ആപ്പ്ജില്ല

സീരിയൽ നടി രസ്നയുടെ അനുജത്തി നീനു തമിഴിൽ നായിക

വീടുകൾ തോറും ഇസ്തിരിയിട്ട് കൊടുക്കുന്ന പെൺകുട്ടിയുടെ വേഷമാണ് നീനു ഈ ചിത്രത്തിൽ ചെയ്യുന്നത്.

TNN 10 Jun 2017, 5:28 pm
പാരിജാതം സീരിയയിൽ ഇരട്ടവേഷങ്ങളിൽ എത്തി പ്രേക്ഷക മനസ് കീഴടക്കിയ രസ്നയെ മറക്കാൻ ഇടയുണ്ടാവില്ല. ചേച്ചിയുടെ പാത പിൻതുടർന്ന് അനുജത്തി നീനുവും സിനിമയിലെത്തിയിരിക്കുന്നു. കൊഞ്ചം കൊഞ്ചം എന്ന തമിഴ് ചിത്രത്തിൽ നായികയായിട്ടാണ് നീനു സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. വീടുകൾ തോറും ഇസ്തിരിയിട്ട് കൊടുക്കുന്ന പെൺകുട്ടിയുടെ വേഷമാണ് നീനു ഈ ചിത്രത്തിൽ ചെയ്യുന്നത്. ഗോകുൽ എന്ന പുതമുഖമാണ് നായകനായി എത്തുന്നത്.
Samayam Malayalam neenus debut in tamil movie
സീരിയൽ നടി രസ്നയുടെ അനുജത്തി നീനു തമിഴിൽ നായിക




ചേച്ചി അഭിനയിക്കുമ്പോൾ തന്നെ സ്ക്രിപ്റ്റ് വായിക്കാനും അഭിനയിക്കാനും നീനുവിന് വലിയ താല്പര്യമായിരുന്നു. എന്നാൽ നീനുവിന് സിനിമയോടായിരുന്നു താല്പര്യം. തമിഴിലും മലയാളത്തിലും അഭിനയിക്കണമെന്നാണ് നീനു ആഗ്രഹിക്കുന്നത്. സ്കൂളിൽ പഠിക്കുമ്പോൾ തന്നെ നീനുവിന് തമിഴ് അറിയാവുന്നതിനാൽ തമിഴ് ചിത്രത്തിൽ അഭിനയിക്കാൻ ഭാഷ ഒരു ബുദ്ധിമുട്ടായിരുന്നില്ല. നീനുവിന്‍റെ ആദ്യ ചിത്രം റിലീസിന് ഒരുങ്ങുകയാണ്. ഈ ചിത്രത്തിന് ശേഷം മറ്റൊരു ചിത്രത്തിൽ കൂടി നീനു കരാർ ഒപ്പിട്ടിരിക്കുകയാണ്. രസ്ന അനുജത്തിക്ക് നല്ല പിന്തുണയാണ് നൽകുന്നത്.



Neenu's debut in Tamil movie

Serial actress Rasna's sister Neenu made a debut in Tamil movie and Rasna offered full support to her sister.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്