നു. "എൻെറ ആവശ്യങ്ങൾക്കായിരുന്നു എപ്പോഴും ഞാൻ പ്രാധാന്യം കൊടുത്തത്. ആവശ്യമുള്ളപ്പോൾ മാത്രം ഞാനവരെ സമീപിച്ചു. അവരുടെ ഫോൺ കോളുകൾ പോലും പലപ്പോഴും അവഗണിക്കുമായിരുന്നു." അദ്ദേഹം ആത്മകഥയിൽ എഴുതുന്നു.

നിഹരിക സിങുമായുള്ള താരത്തിൻെറ പ്രണയം പിന്നീട് തകർന്നു. അഞ്ജലിയെയാണ് നവാസുദ്ദീൻ സിദ്ദീഖി വിവാഹം കഴിച്ചത്. ഒരു മകനും ഒരു മകളുമുണ്ട്.

Nawazuddin Siddiqui opens up about his affair with Niharika Singh

Bollywood actor Nawazuddin Siddiqui revealed about his relationship with actress Niharika Singh in his Autobiography "An Ordinary Life: A Memoir'.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്