ആപ്പ്ജില്ല

തീ അണയ്ക്കാൻ വന്ന ഫയർഫോഴ്സിനോട് കനക ദേഷ്യപ്പെട്ടത് എന്തിന്? വീട് കത്തി നശിച്ചതിന് പിന്നാലെ പുറത്ത് വന്ന വാർത്ത!

ചെന്നൈയില്‍ നടി താമസിയ്ക്കുന്ന വീട്ടില്‍ നിന്നും പുക വരുന്നത് കണ്ട് അയല്‍വാസികളാണ് വിവരം പൊലീസിനെയും ഫയര്‍ഫോഴ്‌സിനെയും അറിയിച്ചത്. എന്നാല്‍ വീട്ടിലെത്തിയ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരോട് കനക ആവശ്യമില്ലാതെ ദേഷ്യപ്പെട്ടു. അകത്തേക്ക് കടക്കാന്‍ പാടില്ല എന്ന് പറഞ്ഞ് തട്ടിക്കയറി എന്നാണ് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

Samayam Malayalam 27 Dec 2022, 1:02 pm
തൊണ്ണൂറുകളില്‍ തമിഴ് - മലയാളം സിനിമാ ഇന്റസ്ട്രിയിലെ ടോപ് വണ്‍ നായികമാരില്‍ ഒരാളായിരുന്നു നടി കനക. എന്നാല്‍ കഴിഞ്ഞ 20 വര്‍ഷത്തോളമായി ഇന്റസ്ട്രിയില്‍ നിന്നും വിട്ടു നില്‍ക്കുന്ന കനകയെ കുറിച്ച് പലപ്പോഴും പല രീതിയിലുള്ള വാര്‍ത്തകളാണ് പുറത്ത് വന്നത്. ഒരിടയ്ക്ക് കനകയ്ക്കും അച്ഛനും ഇടയിലുള്ള പ്രശ്‌നത്തെ കുറിച്ചായിരുന്നു വാര്‍ത്ത, പിന്നീട് കനക മരിച്ചു എന്ന വാര്‍ത്ത വന്നു, കനകയ്ക്ക് കാന്‍സറാണ് എന്ന വാര്‍ത്തകള്‍ക്കും പിന്നാലെ ഇതാ നടിയ്ക്ക് മാനസിക രോഗമാണ് എന്ന് പറഞ്ഞുകൊണ്ടാണ് വാര്‍ത്തകള്‍ വരുന്നത്. എന്താണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് എന്ന് വായിക്കാം,
Samayam Malayalam news coming out about actress kanaka is she facing mental problems
തീ അണയ്ക്കാൻ വന്ന ഫയർഫോഴ്സിനോട് കനക ദേഷ്യപ്പെട്ടത് എന്തിന്? വീട് കത്തി നശിച്ചതിന് പിന്നാലെ പുറത്ത് വന്ന വാർത്ത!


ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്