ആപ്പ്ജില്ല

'ലൂസിഫ‍ര്‍' സിനിമയ്ക്കായ് പൃഥ്വിരാജിന് പുതിയ ഫ്ളാറ്റ്

'ലൂസിഫർ' എന്ന മോഹൻലാൽ സിനിമയുടെ ജോലികൾക്കായ് നടന്‍ പൃഥ്വിരാജ്

TNN 3 Apr 2017, 11:15 pm
'ലൂസിഫർ' എന്ന മോഹൻലാൽ സിനിമയുടെ ജോലികൾക്കായ് നടന്‍ പൃഥ്വിരാജ് കൊച്ചിയില്‍ പുതിയ ഫ്ലാറ്റ് സ്വന്തമാക്കി. ഭാര്യ സുപ്രിയക്കൊപ്പമെത്തിയാണ് താക്കോല്‍ ഏറ്റവാങ്ങിയത്. ആദ്യമായി സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം ലൂസിഫറിന്‍റെ തിരക്കഥയടക്കം ഇവിടെവെച്ചാകും പൂര്‍ത്തിയാക്കുക.
Samayam Malayalam new flat for lucifer film
'ലൂസിഫ‍ര്‍' സിനിമയ്ക്കായ് പൃഥ്വിരാജിന് പുതിയ ഫ്ളാറ്റ്


തേവരയിലെ പുതിയ അപ്പാര്‍ട്ട്മെന്‍റ് സമുച്ചയത്തിന്‍റെ നാലാം നിലയിലാണ് പൃഥിരാജിന്‍റെ പുതിയ ഫ്ലാറ്റ്. തേവരക്കടുത്ത് മറ്റൊരു ഫ്ളാറ്റിലാണ് പൃഥിരാജിന്‍റെ താമസം. സിനിമാ ചര്‍ച്ചകള്‍ക്കും മറ്റുമായിട്ടാണ് പുതിയ ഫ്ളാറ്റ്. മോഹന്‍ലാലിനെ നായകനാക്കി ആദ്യമായി സംവിധാനം ചെയ്യുന്ന ലൂസിഫറിന്‍റെ തിരക്കഥ ഇവിടെവെച്ചാകും പൂ‍ര്‍ത്തിയാക്കുക.

തമിഴില്‍ ഗൗതം വാസുദേവ മേനോന്റെ സിനിമയിലും വൈകാതെ അഭിനയിക്കും. പക്ഷേ എല്ലാറ്റിനും മുകളിലുളള ഇപ്പോഴത്തെ സ്വപ്‍നം ലൂസിഫറാണ്. തേവരയിലെ ഈ ഫ്ളാറ്റില്‍ നിന്നാകും ലൂസിഫര്‍ മലയാള തിരശീലക്കായി ജന്‍മമെടുക്കുകയെന്ന് താരത്തിന്‍റെ വാക്കുകൾ

New flat for Lucifer film
Prithviraj owns new flat for lucifer film

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്