'ഒരു കുപ്രസിദ്ധ പയ്യൻ', 'ചോല' എന്നീ ചിത്രങ്ങളിലെ പ്രകടനത്തിലൂടെ മികച്ച നടിക്കുള്ള ഇത്തവണത്തെ സംസ്ഥാന സര്‍ക്കാരിൻ്റെ ചലച്ചിത്ര പുരസ്കാരം സ്വന്തമാക്കിയ നടിയാണ് നിമിഷ സജയൻ. സംവിധായകനും നടനുമായ ദിലീഷ് പോത്തനും സംവിധായകനും ഛായാഗ്രാഹകനുമായ രാജീവ് രവിയും തൻ്റെ കുടുംബത്തെ പോലെയാണ് എന്ന് നിമിഷ സജയൻ പറയുന്നു. അടുത്തിടെ നടി പങ്കെടുത്ത ഒരു ചാറ്റ് ഷോയിലാണ് ആദ്യ സിനിമയുടെ സംവിധായകനും ഛായാഗ്രാഹകനുമായുള്ള ആത്മബന്ധത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. തൻ്റെ മുന്നോട്ടുള്ള യാത്രയിൽ രണ്ട് പേരുടെയും വലിയ പിന്തുണയുണ്ടായിരുന്നു. എനിക്കെന്തെങ്കിലും പ്രശ്നമുണ്ടായാൽ അവര്‍ ഒപ്പമുണ്ടാകും എന്നൊരു വിശ്വാസമുണ്ട്. ഒരു കുഞ്ഞിൻ്റെ വളര്‍ച്ചയിൽ അമ്മയ്ക്കും അച്ഛനുമുള്ള വലിയ പങ്കു പോലെ തന്നെയാണ് എന്നിലെ നടിയുടെ കാര്യത്തിൽ അവരുടെ പങ്കും. സിനിമാലേകത്തേക്ക് എന്നെ അവതരിപ്പിച്ചത് അവര്‍ രണ്ടുപേരുമാണ്. നിമിഷ പറഞ്ഞു.
ദിലീഷ് പോത്തൻ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെയാണ് നിമിഷ സജയൻ മലയാള സിനിമയിലേക്ക് എത്തുന്നത്. ആദ്യ ചിത്രത്തിൽ തന്നെ മികച്ച പ്രകടനമായിരുന്നു നിമിഷ പ്രകടമാക്കിയത്.
ദിലീഷ് പോത്തൻ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെയാണ് നിമിഷ സജയൻ മലയാള സിനിമയിലേക്ക് എത്തുന്നത്. ആദ്യ ചിത്രത്തിൽ തന്നെ മികച്ച പ്രകടനമായിരുന്നു നിമിഷ പ്രകടമാക്കിയത്.