ആപ്പ്ജില്ല

ആ കുഞ്ഞ് താനല്ലെന്ന് ദുൽഖർ പറഞ്ഞു; ഒടുവിലെത്തി ആ യഥാർത്ഥ അവകാശി

''വാപ്പച്ചിയുടെ മകൻ ദുൽഖർ'' എന്ന തലകെട്ടുമായി മമ്മൂട്ടി ഒരു കുഞ്ഞിനെ എടുത്തിരിക്കുന്ന ചിത്രം കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുകയായിരുന്നു.

TNN 18 Jan 2018, 3:41 pm
''വാപ്പച്ചിയുടെ മകൻ ദുൽഖർ'' എന്ന തലകെട്ടുമായി മമ്മൂട്ടി ഒരു കുഞ്ഞിനെ എടുത്തിരിക്കുന്ന ചിത്രം കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുകയായിരുന്നു. ഇതേതുടർന്ന് 'ആ കുഞ്ഞ് താനല്ലെന്ന്' വ്യക്തമാക്കി ദുൽഖർ രംഗത്ത് വന്നു. എന്നാൽ ആ കുഞ്ഞ് ആരാണെന്ന ചോദ്യമാണ് സോഷ്യൽ മീഡിയ ഉന്നയിച്ചത്. ഇപ്പോഴിതാ ചിത്രത്തിന്‍റെ യഥാർത്ഥ അവകാശി എത്തിയിരിക്കുകയാണ്.
Samayam Malayalam nikhil iqbal says he is with mammootty the picture that goes viral
ആ കുഞ്ഞ് താനല്ലെന്ന് ദുൽഖർ പറഞ്ഞു; ഒടുവിലെത്തി ആ യഥാർത്ഥ അവകാശി


നിഖിൽ ഇക്ബാൽ എന്ന യുവാവാണ് ഈ ഫോട്ടോയിൽ കാണുന്നത് താനാണെന്ന് പറഞ്ഞ് രംഗത്തെത്തിയത്. എറണാകുളത്ത് ഒരു ഷോപ് ഉദ്ഘാടനത്തിനായി മമ്മൂട്ടി എത്തിയപ്പോള്‍ കുഞ്ഞായിരിക്കുന്ന തന്നെ എടുപ്പിച്ച് ഉമ്മ പകര്‍ത്തിച്ചതാണ് ഈ ചിത്രമെന്നാണ് ഇക്ബാൽ പറയുന്നത്.




ഇക്ബാലിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്....

നിഖില്‍ ഇക്ബാല്‍ എന്ന എന്നെ, ഒരു വയസ്സുള്ളപ്പോള്‍ ‘മമ്മൂട്ടി’ എടുത്ത ഫോട്ടോയാണിത്. 2012 ല്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത തന്റെ ചിത്രവും അദ്ദേഹം ഷെയര്‍ ചെയ്യുകയുണ്ടായി. ഈ പോസ്റ്റിന് മുമ്പ് ഇങ്ങനെയൊരു ഫോട്ടോ ഓണ്‍ലൈനില്‍ പ്രചരിച്ചിട്ടില്ല.

‘ഒരു വയസുള്ളപ്പോള്‍ മമ്മൂട്ടി എടുത്തിട്ടുണ്ട് എന്നത് ആന കാര്യമല്ല എങ്കിലും, കുടുംബ ആല്‍ബത്തിലെ ഫോട്ടോ മറ്റൊരാളുടെ പേരില്‍ പ്രചരിക്കുന്നത് കണ്ടപ്പോള്‍ വിഷമം തോന്നി! 2012 ജനുവരിയില്‍ എന്റെ

കുറെ സിനിമാ, എഫ്ബി പേജുകളെല്ലാം കൂടി ഇത് ദുല്‍ഖര്‍ സല്‍മാനാണെന്ന് അടിച്ചിറക്കി. എന്റെ ഭാഗത്തും തെറ്റുണ്ട്, വാട്ടര്‍ മാര്‍ക്ക് ചെയ്‌തേ ഇതൊക്കെ പുറത്ത് വിടാന്‍ പാടുണ്ടായിരുന്നുള്ളൂ. ദുല്‍ഖര്‍ തന്നെ പ്രതികരിച്ച സ്ഥിതിക്ക് ഈ വിഷയം ഇവിടെ അവസാനിക്കുമെന്ന് കരുതുന്നു’ എന്നും നിഖില്‍ ഇഖ്ബാല്‍ പറയുന്നു.

മമ്മൂട്ടിയുടെ ഒരു ആരാധകന്‍ ഈ ചിത്രം ട്വിറ്ററില്‍ പങ്കുവെച്ചതോടെയാണ് സാമൂഹ്യമാധ്യമങ്ങളിൽ ചിത്രം പ്രചരിക്കാൻ തുടങ്ങിയത്. ചിത്രത്തിന് മമ്മൂട്ടി, ദുല്‍ഖര്‍ ഫാന്‍സ് പേജുകളില്‍ നിരവധി ലൈക്കും ഷെയറുകളും ലഭിച്ചു.


ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്