ആപ്പ്ജില്ല

ഒറ്റ രാത്രി മതി ഒരാളുടെ ജീവിതം മാറി മറിയാന്‍ എന്ന് ദിലീപേട്ടന്‍ പറയുമായിരുന്നു; അത് ഞാനെന്നും ഓര്‍ക്കും എന്ന് നിത്യ ദാസ്

ദിലീപ് ഭാഗ്യ നായകനായിരുന്ന ഒരു കാലം മലയാള സിനിമയില്‍ ഉണ്ടായിരുന്നു. അന്ന് ദിലീപിനൊപ്പം നായികയായി തുടക്കം കുറിച്ച നായികമാരും ഏറെയാണ്. അക്കൂട്ടത്തില്‍ ഒരാളാണ് നിത്യ ദാസും. ഈ പറക്കും തളിക എന്ന ചിത്രത്തില്‍ ദിലീപിന്റെ നായികയായിട്ടാണ് നിത്യയുടെ തുടക്കം. അന്ന് ദിലീപ് പറഞ്ഞ ഒരു കാര്യം താന്‍ ഇന്നും ഓര്‍ക്കുന്നു എന്ന് നിത്യ പറയുന്നു. ഒറ്റ രാത്രി മതി ഒരാളുടെ ജീവിതം മാറാന്‍ എന്ന് അന്ന് ദിലീപ് പറയുമായിരുന്നുവത്രെ

Samayam Malayalam 7 Mar 2023, 3:58 pm
ദിലീപിനൊപ്പം മലയാള സിനിമയില്‍ നായികയായി തുടക്കം കുറിച്ച നടിമാര്‍ ഒരുപാടാണ്. മഞ്ജു വാര്യരും കാവ്യ മാധവനും അടക്കം നവ്യ നായരും നിത്യ ദാസും എല്ലാം ആ ലിസ്റ്റില്‍ പെടുന്നു. പള്ളിമണി എന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തില്‍ സംസാരിക്കവെ തന്റെ ആദ്യ നായകനെ കുറിച്ചും ദിലീപിനൊപ്പം അഭിനയിക്കുമ്പോള്‍ ഉണ്ടായ അനുഭവത്തെ കുറിച്ചും നിത്യ ദാസ് പറയുകയുണ്ടായി.
Samayam Malayalam nithya das (9)


ഈ പറക്കും തളിക എന്ന ചിത്രത്തിലാണ് ആദ്യമായി ഞാന്‍ ഹീറോയിനായി അഭിനയിച്ചത്. അതിന് ശേഷം കുഞ്ഞിക്കൂനന്‍ എന്ന ചിത്രത്തില്‍ ഒരു ഗാന രംഗത്തും, കഥാവശേഷന്‍ എന്ന ചിത്രത്തില്‍ ഒരു ചെറിയ റോളും ചെയ്തു. ദിലീപേട്ടന്‍ പറഞ്ഞ ഒരു കാര്യം ഞാന്‍ എന്നും ഓര്‍ക്കും, ഒരൊറ്റ രാത്രി മതി ഒരാളുടെ ജീവിതം മാറി മറിയാന്‍ എന്ന് അദ്ദേഹം പറയുമായിരുന്നു. അത് സത്യമാണ്. എന്റെ ജീവിതം മാറി മറിഞ്ഞതും ഒറ്റ രാത്രികൊണ്ടാണ്.

സാധാരണ കോളേജില്‍ പോയി വീട്ടിലേക്ക് മടങ്ങി വരുന്ന പെണ്‍കുട്ടിയായിരുന്നു ഞാനും, ഒരു അഭിഭാഷകനായ ഫോട്ടോഗ്രാഫര്‍ എടുത്ത എന്റെ ഒരു ഫോട്ടോ ആണ് എന്റെ കരിയര്‍ മാറ്റി മറിച്ചത്. അന്ന് അത് ഒരു മാസികയുടെ കവര്‍ ഫോട്ടോ ആയി വന്നു. അത് കണ്ട് മഞ്ജു ചേച്ചിയാണ് ദിലീപേട്ടന് എന്നെ കാണിച്ചുകൊടുത്തത്. അതിന് ശേഷം ദിലീപേട്ടനാണ് ഈ പറക്കും തളിക എന്ന സിനിമയിലേക്ക് എന്നെ വിളിച്ചത്.

നാട്ടിലും വീട്ടിലും വലിയ കാര്യത്തില്‍, ഞാന്‍ അഭിനയിക്കുകയാണ് എന്ന് പറഞ്ഞിട്ടാണ് സെറ്റില്‍ വന്നത്. അവസാനം മേക്കപ്പ് ചെയ്ത് എന്റെ രൂപം കണ്ട് എനിക്ക് സങ്കടം വന്ന്. അന്ന് അത് ഒരുപാട് വേദനിപ്പിച്ച ഓര്‍മയാണെങ്കിലും പിന്നീട് സിനിമ വിജയിച്ചപ്പോള്‍ എന്റെ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടമായി. ഏതൊരു വേദനയ്ക്ക് ശേഷവും വലിയൊരു സന്തോഷമുണ്ട് എന്ന് പറയുന്നത് സത്യമാണ്- നിത്യ ദാസ് പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്