ആപ്പ്ജില്ല

സ്വിമ്മിംഗ് പൂളിൽ നസ്രിയയും കുടുംബവും; ചിത്രം പകർത്തിയത് പക്ഷേ ഫഹദല്ല!

നസ്രിയയുടെ മിക്ക ചിത്രങ്ങളുടേയും ഫോട്ടോഗ്രാഫർ ഫഹദാണെങ്കിൽ ഇക്കുറി ഇത് പകർത്തിയിരിക്കുന്നത് ഫഹദല്ല പകരം മറ്റൊരു താരമാണ്

Samayam Malayalam 29 Nov 2020, 11:16 pm
നടി നസ്രിയയുടെ ഓരോ ചിത്രവും ആരാധകര്‍ ആഘോഷമാക്കാറുണ്ട്. സോഷ്യൽമീഡിയയിൽ ഏറെ സജീവമായ നസ്രിയ ഇടയ്ക്കിടയ്ക്ക് തന്‍റെ ഇൻസ്റ്റ പേജിലൂടെ പുത്തൻ ചിത്രങ്ങൾ പങ്കുവയ്ക്കാറുമുണ്ട്. എന്നാൽ ഇപ്പോൾ വന്നിരിക്കുന്ന നസ്രിയയുടെ പുതിയ ചിത്രം പക്ഷേ നസ്രിയ സോഷ്യൽമീഡിയയിൽ പങ്കുവെച്ചതല്ല. നസ്രിയയുടെ സഹോദരൻ നവീൻ നസീമാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.
Samayam Malayalam nachu1.


Also Read: 'വെളിപാടിന്റെ പുസ്തകം ക്ലാസിക് ആവേണ്ട സിനിമ'; എന്താണ് സംഭവിച്ചതെന്ന് ലാല്‍ ജോസ് പറയുന്നു

അച്ഛനും അനിയനുമൊപ്പം സ്വിമ്മിങ് പൂളിൽ നീന്തി കളിക്കുന്ന നസ്രിയയയുടേതാണ് ചിത്രം. നീന്തൽകുളത്തിന് സമീപത്തായി നസ്രിയയുടെ അമ്മയും ഇരിക്കുന്നുണ്ട്. കൂടാതെ നസ്രിയയുടെ പെറ്റ് ഡോഗായ ഓറിയയും കുളത്തിനരികത്തുണ്ട്.
View this post on Instagram A post shared by Naveen Nazim (@naveen_nazim)

Also Read: ദാസനും വിജയനുമായി ധ്യാനും അജുവും!

എന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം ഈ ഭാഗമാണ് എന്ന് കുറിച്ചുകൊണ്ടാണ് നവീൻ ചിത്രം സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. നസ്രിയയുടെ മിക്ക ചിത്രങ്ങളും പകർത്തുന്നത് ഭര്‍ത്താവും നടനുമായ ഫഹദാണെങ്കിൽ ഈ ചിത്രത്തിന് പിന്നിൽ ഫഹദല്ല. ചിത്രം പകർത്തിയിരിക്കുന്നത് ഫഹദിന്‍റെ സഹോദരനും നടനുമായ ഫർഹാൻ ഫാസിലാണെന്ന് നവീൻ കുറിച്ചിട്ടുമുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്