ആപ്പ്ജില്ല

സാമന്ത, തൃഷ എന്നിവർക്കെതിരേ സ്ത്രീവിരുദ്ധ പരാമർശം; വീഡിയോ പോസ്റ്റ് ചെയ്ത ശ്രീ റെഡ്ഡിക്കെതിരെ കേസെടുത്തേക്കും

സാമന്ത, തൃഷ എന്നിവര്‍ക്കെതിരെ അശ്ലീല കമന്‍റുകളുമായി രംഗത്തെത്തിയ നടി ശ്രീ റെഡ്ഡിക്കെതിരെ
കേസെടുത്തേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ശ്രീ റെഡ്ഡിക്കെതിരെ സാമന്തയുടെയും, തൃഷയുടെയും ആരാധകര്‍ രംഗത്തെത്തിട്ടുണ്ട്.

Samayam Malayalam 8 Apr 2020, 3:38 pm
സാമന്ത, തൃഷ എന്നിവര്‍ക്കെതിരെ അശ്ലീല കമന്‍റുകളുമായി രംഗത്തെത്തിയ നടി ശ്രീ റെഡ്ഡിക്കെതിരെ
Samayam Malayalam netizens slam sri reddys controversial statements against south actresses samantha akkineni and trisha
സാമന്ത, തൃഷ എന്നിവർക്കെതിരേ സ്ത്രീവിരുദ്ധ പരാമർശം; വീഡിയോ പോസ്റ്റ് ചെയ്ത ശ്രീ റെഡ്ഡിക്കെതിരെ കേസെടുത്തേക്കും

കേസെടുത്തേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ശ്രീ റെഡ്ഡിക്കെതിരെ സാമന്തയുടെയും, തൃഷയുടെയും ആരാധകര്‍ രംഗത്തെത്തിട്ടുണ്ട്.

​അശ്ലീല കമന്‍റുകള്‍

നടി സാമന്ത, തൃഷ എന്നിവര്‍ക്കെതിരെ അശ്ലീല കമന്‍റുകളുമായി രംഗത്തെത്തിയ നടി ശ്രീ റെഡ്ഡിക്കെതിരെ കേസെടുത്തേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. നടിമാരെ അധിക്ഷേപിച്ച് ശ്രീ റെഡ്ഡി സാമൂഹിക മാധ്യമങ്ങളിൽ കഴിഞ്ഞ ദിവസം ഒരു പോസ്റ്റ് ഇട്ടിരുന്നു. വലിയ വിവാദത്തിനാണ് പോസ്റ്റ് പിന്നീട് വഴിവെച്ചത്, ശ്രീ റെഡ്ഡിക്കെതിരെ സാമന്തയുടെയും, തൃഷയുടെയും ആരാധകര്‍ രംഗത്തെത്തുകയും ഫെയ്സ്ബുക്കില്‍ വലിയ ചര്‍ച്ചയായകുകയും ചെയ്തു.

​സാമന്ത ചെറുനാരങ്ങ, തൃഷ മുന്തിരി

'സാമന്ത ചെറുനാരങ്ങയെപോലെയാണെന്നും, തൃഷ മുന്തിരിക്ക് സമമാണെന്നും എനിക്ക് മുന്നില്‍ ഇവര്‍ രണ്ട്പേരും ഒന്നുമല്ല എന്നായിരുന്നു ശ്രീ റെഡ്ഡിയുടെ വീ‍ഡിയോ. വീ‍ഡിയോക്ക് താഴെ നിരവധി പേരാണ് കമന്‍റുമായി എത്തിയത്. ശ്രീ റെഡ്ഡി ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ രണ്ട് നടിമാരുടെയും ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇത് വലിയ വിവാദമാകുകയായിരുന്നു.

​നാണംകെട്ട കമന്‍റുകള്‍ നിര്‍ത്തൂ

നടിമാര്‍ക്കെതിരെ ഇത്തരത്തില്‍ നാണം കെട്ട കമന്‍റുകള്‍ നടത്തുന്നത് നിര്‍ത്തൂ എന്നാണ് ശ്രീ റെഡ്ഡിക്കെതിരെ ആരാധകര്‍ ഉയര്‍ത്തുന്ന വാദങ്ങള്‍. അമല പോളിന്‍റെ രണ്ടാം വിവാഹത്തെ കുറിച്ചും ശ്രീ റെഡ്ഡി സമാനമായ രീതിയില്‍ സ്ത്രീവിരുദ്ധ പരാമർശം നടത്തിയിരുന്നു.

ശ്രീ റെഡ്ഡി മാപ്പ് പറയണമെന്നും വീഡിയോ പിൻവലിക്കണമെന്നും പല കോണുകളില്‍ നിന്നും ആവശ്യങ്ങള്‍ ഉയരുന്നുണ്ട്. സംവിധായകൻ മുരുഗദോസിനെതിരേയും ശ്രീ റെഡ്ഡി വീണ്ടും രംഗത്ത് വന്നിട്ടുണ്ട്. അദ്ദേഹം ഒരു മോഷ്ടാവാണെന്നാണ് ശ്രീ റെഡ്ഡി പറയുന്നത്. നാനി, കൊരട്ടാല ശിവ,വിശാല്‍ എന്നിവക്കെതിരെയും ശ്രീ റെഡ്ഡി വിവാദപരമായ പരാമര്‍ശങ്ങള്‍ ഉന്നയിച്ചിരുന്നു

​നാഗചൈതന്യയുമായുള്ള വിവാഹം

ഗൗതം മേനോന്‍റെ തെലുങ്ക് ചിത്രത്തില്‍ നായികയായി അരങ്ങേറ്റം കുറിച്ച താരമാണ് സാമന്ത. പിന്നീട് തെന്നിന്ത്യയുടെ താരസുന്ദരിയായി സാമന്ത മാറി. നാഗചൈതന്യയുമായുള്ള വിവാഹത്തോടെ സിനിമയില്‍ നിന്ന് ഇടവേളയെടുത്ത താരം വീണ്ടും സിനിമയില്‍ സജീവമാകാന്‍ ഒരുങ്ങുകയാണ്. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായ ഇടപെടല്‍ നടത്തുന്ന താരത്തിന് സോഷ്യല്‍ മീഡിയയില്‍ നിരവധി ആരാധകര്‍ ഉണ്ട്.

​ഹേയ് ജൂഡിന് പിന്നാലെ വീണ്ടും മലയാളത്തിലേക്ക്

തൃഷ വീണ്ടും മലയാളത്തില്‍ എത്തുന്ന സന്തോഷത്തിലാണ് ആരാധകര്‍. നിവിന്‍ പോളിയുടെ ഹേയ് ജൂഡ് എന്ന ചിത്രത്തിന് ശേഷം താരം എത്തുന്നത് ഇനി മോഹന്‍ലാലിനൊപ്പം ആണ്. ലാലിന്‍റെ പുതിയ ചിത്രം റാംല്‍ തൃഷ മോഹന്‍ലാലിന്‍റെ നായികയായി എത്തും. നടൻ സൂര്യക്കൊപ്പം ആയിരുന്നു താരത്തിന്‍റെ ആദ്യ ചിത്രം. തെന്നിന്ത്യയില്‍ താരത്തിന് നിരവധി ആരാധകര്‍ ഉണ്ട്. തനിക്ക് ലഭിച്ച എല്ലാ കഥാപാത്രങ്ങളും താരം മികച്ച ശ്രദ്ധയോടെയാണ് കൈകാര്യം ചെയ്തിരുന്നത്. പല വേഷങ്ങളിലൂടെ താരം നമ്മെ വിസ്മയിപ്പിച്ചിട്ടുണ്ടെന്ന് തന്നെ പറയാം. 2018ൽ വിജയ്സേതുപതിയോടൊപ്പം അഭിനയിച്ച 96 എന്ന സിനിമ സൂപ്പര്‍ ഹിറ്റായിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്