ആപ്പ്ജില്ല

കോച്ചല്ല ഫെസ്റ്റിവലില്‍ പങ്കെടുത്ത് വിഘ്‌നേഷും നയന്‍സും

അമേരിക്കയിലെ അവധിയാഘോഷത്തിന് ശേഷം കോച്ചല്ല മ്യൂസിക് ആൻഡ് ആർട്സ് ഫെസ്റ്റിവലിൽ പങ്കെടുത്ത് നയൻതാരയും വിഘ്നേഷ് ശിവനും.

Samayam Malayalam 3 May 2018, 4:41 pm
അമേരിക്കയിലെ അവധിയാഘോഷത്തിന് ശേഷം കോച്ചല്ല മ്യൂസിക് ആൻഡ് ആർട്സ് ഫെസ്റ്റിവലിൽ പങ്കെടുത്ത് നയൻതാരയും വിഘ്നേഷ് ശിവനും. ലോകപ്രശസ്തരായ മ്യൂസിക് ബാന്‍ഡുകൾ മാറ്റുരച്ച ഷോയിൽ ജനക്കൂട്ടത്തിനിടയില്‍ നിൽക്കുന്ന നയൻതാരയുടെയും വിഘ്നേഷിന്‍റെയും ചിത്രങ്ങളാണ് സാമൂഹ്യമാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത്.
Samayam Malayalam കോച്ചല്ല ഫെസ്റ്റിവലില്‍ പങ്കെടുത്ത് വിഘ്‌നേഷും നയന്‍സും
കോച്ചല്ല ഫെസ്റ്റിവലില്‍ പങ്കെടുത്ത് വിഘ്‌നേഷും നയന്‍സും



Good bye #Coachella #StageCoach had an amazing time ! Short musical journey wit my star 🌟 ✨⚡️💫 :) great experience ! #Beyonce moments being the best ! #BackToWork #SummerVacationOver #WorkMode A post shared by Vignesh Shivn (@wikkiofficial) on May 2, 2018 at 2:54am PDT
''എന്‍റെ താരത്തോടൊപ്പമുള്ള ചെറിയ യാത്ര മനോഹരമായിരുന്നുവെന്നും കോച്ചല്ല 2018 മികച്ച അനുഭവമായിരുന്നുവെന്നും'' ചിത്രത്തോടൊപ്പം വിഘ്‌നേഷ് കുറിച്ചു. അടുത്തിടെ ഒരു അവാർഡ് ചടങ്ങിൽ വിഘ്‌നേഷ് തന്‍റെ പ്രതിശ്രുത വരന്‍ എന്ന് നയന്‍സ് വിശേഷിപ്പിച്ചിരുന്നു. ഇരുവരും ഒരുമിച്ച് നടത്തുന്ന യാത്രകളും അതിനിടെ എടുക്കുന്ന ചിത്രങ്ങളുമെല്ലാം സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകാറുള്ളത് പതിവാണ്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്